SEETHARKUNDU WATERFALL |
പാലക്കാട് നെല്ലിയാമ്പതിയിലേക്കുള്ള യാത്രാമാർഗ്ഗമാണ് സീതാർകുണ്ട്.
പ്രശസ്ത ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ രാമനും സീതയും ലക്ഷ്മണനും വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നൊരു ഐതിഹ്യം ഉണ്ട്. ആ കാലഘട്ടത്തിൽ സീതാദേവി ഇവിടെ കുളിച്ചു എന്ന ഐതിഹ്യത്തിൽ നിന്നാണ് സീതാർകുണ്ട് എന്ന പേര് ലഭിച്ചത്.
100 അടി ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടമുണ്ട് ഇവിടെ.മഴക്കാലത്ത് മലയിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടം സീതയുടെയും അടുത്ത് തന്നെ വില്ലുമേന്തി നിൽക്കുന്ന രാമന്റെയും ആകൃതിയിൽ ഒഴുകുന്നത് കാണാം.
|
സീതാർകുണ്ടിനു ചുറ്റുപാടും അതിശയകരമായ കാഴ്ച്ചകൾ കാണാൻ സാധിക്കും.ഇടതൂർന്ന വനങ്ങൾ, കുരങ്ങന്മാർ, മറ്റ് വന്യമൃഗങ്ങൾ തുടങ്ങി പലവിധ കാഴ്ച്ചകൾ സഞ്ചാരികളെ ആനന്ദിപ്പിക്കും.
പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും മികച്ച സ്ഥലമാണിത്.