Jadayuppara |
രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ജടായു എതിർക്കുകയും ഒടുവിൽ ജടായുവിന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി രാവണൻ യാത്രയാകുന്നു. 64 ഏക്കറിൽ പരിസ്ഥിതി ഉദ്യാനമാക്കി വിഭാവനം ചെയ്ത ഈ ശില്പത്തിന്റെ ശിൽപി സംവിധായകനായ രാജീവ് അഞ്ചൽ ആണ്.ഏറ്റവും മികച്ച ശിൽപമാതൃക അവതരിപ്പിച്ച രാജിവ് അഞ്ചലിനെത്തന്നെ സർക്കാർ ആ ഉദ്യമം ഏല്പിച്ചത്. അങ്ങനെ റോഡ് നിർമാണത്തിനു വേണ്ട കരിങ്കല്ലായി മാറുമായിരുന്ന ജടായു പാറ കലയുെട പുതിയൊരു മാതൃക തീർത്തു. പ്രോജക്റ്റ് വലുതായി. ശില്പത്തിനോട് അനുബന്ധിച്ച് കേബിൾ കാർ സവാരിയും അഡ്വഞ്ചർ പാർക്കും കേവ് ടൂറിസവും എല്ലാം ഉണ്ടായി. അങ്ങനെ BOT വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ അനുമതി നൽകുന്ന ഏറ്റവും വലിയ ടൂറിസം പ്രോജക്റ്റായി ജടായു ഇക്കോ ടൂറിസം മാറി.
Jadayuppara |
പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാര പദ്ധതിയാണിത്. 200 നീളവും 150 വീതി 75 അടി ഉയരവും ഉള്ള ഈ ശില്പം ചിറകറ്റുവീണ ജടായുവിനെ ഓർമിപ്പിക്കുന്നു. പാറയുടെ ഉപരിതലത്തിൽ നിന്ന് വീണ്ടും ഇരുനൂറ്റി അമ്പതടി ഉയരത്തിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്. റോപ്പ് വേയും വാക്‌വേയും. തക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ്–വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്. ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് തെന്നി നടക്കുന്നതുപോലെ തോന്നിക്കും.
Jadayuppara |
100 കോടി പ്ലാനിൽ പണിതുയർത്തിയ ഈ സംരംഭം 6 ഡി തിയേറ്റർ, ആയുർവേദ സെന്റർ, മലമുകളിലേക്ക് കേബിൾ കാർ,ഡിജിറ്റൽ മ്യൂസിയം, അഡ്വെഞ്ചുർ സോൺ എന്നിവയും ഉൾപ്പെടുന്നു. ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് വേ. ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര ചെയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്.തിരുവനന്തപുരം–കൊട്ടാരക്കര MC റോഡിലാണ‍് ചടയമംഗലം. NH വഴി വരുന്നവർക്ക് കൊല്ലം–തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ചടയമംഗലത്തേക്കു തിരിയണം. കൊച്ചിയിൽ നിന്നു 177 km ദൂരം. വർക്കലയാണ് തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ. ചടയമംഗലത്ത് KSRTC ബസ് സ്റ്റാൻഡ് ഉണ്ട്. ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം.
കൊല്ലം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....