ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. മലങ്കരയിൽ നിന്ന് കാത്തോലി റൂട്ടിൽ കരിങ്കുന്നം പോകുന്ന വഴിക്കാണിത്.
വെള്ളിമൂങ്ങ ഉൾപ്പടെ അനേകം സിനിമകൾക്കും ആല്ബത്തിനും പശ്ചാത്തലം ആയിട്ടുള്ള ഈ വെള്ളച്ചാട്ടം തൊടുപുഴ ഇടുക്കി റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മലങ്കര റബ്ബർ ഫാക്ടറിക്ക് അടുത്ത് നിന്നും നടുക്കണ്ടം റോഡിലേക്ക് തിരിഞ്ഞു കനാലിനു കുറുകെ ഉള്ള പാലം കയറാനുള്ള മോഹത്തിനെ ഉള്ളിൽ ഒതുക്കി പാലം കയറാതെ ഇടതു വശത്തു കൂടെ ഒരു 200 മീറ്റർ ...സഞ്ചാരികൾക്ക് ഏറെ ആകർഷകമായ..വേണ്ട രീതിയിൽ എല്ലാം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലാത്ത അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് എത്താം.
|
മഴക്കാലത്ത് വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ സൗന്ദര്യത്തെ പ്രാപിക്കുകയും സഞ്ചാരികളെ തന്റെ സൗന്ദര്യത്താൽ കവരുകയും ചെയ്യുന്നു.
എന്നാൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാലും ശക്തമായ ഒഴുക്കുണ്ടെന്നതിനാലും സഞ്ചാരികൾ സ്വയം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
എന്നിരുന്നാലും ഷൂട്ടിംഗിനും മറ്റും അരുവിക്കുത്ത് വെള്ളച്ചാട്ടം ഉപയോഗിക്കാറുണ്ട്.
മഴക്കാലമാകുന്നതോടെ ചെറുതും വലുതുമായ എല്ലാ വെള്ളച്ചാട്ടങ്ങളും അവരുടെ സൗന്ദര്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ ആണ്.ശക്തമായ മഴ ആരംഭിച്ചാൽ ഇവിടം തേടി സഞ്ചാരികളുടെ ഒഴുക്കാണ്.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചെറിയ തോതിലുള്ള അപകടങ്ങൾക്കും കാരണമാകുന്നുണ്ട് എങ്കിലും ഇവിടെ ഇറങ്ങി കുളിക്കുന്നതിനും മറ്റുമായി ധാരാളം സഞ്ചാരികൾ മൺസൂൺ ശക്തിയാർജ്ജിക്കുന്നതോടെ ഇവിടേക്ക് എത്തിച്ചേരും.സത്യൻ അന്തിക്കാട് സിനിമയായ രാസതന്ത്രത്തിലും അരുവിക്കുത്ത് വെള്ളച്ചാട്ടം കടന്നു വരുന്നുണ്ട്.
|