മിഠായി തെരുവ്-S M Street Calicut |
മലബാറിന്റെ ഷോപ്പിംഗ് ഹബ്ബാണ് മിഠായി തെരുവ് .ഏഷ്യയിലെ ഏറ്റവും തിരക്കേറിയ മാർക്കെറ്റുകളിൽ ഒന്ന് . വിലക്കുറവിന്റെ മഹോത്സവം . കോഴിക്കോട് എത്തുന്ന ഏതൊരു സഞ്ചാരിയും മിഠായി തെരുവിൽ നിന്നും സാധനങ്ങൾ വാങ്ങാതെ പോവുകയില്ല .
വളരെ പഴക്കമുള്ള ബേക്കറികൾ ഇവിടെ ഉണ്ട്.ഇന്ത്യയിലെ തന്നെ മധുര വ്യാപാരികളുടെ പ്രധാന കേന്ദ്രവും ഈ തെരുവ് ആണ്.ഒരു തെരുവ് എന്നതിനേക്കാൾ ടൂറിസം ലക്ഷ്യമാക്കി ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വ്യപാര കേന്ദ്രമാണ് മിഠായി തെരുവ്.
|
ഗുജറാത്തിൽ നിന്നുള്ള പലഹാര നിർമാതാക്കൾ തങ്ങളെ കടകൾ ആരംഭിക്കാൻ അനുവദിക്കണം എന്ന് അന്നത്തെ ബ്രിട്ടീഷ് ഗവർണർ നോട് അഭ്യർത്ഥിച്ചപ്പോഴാണ് ഈ സ്ട്രീറ് പിറവിയെടുക്കുന്നത് .സ്വീറ് ഹൽവ കടകൾ വെച്ചാണ് ഈ തെരുവിന് തുടക്കം കുറിച്ചത് എന്നുള്ളതിനാലാണ് സ്വീറ് മീറ്റ്‌സ് സ്ട്രീറ്റ് എന്ന പേര് ഈ തെരുവിന് ലഭിക്കുന്നത് .
ഇവിടെ നിന്നും ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്ക ഉപ്പേരിയും വളരെ പ്രശസ്തമാണ്.ഹൽവ കടകൾ യൂറോപ്യന്മാർ വിളിച്ചിരുന്നത് സ്വീറ്റ് മീറ്റ് എന്നായിരുന്നു.അങ്ങനെ ആണ് മിഠായി തെരുവ് സ്വീറ്റ് മീറ്റ് തെരുവ് ആകുന്നതും എസ് എം സ്ട്രീറ്റ് ആയി മാറുന്നതും.
ഹൽവ ലോക പ്രശസ്തമാവാനുള്ള കാരണങ്ങളിൽ ഒന്ന് മിഠായിത്തെരുവിൽ നിന്നും രുചിയറിഞ്ഞ വിദേശീയരാണ് .വളരെ അടുത്ത് തന്നെയാണ് കോഴിക്കോട് ബീച്ച് .
|
എസ് കെ പൊറ്റക്കാടിന്റെ കൃതികളിൽ മിഠായി തെരുവിന് വലിയ പങ്കുണ്ട് . അത് കൊണ്ടുതന്നെയാകണം തെരുവ് ആധുനിവത്കരിച്ചപ്പോൾ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയും കൃതികൾക്കും വലിയ സ്ഥാനം ലഭിച്ചത് .
തെരുവിന്റെ കലാകാരൻ എന്ന എസ് കെ പൊറ്റക്കാടിനുള്ള ബഹുമാനം മിഠായി തെരുവിന്റെ നവീകരണത്തിന്റെ പ്രധാന ലക്‌ഷ്യം ആയിരുന്നു.അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ ഇവിടെ ചുമരിൽ ആവിഷ്കരിച്ചിട്ടുണ്ട്.എസ് കെ ചത്വരം ജനാധിപത്യ പ്രതിക്ഷേധങ്ങൾക്കും കലാപരിപാടികള്ക്കും ഉള്ളതാണ്.
കോഴിക്കോടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളിൽ ഒന്ന് കൂടെയാണ് മധുരമുള്ള രുചി ഏറിയ ഈ തെരുവ് .
ഹുസ്സൂർ റോഡ് എന്നായിരുന്നു ഈ തെരുവിന്റെ ആദ്യനാമം.ഇന്ന് കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വ്യാപാര കേന്ദ്രങ്ങളുള്ള സ്ഥലം കൂടെയാണ് ഈ തെരുവ്.കോഴിക്കോട് നഗരത്തിലേക്കും ബീച്ചിലേക്കും വളരെ പെട്ടെന്ന് ബന്ധപ്പെടാം എന്നുള്ളത് മിഠായി തെരുവിന് ഒരു അനുഗ്രഹം തന്നെയാണ്.
|