കൈനകരി KAINAKARI
ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിൽ, ചമ്പക്കുളം ബ്ലോക്കിൽ 3664 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗ്രാമപഞ്ചായത്താണ് കൈനകരി.
|
ആലപ്പുഴ പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് കൈനകരി പഞ്ചായത്തുള്ളത്. സാക്ഷരതാ നിരക്കിൽ വളരെ മുന്നിലുള്ള ഗ്രാമം കൂടിയാണിത്. പമ്പയും മറ്റു ചെറു നദികളും ചേർന്ന് വേമ്പനാട്ട് തടാകത്തിലൂടെ ഒഴുകുന്നു.
|
അഞ്ചിലധികം നദികളും, കായലും സൃഷ്ടിക്കുന്ന എക്കൽ നിക്ഷേപം കൈനകരിയെ പൊന്നു വിളയുന്ന മണ്ണാക്കി മാറ്റുന്നു.
കരിമീനും, ഷാപ്പും, നെൽപ്പാടങ്ങളും, കായലും പിന്നെ നല്ല മനുഷ്യരും ചേർന്ന് കൈനകരിയെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു.
ആമേൻ, സൗണ്ട് തോമ, ഓ മൈ കടവുളേ, കുട്ടനാടൻ മാർപാപ്പ, മൈ ബോസ്സ്, ഹാപ്പി സർദാർ തുടങ്ങിയ സിനിമകൾ കൈനകരിയുടെ സൗന്ദര്യം ഒപ്പിയെടുത്തവയാണ്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...