തൃത്താല Thrithala Palakkad

തൃത്താല thrithala thrithala shiva temple pakkanar memorial thrithala പാക്കനാർ സ്മാരകവും thrithala fort thrithala kerala vt bhattathirippad birth place
തൃത്താല (THRITHALA). 

thrithala
Thrithala

തൃത്താല പാലക്കാട് ടൗണിൽ നിന്നും 62 കിലോമീറ്റർ അകലെയാണ്. ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അഴകുറ്റ ചരിത്ര ഭൂമിയാണിത്.പുരാതനമായ ഒട്ടനവധി വസ്തുക്കൾ ഇവിടെയുണ്ട് അതിനാൽ പുരാവസ്തു ഗവേഷകർക്ക് പറ്റിയ സ്ഥലമാണിത്. 
ഒൻപതോ പത്തോ നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ശിവ ക്ഷേത്രം ഇവിടെ നികൊള്ളുന്നു.ക്ഷേത്രത്തിന്റെ കൗതുകകരമായ കൊത്തുപണികളും വാസ്തുവിദ്യയും ചോള കാലഘട്ടത്തിൽ നിന്നും പാണ്ഡ്യ കാലഘട്ടത്തിലേക്കുള്ള മാറ്റങ്ങൾ വ്യക്തമാക്കുന്നവയാണ്. 

thrithala
Thrithala

പറയി പെറ്റ പന്തിരുകുലത്തിന്റെ തുടക്കവും ഇവിടെ തന്നെ. പറയി-വരരുചി ദമ്പതികളുടെ ആദ്യ മകൻ ജനിച്ചത് ഇവിടെയാണ്. അവനെ അവിടെ ഉപേക്ഷിച്ചു ദമ്പതികൾ പോയപ്പോൾ ഒരു ബ്രാഹ്മണൻ ആ കുഞ്ഞിനെ എടുത്ത് വളർത്തി. അവനൊരു ബ്രാഹ്മണ കിടാവായി വളർന്നു. അതാണ് അഗ്നിഹോത്രി. കിടാവായ അഗ്നിഹോത്രി ഒരിക്കൽ മണ്ണുകൂട്ടി വച്ചു കളിക്കുകയും അമ്മ അവനെ ശകാരിച്ച്‌ ആ മൺകൂന തട്ടി കളയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ആ മൺകൂന അനങ്ങാതെ അവിടെ ഉറഞ്ഞുപോയത്രെ.ഉറഞ്ഞുപോയ ആ മൺകൂന ശിവലിംഗമായി പരിണമിച്ചു. അങ്ങനെ പിൽക്കാലത്ത് അതൊരു ക്ഷേത്രമായി മാറി. അതാണ് തൃത്താല ശിവ ക്ഷേത്രം.കൂടാതെ,അഗ്നിഹോത്രിയുടെ  പൂർവിക ഭവനം സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നു. 

pakkanar temple
Thrithala


പറയി വരരുചി ദമ്പതികളുടെ മറ്റൊരു മകനായ പാക്കനാരും തൃത്താലയിൽ തന്നെയാണ് ജീവിതം നയിച്ചത്.തൃത്താല കൂറ്റനാട് റോഡിൽ സ്ഥിതി ചെയ്യുന്ന പാക്കനാർ സ്മാരകവും കാണേണ്ട ഒന്നാണ്. 

thrithala
Thrithala


തൃത്താലയിലെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണം ഒരു ചളികൊണ്ടുണ്ടാക്കിയ കോട്ടയാണ്. സത്യത്തിൽ അതിന്റെ അവശിഷ്ടങ്ങൾ മാത്രെമേയുള്ളൂ എങ്കിലും അത് തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്.കോട്ടക്ക് ചുറ്റും വളരെയധികം ആഴമുള്ള ഒരു കിടങ്ങും ഉണ്ട്.
കൂടാതെ, താഴിക കുടത്തിന്റെ ആകൃതിയിൽ ഒൻപതോ പത്തോ നൂറ്റാണ്ടിൽ ഗ്രാനൈറ്റ് സ്ലാബുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള കാട്ടിൽ മഠം ക്ഷേത്രവും പ്രധാന ആകർഷണമാണ്.പട്ടാമ്പി ഗുരുവായൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു ബുദ്ധിസ്റ്റ് സ്മാരകമാണെന്നു വിശ്വസിക്കുന്നു.

thrithala
Thrithala


പിന്നെ..പത്തൊൻപതാം നൂറ്റാണ്ടിൽ നമ്പൂതിരി ബ്രാഹ്മണ സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയതയുടെയും യാഥാസ്ഥിതികതയുടെയും നവീകരണത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായ വി ടി ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം കൂടിയാണിത്.
ഇവിടം ആയുവേദ ചികിത്സക്ക് പേരുകേട്ട ഇടം കൂടിയാണ്. 
സന്ദർശകർക്ക്  മായാ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരിടമാണ് തൃത്താല എന്ന് സാരം.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.