Thenmala |
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പ്രൊജക്റ്റ് ആണ് തെന്മല.
സന്ദർശകർക്കായി എല്ലാവിധ സൗകര്യങ്ങളും ടൂറിസം ഡിപ്പാർട്മെന്റ് ഒരുക്കിയിരിക്കുന്നു.
കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതിയുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
Thenmala |
കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് തെന്മല ഏറ്റവും അഭികാമ്യമാണ്.
പല പ്ലാനുകളിലായി പ്രകൃതിയെ ആസ്വദിക്കാൻ വ്യത്യസ്തമായ പദ്ധതികൾ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
കൊല്ലം-ഷെൻകോട്ട റോഡും തിരുവനന്തപുരം-ഷെൻകോട്ട റോഡും ചേർന്ന തെൻമല ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിതമായ ഇക്കോടൂറിസം ലക്ഷ്യസ്ഥാനമാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വലിയ മലനിരകളെ ഉൾക്കൊള്ളുന്ന 10 ഇക്കോടൂറിസം സ്ഥലങ്ങളുണ്ട്. തെന്മല യുടെ പേരിനുപുറകിൽ മധുരമുള്ള തേൻ തന്നെയാണ്. ഉയർന്ന ഗുണനിലവാരമുള്ള തേൻ ഈ പ്രദേശത്ത് നിന്ന് കയറ്റുമതി ചെയ്യുന്നതിൽ അതിശയിക്കാനില്ല.
Thenmala |
തെന്മല ഡാം തെന്മല ഇക്കോ ടൂറിസം സെന്ററിനോട് ചേർന്ന് നിലകൊള്ളുന്നു. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല.
92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്.
ഡാം പരിസരത്ത് മിസ്റ്റിറിക്കാ സ്വാംപ് മരം കാണാനുള്ള സോഫ്റ്റ് ട്രെക്കിങ്ങും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. വേരിനാൽ ശ്വസിക്കുന്ന ഈ മരം ഒരു കൗതുകമാണ്. ചതുപ്പ് നിലങ്ങളിൽ കാണപ്പെടുന്ന ഈ മരം മാൻപാർക്കിനകത്തും ഉണ്ട്.
ചുറ്റുമുള്ള ഇടതൂർന്ന വനം രാജ്യത്തുടനീളം വളരെയധികം ആവശ്യമുള്ള തടികൾക്കും പേരുകേട്ടതാണ്. കാടുകൾ, റബ്ബർ, വൃക്ഷത്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമായ ഇതിന്റെ ഭൂപ്രദേശം ലോക ടൂറിസം ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ പദ്ധതികളിലൊന്നായി തിരഞ്ഞെടുത്തു.
കൊല്ലം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....