Jain Temple Jainimedu |
പാലക്കാട് ടൗണിൽ നിന്നും കഷ്ടിച്ച് 3 കി. മി മാത്രം ദൂരമുള്ള ജൈനിമേട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. കല്പാത്തി നദിയുടെ തെക്കേ തീരത്ത് നിലകൊള്ളുന്ന സ്ഥലമാണ് ജൈനിമേട്. 500 വർഷത്തിലേറെ പഴക്കമുള്ള ഈ ജൈന ക്ഷേത്രം 35 അടി നീളവും 20 അടി വീതിയുമുള്ള ഗ്രാനൈറ്റ് മതിലുകൾക്ക് പേരുകേട്ടതാണ്.
|
പതിനഞ്ചാം നൂറ്റാണ്ടിൽ കർണാടകയിൽ നിന്നെത്തിയ വജ്ര വ്യാപാരികളുടെ ഒരു കുടുംബമാണ് പണികഴിപ്പിച്ചിട്ടുള്ളത്.
കേരളത്തിലെ ജൈനമതത്തിന്റെ അതിരുകൾ നിലനിൽക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായ ജൈനിമേട്ടിൽ നാന്നൂറോളം ജൈന കുടുംബങ്ങൾ താമസിച്ചിരുന്നു.
|
കുറേ കാലങ്ങളായി തകർന്ന അവസ്ഥയിലായിരുന്നു ക്ഷേത്രം 2013ൽ പുതുക്കി പണിഞ്ഞിട്ടുണ്ട്.ക്ഷേത്രത്തിൽ ജൈന തീർത്ഥങ്കരന്മാരുടെയും യക്ഷിണികളുടെയും പുരാതന ചിത്രങ്ങളുണ്ട്.
|
പ്രശസ്ത മലയാള കവി കുമാരനാശാൻ തന്റെ ഏറ്റവും പ്രസിദ്ധി നേടിയ കവിത വീണപൂവ് ജൈനിമേട്ടിലുള്ള ഒരു ജൈന ഗൃഹത്തിൽ വച്ച് എഴുതിയതാണ്.
സഞ്ചാരികൾക്ക് ആത്മീയതയുടെയും ആനന്ദത്തിന്റെയും മിശ്രിത അനുഭവം കൈവരിക്കാനാകും.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...