ചൊക്രമുടി CHOKRAMUDI IDUKKI

ചൊക്രമുടി CHOKRAMUDI IDUKKI chokramudi chokramudi peak chokramudi trek chokramudi munnar chokramudi hills chokramudi peak trekking chokramudi peak cam

chokramudi

  കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും എല്ലാം നിറഞ്ഞ കേരളത്തിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. വെറുമൊരു വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി.
മൂന്നാറിന് വളരെ അടുത്തുള്ള അതിസുന്ദരമായ മലനിരകൾ ആണ് ചൊക്രമുടി. 
മൂന്നാർ ദേവികുളം റോഡിൽ ആണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത്. ചോക്രാൻ ഒരു വിസ്മയം ആണ് ട്രെക്കിംഗ് നു താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ചോക്രമുടി. ട്രെക്കിംഗ് നേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ഈ കൂറ്റൻ മല നിരകൾ. മേഘങ്ങളെ മുട്ടി ഉരുമ്മി നിൽക്കുന്ന ചോക്രമുടിക്ക് സമുദ്ര നിരപ്പിൽ നിന്നും 7200 അടി പൊക്കം ഉണ്ട്. ചോക്രമുടിക്ക് താഴെ ഒരു ഗാർഡ് ഉണ്ട്. രാവിലെ 4 am മുതൽ വൈകുന്നേരം 3 മണി വരെ ആണ് സഞ്ചാരികൾക് അനുവദിച്ചിരിക്കുന്ന സമയം. ട്രെക്കിംഗ് സമയത്ത് ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ ഉചിതം ആണ്, നിരവധി ഗൈഡുകളെ ഇവിടെ തപ്പിയാൽ നമുക്ക് കിട്ടും.
chokramudi


 കുന്നുകൾക്ക് സമുദ്രനിരപ്പിൽ നിന്നും 2643 അടിയാണ് ഉയരം. ഉത്തരേന്ത്യയിലെ മൂന്നാമത്തെ ഉയരമുള്ള മലനിരകളാണ് ചൊക്രമുടി. ഉയരത്തിൽ ഒന്നാംസ്ഥാനം ആനമുടി, രണ്ടാമത്തേത് മീശപ്പുലിമല എന്നിവയാണ്. രാവിലെ ഒരു 5 മണിയോട് കൂടി കയറിയാൽ നമുക്ക് നല്ലൊരു ഉദയം കാണുവാൻ സാധിക്കും. 3 മലകൾ താണ്ടി വേണം ചോക്രനിൽ എത്തുവാൻ. ട്രക്കിംഗ് ഇഷ്ടമില്ലാത്തവർ, അല്ലെങ്കിൽ നടക്കാൻ തീരെ താൽപര്യം ഇല്ലാത്തവർ അവിടേക് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം ഏകദേശം 3.5 hrs നടക്കാൻ ഉണ്ട് ചോക്രമുടിയിലേക്ക്, തിരിച്ച് ഇറങ്ങാൻ 2 hrs എടുക്കും.
chokramudi

ചൊക്രമുടി കുന്നുകളുടെ സൗന്ദര്യം ഒരു സ്കെച്ചിൽ പകർത്താൻ ശ്രമിച്ചാൽ അത് എളുപ്പമാകില്ല. ഓരോ നിമിഷവും ഇവിടുത്തെ പ്രകൃതി സൗന്ദര്യം മാറിമറിയും. കാഴ്ച്ചകളിലെ ഈ വ്യത്യാസം സഞ്ചാരികളുടെ മനസ്സിൽ അത്ഭുതം നിറയ്ക്കും. അത്രത്തോളം സുന്ദരിയാണ് ചൊക്രമുടി മലനിരകൾ. 
വൈകുന്നേരത്തും മലനിരകളിൽ മഞ്ഞു പൊതിയും. നല്ല തണുത്ത കാറ്റേറ്റ് മലനിരകളുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ സമയവും ഇതുതന്നെ. വീണ്ടും ഒരു മലകൂടി താണ്ടിയാൽ കുരിശ്മുടിയിൽ എത്താം. എല്ലാ ഗുഡ് ഫ്രൈഡേക്കും ഇവിടേക്ക് പള്ളിയിൽ നിന്നും ആളുകൾ എത്തിചേരാരുണ്ട്. ഇവിടെ എത്തുന്നതോടെ ചോക്രന്റെ പകുതി ആകും. പിന്നീട് ചെറിയൊരു ഇറക്കം ആണ്. ഒരു ചെറിയ കാടിന് നടുവിലൂടെ വേണം പിന്നീട് പോകുവാൻ. കാട് കടന്നാൽ പിന്നീട് നല്ല കുത്തനെ കയറ്റം ആണ്. ഇടക്ക് വിശ്രമിച്ച് വേണം പോകുവാൻ. ഈ മല കൂടി കയറിയാൽ ചോക്രമുടിയിൽ എത്താം. വളഞ്ഞിരിക്കുന്ന കൂറ്റൻ പാറ അതാണ് ചോക്രമുടി.

chokramudi

ചൊക്രമുടിയിലേക് പോകണമെങ്കിൽ ആദ്യം മൂന്നാറിൽ എത്തണം, അവിടെ നിന്ന് ദേവികുളം വഴി ചിന്നകനാൽ. ഇവിടെ ക്യാപ് റോഡ്‌ വഴി ചൊക്രമുടിയിലേക്ക് ട്രെക്കിങ്ങ് (trekking) ആരംഭിക്കും. 
ചൊക്രമുടിയുടെ ഏറ്റവും മുകളിൽ എത്തണമെങ്കിൽ 2 മണിക്കൂർ നടക്കണം. നടത്തം വേഗത്തിലാക്കിയാൽ ഒന്നര മണിക്കൂർ കണ്ടെത്താം. ചൊക്രമുടിയിലേക് നടത്തം ആരംഭിച്ച് 15 മിനിറ്റ് കഴിയുമ്പോൾ മുതൽ കോടമഞ്ഞു പൊതിയാൻ തുടങ്ങും. മലനിരകളെ കോടമഞ്ഞു മൂടുന്ന കാഴ്ച്ചകൾ കണ്ട് കണ്ട് നടത്തം തുടരാം. മനസ്സിനിമ്പമുള്ള കാഴ്ച്ചകൾ കണ്ടുള്ള യാത്രയായതിനാൽ ഈ യാത്രക്ക് അൽപ്പം പോലും ബോറടിയുണ്ടാവില്ല.ഈ മലയുടെ മുകളിൽ നിന്ന് താഴേക് നോക്കിയാൽ റോഡിന്റെ മനോഹാരിതയും, പച്ച വിരിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളും കാണാവുന്നത്. ഇവിടെ തുടക്കം നമ്മെ വരവേൽക്കുന്നത് കുത്തനെ ഉള്ള പാറ കെട്ടുകൾ ആണ്. അതുകൊണ്ട് വളരെ അധികം ശ്രദ്ധിച്ചു വേണം നടക്കേണ്ടത്. കാലു തെറ്റിയാൽ താഴെ കൊക്കയിൽ ആയിരിക്കും പോകുന്നത്. പാറക്കെട്ടുകൾ താണ്ടി കുറച്ച് നടന്ന് മുകളിൽ എത്തുമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ട്. സഞ്ചാരികൾ ഉദയം കാണുവാൻ അവിടെ ആണ് ചിലവഴിക്കാറുള്ളത്. പുൽത്തകിടി കൊണ്ട് മേഞ്ഞത് പോലുള്ള ഒരു ഇരിപ്പടമാണിവിടെ പ്രകൃതി നമുക്ക് ഒരുക്കിയിട്ടുള്ളത്.

അവിടന്നും തീരില്ല ചോക്രന്റെ വിശേഷങ്ങൾ. പിന്നീട് ഒരു മല കൂടി താണ്ടുവാൻ ഉണ്ട് ചൊക്രനിൽ. ചോക്രനിൽ ഒന്നും മിച്ചം വെക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും കയറേണ്ട സ്ഥലം നല്ല വ്യൂ ആണ് ഇവിടുന്നു നോക്കിയാൽ. ഭാഗ്യം ഉണ്ടെങ്കിൽ നമ്മളെ കോട വന്നു മൂടും.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു. നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.