പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയ ഉദ്യാനത്തിൽ ഇന്ത്യൻ വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന സിംഹവാലൻ കുരങ്ങ്,നീലഗിരി വരയാടുകൾ ,വിവിധ ഇനം കുരങ്ങുകൾ ,മാനുകൾ ,കാട്ടുപോത്ത് ,തുടങ്ങിയവയാണുള്ളത് .
|
ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി (ഉയരം 2695 മീറ്റർ),പുൽമേടുകൾ,കുറ്റിച്ചെടികൾ,ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇരവികുളത്തുള്ളത് .
ഇവിടെയെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ് .
ഹാമിൽട്ടന്റെ പീഠഭൂമി എന്ന് കൂടെ അറിയപ്പെട്ടിരുന്ന ഈ സ്ഥലം ,കണ്ണൻ ദേവൻ ഹിൽസ് അധികൃതരുടെ വേട്ടയാടൽ ഭൂമി കൂടെയായിരുന്നു .
1971 ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടം വന്യജീവി സംരക്ഷിത പ്രദേശമാക്കി പ്രഖ്യാപിക്കുകയും 1975 ൽ ദേശീയ ഉദ്യാനമാക്കി മാറ്റുകയും ചെയ്തു .
നീലക്കുറിഞ്ഞി പൂക്കൾ പൂക്കുന്ന കാലം നീലഗിരിയാക്കി ഇരവികുളത്തിനെ മാറ്റുന്നു .
neelakurinji
|