Thrippunithara Hillpalace |
കേരളത്തിൽ സംരക്ഷിക്കപ്പെടുന്നതിൽ ഏറ്റവും വലിയ പുരാവസ്തു ശേഖരമാണ് തൃപ്പുണിത്തറ ഹിൽ പാലസ് (THRIPPUNITHARA HILL PALACE ). 54 ഏക്കർ ഭൂമിയിൽ തദ്ദേശീയ ശൈലിയിൽ നിർമിച്ച 49 കെട്ടിടങ്ങളും ഔഷധ -സുഗന്ധ തോട്ടവും വിശാലമായ കുളവും ഉണ്ട്.
Thrippunithara Hillpalace |
1865 ൽ കൊച്ചിൻ മഹാരാജാവ് സ്വന്തം കയ്യിലെ പണം കൊടുത്തു നിർമിച്ച ഈ കൊട്ടാരം ദീർഘകാലം കൊച്ചി സാമ്രാജത്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു. ഇപ്പോൾ ഹിൽപാലസ് പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്, ഹിസ്റ്ററി പാർക്ക് തുടങ്ങിയവ സന്ദർശകർക്കായി കരുതിയിട്ടുണ്ട്.
Thrippunithara Hillpalace |
പുരാതന ശില്പങ്ങൾ, നാണയങ്ങൾ, ശിലാഫലകങ്ങൾ, തടിയുപകരണങ്ങൾ, രാജാവും രാജകുടുംബങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ തുടങ്ങിയവയും ഈ കൊട്ടാരത്തിലുണ്ട്. 1986 ൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്തെങ്കിലും 11 ഗ്യാലറികളിലായി മ്യൂസിയം ആരംഭിച്ചത് 1991ലാണ്. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പൗരാണിക മ്യൂസിയം എറണാകുളം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...ഹിൽപാലസിലേത് ആണ്.
Thrippunithara Hillpalace |
ഫോട്ടോ എടുപ്പിനുള്ള ധാരാളം സ്ഥലങ്ങളും നല്ല ഫ്രെയിം കളും ഉള്ളതുകൊണ്ട് ഫോട്ടോഗ്രാഫർ മാരുടെ താവളം കൂടെയാണിപ്പോൾ ഹിൽപാലസ് .
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...