വട്ടവട.(VATTAVADA)
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകത എന്തെന്നാൽ മലനിരകളും, അവയിൽ നിന്നുള്ള നദികളും, പിന്നെ താഴ്വരകളും ആണ്. മൂന്നാറിന്റെ ഭംഗിയും അത് തന്നെയാണ്.
മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട. മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം.
|
VATTAVADA |
മൂന്നാറിന് തൊട്ടടുത്താണ് വട്ടവട എന്ന കുടിയേറ്റ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 6500 ഓളം അടി ഉയരത്തിലാണ് വട്ടവട.
സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന് നില കൊള്ളുന്നത്. ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.
ഇവിടം പച്ചക്കറി കൃഷിക്ക് പ്രശസ്തമാണ്. വിവിധയിനം സമൂഹങ്ങളിലായി ധാരാളം ആദിവാസി സഹോദരങ്ങളും ഇവിടെ ജീവിക്കുന്നു.
മാനും, കേഴമാനും, കുരങ്ങും, കാട്ടി എന്ന് തദ്ദേശീയർ വിളിക്കുന്ന കാട്ടുപോത്തും, പടർന്നു കിടക്കുന്ന പച്ചക്കറി തോട്ടങ്ങളും വട്ടവടയുടെ പ്രത്യേകതകളാണ്.
ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്സ്റ്റേഷന്, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, കാനനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു. ഈ മേഖലയിലെ സ്വകാര്യ സംരംഭകരാണ് ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നത്.
കൊടൈക്കനാൽ, മാട്ടുപ്പെട്ടി, മീശപ്പുലിമല, മൂന്നാർ ടോപ് സ്റ്റേഷൻ, കാന്തല്ലൂർ മുതലായ സ്ഥലങ്ങളിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയും.
വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവര്‍ഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങള്‍, ഭാഷ, ഒറ്റമൂലികള്‍ എന്നിവ ഏറെ താല്പര്യമുണര്ത്തുന്നു.
മൗണ്ടൈൻ ജീപ്പ് സവാരി, മൗണ്ടൈൻ ബൈക്ക് സവാരി, ഓഫ് റോഡ്, ട്രെക്കിങ്ങ് മുതലായ സൗകര്യങ്ങൾ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ ഒരുക്കുന്നുണ്ട്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...