സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു എന്ന് ധനമന്തി നിർമല സീതാരാമൻ കോവിഡ് രണ്ടാം സാമ്പത്തിക പാക്കേജിന്റെ അവസാന ഘട്ടത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ആഴത്തിൽ അസന്തുഷ്ടിയും, തൊഴില്ല്ലായ്മയും നിലനിൽക്കുന്നു.
നോട്ട് നിരോധനത്തിനും, ജി. എസ്. ടി ക്കും ശേഷം മൂഡീസ് ഇന്റർനാഷണൽ 2017 ൽ പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യയുടെ വളർച്ചാനിരക്കിന്റെ അപകടകരമായ താഴ്ച പ്രതിപാദിക്കുന്നു. അന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 5 ട്രില്ലിയൺ ഡോളർ വളർച്ച ജി. ഡി. പി. ൽ 2022 ൽ കൈവരിക്കണമെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ 8.9%വളർച്ചാ നിരക്കെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. ആ സ്ഥാനത്തു 0% അടുത്താണ് എന്നുള്ളതാണ് ഇപ്പോഴത്തെ വളർച്ച നിരക്ക്.
ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുക, രാമ ക്ഷേത്ര നിർമാണം, പൗരത്വ ഭേദഗതി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക അജണ്ടകൾ നടപ്പിലാക്കുന്നത് പോലും വളർച്ച വേണ്ടവിധത്തിൽ ഉണ്ടാവാത്തതിന്റെ നിരാശയിൽ നിന്നാണ്.
ഈ പ്രശ്നങ്ങൾക്ക് എല്ലാത്തിനും കാരണം മോദി സർക്കാർ ആണോ എന്നുള്ള ചോദ്യത്തിനും പ്രസക്തിയേറെയുണ്ട്.
പ്രധാനമായും പരമ്പരാഗതമായി കൈമാറി വന്ന പ്രശ്നങ്ങൾ ഇന്ത്യൻ ഇക്കോണമിയിൽ നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പരിഷ്കരണ നടപടികളെ പിന്നോട്ട് വലിപ്പിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നത് അവയാണ്.
അതിൽ ഏറ്റവും സ്വാധീനമുള്ളതും, മറഞ്ഞു കിടക്കുന്നതുമായ ഘടകം മുൻകാല സർക്കാരുകളുടെ തീരുമാനങ്ങൾ സൃഷ്ടിച്ച പരമ്പരാഗതമായ കാരണങ്ങളാണ്.
- 1.ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാല താമസം.
- 2.കൽക്കരി, വാതക ഇന്ധനങ്ങൾ, വൈദ്യുതി മുതലായവയിലെ ഉല്പാദന വിതരണ തടസ്സം.
- 3.ഗവണ്മെന്റ് അംഗീകാരം, മറ്റു ക്ലിയർനെസ്കൾ ലഭിക്കുന്നതിലുള്ള കാല താമസം.
കാർഷിക മേഖലയും തകർച്ചയിൽ തന്നെയാണ്. ഇന്ത്യൻ ജി. ഡി. പി യുടെ 60 % ഓളം വരുന്ന സംഭാവന കാർഷിക-കാർഷികാനുബന്ധ മേഖലയിൽ നിന്നാണ്. കാലഹരണപ്പെട്ട വിലനിയന്ത്രണ നടപടികളും ആരിലേക്കും നേരിട്ട് എത്തിച്ചേരാതെ പോകുന്ന സബ് സിഡി സമ്പ്രദായവും അതിന് ആക്കം കൂട്ടി.
കൃഷിയിടങ്ങളിൽ നിന്ന് കവലകളിലേക്കും ഉപഭോക്താക്കളിലേക്കും കാർഷികവിളകൾ എത്തുമ്പോൾ കർഷകൻ പട്ടിണിയിലേക്കും ഇടനിലക്കാർ വൻ ലാഭത്തിലേക്കും വളരുന്നത് തിരിച്ചറിയുവാൻ ഗവണ്മെന്റ്കൾക്ക് ആയില്ല. ഇന്ത്യയുടെ ഭൂപ്രകൃതിയോ, മണ്ണോ, ജലലഭ്യതയോ കണക്കിലെടുക്കാതെ കൃഷിക്കായി ഇറക്കുമതി ചെയ്യപ്പെട്ട വിത്തുകളും കാർഷികരംഗത്തെ ഹാനികരമായി ബാധിച്ചു.
സാങ്കേതിക വിദ്യകൾ, ഗുണമേന്മയുള്ള വിത്തിനങ്ങൾ, വളം, കാർഷിക അറിവുകൾ, ഇടനിലക്കാരുടെ നിയന്ത്രണം എന്നിവ വഴി കർഷകരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കാതെ വലിയൊരു തുക കടം എഴുതിത്തള്ളലിനായി സർക്കാരുകൾ മാറ്റിവെച്ചു.
90 കളുടെ അവസാനത്തിൽ വാജ്‌പേയ് സർക്കാർ തുടങ്ങിവെച്ച ഉദാരവത്കരണ നടപടികൾ പിന്നീട് വന്ന ഗവണ്മെന്റ്കളും ഏറ്റെടുത്തു.
ABVajpey |
- വിദേശ നിക്ഷേപം ഉറപ്പുവരുത്തുവാൻ വേണ്ടി ഓപ്പൺ ബിസ്സിനെസ്സുകൾക്ക് ലൈസൻസ് എളുപ്പത്തിൽ ലഭ്യമാക്കി.
- ഉല്പാദനത്തിൽ സ്റ്റേറ്റുകൾക്കും ചെറുകിട മേഖലകൾക്കും സംവരണം നിശ്ചയിച്ചു.
- കോർപ്പറേറ്റ് അനുബന്ധ കാര്യങ്ങൾക്ക് താരിഫ് നിശ്ചയിച്ചു.
ഈ നടപടികൾ ഇന്ത്യയിലെ നഗര ഗ്രാമ വികസനത്തിന് കൂടുതൽ നിക്ഷേപം ഉറപ്പുവരുത്തി. വിദേശ നിക്ഷേപകർക്ക് മുന്നിൽ ഇന്ത്യ കൂടുതൽ വ്യവസായ സൗഹൃദ രാജ്യമായി മാറി.
2005 ലെ ദേശീയ ഗ്രാമീണ തൊഴിൽ ഗ്യാരണ്ടി സ്കീം ഇന്ത്യയുടെ പുനർവിതരണ നടപടികളിൽ ആദ്യത്തേത് ആയിരുന്നു. 2012 ൽ പി. ചിദംബരം ഇക്കണോമിയിലെ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു. വളർച്ച, തൊഴിൽ, ഗ്രാമീണ ഇന്ത്യയിലെ രൂപയുടെ ലഭ്യത തുടങ്ങിയവ വഴി ഇന്ത്യൻ സാമ്പത്തികതയെ സ്ഥിരത കൈവരിക്കാൻ ഈ നടപടികൾ സഹായിച്ചു.
U P A സർക്കാർ പോലെ മോദിയുടെ വിജയവും പുനർവിതരണത്തിലാണ് എന്നാൽ വരുമാന വളർച്ചയില്ലാതെ ചെലവ് വർധിച്ചത് സർക്കാറിന് തിരിച്ചടിയായി. സാമ്പത്തിക ചെലവുകൾ കുറച്ചും അക്കൗണ്ടുകളിൽ വിൻഡോ ഡ്രസിങ് നടത്തിയും സർക്കാർ വളർച്ച പ്രതീക്ഷിച്ചു കാത്തിരുന്നു. ഇക്കാലയളവിൽ ബാങ്കുകളിൽ തിരിച്ചടവ് ഇല്ലാതെ കടങ്ങൾ വർധിച്ചു,വൻ തുകകളുടെ ബാങ്ക് തട്ടിപ്പുകൾ വർധിച്ചു, സ്വാഭാവികമായും ബാങ്കുകൾ കടം കൊടുക്കൽ പരിമിതപ്പെടുത്തി.
insolvency and bankruptcy act(IBC), ജി എസ് ടി വഴി വിപണിയുടെ ഏകീകരണം, റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് (real estate regulation act)തുടങ്ങിയവ നടപ്പിലാക്കി മോദി സർക്കാർ സാമ്പത്തിക നവീകരണ നടപടികളുമായി അതിവേഗം മുന്നോട്ട് പോയെങ്കിലും അവയെല്ലാം കോർപ്പറേറ്റുകൾക്കുള്ള സഹായമാണെന്നു പ്രതിപക്ഷം ആരോപിച്ചതോടെ പതിയെ പിൻവലിയുകയാണുണ്ടായത്.
യു പി എ സർക്കാർ നടപ്പിലാക്കിയ പരിസ്ഥിതി നിയന്ത്രണം പോലുള്ള നിയമ നിർമാണങ്ങൾക്ക് സാമ്പത്തിക നവീകരണത്തിന്റെ വേഗത കുറയ്ക്കുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ആസൂത്രിതമല്ലാതെ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഏറെയുണ്ടെന്നുള്ള യാഥാർഥ്യം സർക്കാർ മറച്ചുവെക്കരുത്.
modi |
വിമർശനങ്ങൾ ഉയരുമ്പോൾ സാമ്പത്തിക നവീകരണ നടപടികൾ നിർത്തിവെക്കുകയല്ല വേണ്ടത്, കൂടുതൽ നവീകരണ നടപടികൾ വഴി വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടത്.
കോപ്പറേറ്റ് ബന്ധങ്ങൾ(corporate governance ), വിദേശ നിക്ഷേപം (foreign investors ) തുടങ്ങിയവ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ട് എന്നിവയിൽ നിക്ഷേപിച്ചു കൂടുതൽ റിസ്ക് എടുക്കാൻ അവരെ പ്രേരിപ്പിക്കണം. LIC യുടെ ഷെയർ വിൽക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കൽ, സർട്ടിഫിക്കേറ്റ്കൾ ശരിയാക്കൽ തുടങ്ങി സർക്കാരിനും പണി കൂടും. ചുരുക്കത്തിൽ എല്ലായിടത്തും വളർച്ച ഉണ്ടാകും സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും.
സാമ്പത്തിക നവീകരണ നടപടികൾ തുടങ്ങി വെക്കുമ്പോൾ സംസ്ഥാന സർക്കാരുകളെ കൂടെ കൂടെ നിർത്തേണ്ടതുണ്ട്, ജി എസ് ടി വിഹിതം വർധിപ്പിക്കുക,ആശയ വിനിമയം ഊഷ്മളമാക്കുക, സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുക തുടങ്ങിയവയിലൂടെ അത് സാധ്യമാക്കാം.
ബാങ്ക് ബോർഡ് ബ്യുറോ (bank bord bureau ) സ്ഥാപിച്ചു പൊതുമേഖല ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. ചെറുകിട ബാങ്കുകളെ ഏറ്റെടുത്തു ഒരുമിച്ച് ചേർത്ത് മാനേജ്മെന്റുകൾക്ക് കൂടുതൽ ധൈര്യം നൽകണം, കിട്ടാക്കടത്തിന്റെ തോത് കുറച്ചു കൊണ്ടുവരാൻ ബാങ്കുകളെ പ്രേരിപ്പിക്കണം.ലോൺ മേളകൾക്ക് മെനക്കെടാൻ നിൽക്കാതെ ബുദ്ധിപരമായ ലോണുകൾ നൽകാൻ ബാങ്കുകൾക്ക് കഴിയണം
വ്യവസായ സാഹചര്യം (business environment), തൊഴിൽ, ഭൂമി ഏറ്റെടുക്കൽ (land acquisition), പൊതുമേഖലാ പങ്കാളിത്തം (role of public sector) തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാർ വൈകിക്കൂട.
ലോകബാങ്കിന്റെ ബിസ്സിനെസ്സ് സൂചികയിൽ (doing business indicator )ഇന്ത്യ നില മെച്ചപ്പെടുത്തി ആണ് നിലനിൽക്കുന്നത് എങ്കിലും ഡൽഹി, മുംബൈ മുതലായ സ്ഥലങ്ങളിൽ അടിസ്ഥാനപരമായ ബുദ്ധിമുട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Nirmala Seetharaman |
ഒരു പക്ഷെ നിർമല സീതാരാമനെ മാറ്റി ധനകാര്യ വിദഗ്ദ്ധനായ ഒരാളെ ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, പ്രഖ്യാപിച്ച സാമ്പത്തിക നവീകരണ നടപടികളും, ആത്മ നിർഭർ ഭാരതും (athma nirbhar bharath)കൊറോണക്ക് ശേഷം ഇന്ത്യൻ ഇക്കണോമിയുടെ സ്ഥിരത അടക്കം സർക്കാരിന് മുന്നിലെ വെല്ലുവിളികൾ ഒട്ടേറെയാണ്.