Punalur Suspension Bridge |
ചിത്രം കാണുമ്പോൾ യൂറോപ്പിലാണ് ഈ സംഭവം എന്ന് കരുതിയെങ്കിൽ തെറ്റി ഈ കാഴ്ചയും കേരളത്തിൽ നിന്ന് തന്നെയാണ്.
കൊല്ലം ജില്ലയിലെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരു കരകളേയും ബന്ധിപ്പിച്ചു 1871 ൽ പണി തുടങ്ങിയ പാലമാണ് പുനലൂർ സസ്പെൻഷൻ ബ്രിഡ്ജ്. (PUNALOOR SUSPENSION BRIDGE)
Punalur Suspension Bridge |
ആയില്യം തിരുന്നാളിന്റെ കാലത്ത് അന്നത്തെ ദിവാൻ നാണുപിള്ളയാണ് ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ബ്രിട്ടീഷ് എൻജിനീയർ ആൽബർട്ട് ഹെന്ററി യുടെ മേൽനോട്ടത്തിൽ നിർമാണവും രൂപകൽപ്പനയും നിർവഹിച്ചു 1877 ൽ പണി പൂർത്തിയായി. 1880 ൽ പാലം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.
നിർമാണത്തിലെ വൈദഗ്ധ്യം മാത്രമല്ല ആകാരഭംഗിയും പാലം മധ്യ കേരളത്തിന് നൽകിയ കനപ്പെട്ട സംഭാവനകളും അനശ്വര സൃഷ്ടിയാക്കി പാലത്തിനെ മാറ്റുന്നു.
Punalur Suspension Bridge |
നാട്ടു രാജ്യവും ബ്രിട്ടീഷ് സർക്കാരും ഒന്നിച്ചു നിന്ന് ഒരു നിർമാണ പ്രവൃത്തി തെക്കേ ഇന്ത്യൻ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവം ആയിരുന്നു.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...