ടിപ്പുസുൽത്താൻ കോട്ട പാലക്കാട്‌ TIPPU SULTHAN FORT PALAKKAD

ടിപ്പുസുൽത്താൻ കോട്ട പാലക്കാട്‌ TIPPU SULTHAN FORT PALAKKAD fort palace palakkad palakkad fort history palakkad fort images palakkad fort in malayala

tipu sultan fort palakkad
TIPPU SULTHAN FORT

എ ഡി 1766 ൽ ഹൈദർ അലി നിർമ്മിച്ച അതിമനോഹരമായ ഒരു ചരിത്ര സ്മാരകമാണ്
പാലക്കാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യപ്പെട്ടിരിക്കുന്ന ഈ കോട്ട. കോട്ടയുടെ ഉയർന്ന മതിലുകളും, മനംകവരുന്ന രീതിയിൽ കോട്ടക്ക് ചുറ്റും നിർമ്മിച്ചിട്ടുള്ള ഹരിത തോട്ടങ്ങളും എപ്പോഴും ജലസമൃദ്ധമായ കിടങ്ങും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നവയാണ്. 
 
tipu sultan fort palakkad
TIPPU SULTHAN FORT


60,702 ചതുരശ്ര മീറ്റർ വിസ്തൃതിയോടു കൂടിയ ഈ കോട്ട ഫ്രഞ്ച് കരകൗശല വിദഗ്ധ കാര്യക്ഷമത പ്രകടമാക്കുകയും വാസ്തുവിദ്യയിൽ വളരെയധികം പ്രസിദ്ധി ആർജിച്ചതുമാണ്.
ചതുരാകൃതിയിൽ ആണ് കോട്ടയുടെ നിർമ്മാണം. 

tipu sultan fort palakkad
TIPPU SULTHAN FORT


ആഞ്ജനേയ സ്വാമി ക്ഷേത്രം, വാടിക (പൂന്തോട്ടം)രക്തസാക്ഷികളുടെ നിര,
ഒരു സബ്ജയിൽ എന്നിവയും കോട്ടയിൽ കാണാൻ സാധിക്കും.
പണ്ട് ടിപ്പു സുൽത്താന്റെ സൈന്യത്തിലെ കുതിരകളെയും ആനകളെയും മറ്റും നിർത്താൻ കോട്ടയുടെ പരിസരത്തു തന്നെ ഒരു മൈതാനമുണ്ട്.

 
tipu sultan fort palakkad
TIPPU SULTHAN FORT


കോട്ടമൈതാനം
എന്ന് അറിയപ്പെടുന്ന ഇവിടെ നിലവിൽ ക്രിക്കറ്റ്‌ മത്സരങ്ങൾ, എക്സിബിഷനുകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങിയവക്ക് വേദിയായി ഉപയോഗിക്കുന്നു. ഇവിടെ തന്നെ രാപ്പാടി എന്ന പേരിൽ അറിയപെടുന്ന നേടിയ  ഓപ്പൺ എയർ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നു. 
ഈ കോട്ട ടിപ്പു സുൽത്താൻ കോട്ട എന്നും അറിയപെടുന്നു.ഇവിടെനിന്നും മൈസൂർ ടിപ്പു സുൽത്താൻ കൊട്ടാരത്തിലേക്ക് തുരങ്കമാർഗ്ഗം ഉണ്ടെന്നും പറയപ്പെടുന്നു. 
tipu sultan fort palakkad
TIPPU SULTHAN FORT

ചരിത്രത്തിന്റെ അനിവാര്യ ഭാഗമായ ഈ ടിപ്പുസുൽത്താൻ കോട്ടക്ക് ധീരതയുടെയും ധൈര്യത്തിന്റെയും പഴയ കഥകൾ പറയാനുണ്ട്.

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.