കോട്ടപ്പാറ യാത്ര | Kottappara Idukki Travel

kottappara kottappara hills kottappara hill station kottappara view point kottappara vannappuram kottappuram malappuram kottappara idukki kottappara h
kottappara
Kottappara 
  ഇടുക്കി ജില്ലയിൽ വണ്ണപ്പുറം എന്ന സ്ഥലത്തു നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി 3 കിലോമീറ്റർചെന്ന് കഴിയുമ്പോൾ കാണുന്ന മനോഹര സ്ഥലമാണ് കോട്ടപ്പാറ (kottappara).മൂവാറ്റുപുഴയിൽ നിന്നും 30 കിലോമീറ്റർ തൊടുപുഴ യിൽ നിന്നും 20 കിലോമീറ്റർ കോതമംഗലത്തു നിന്നും 28 കിലോമീറ്റർ .

kottappara
Kottappara 
ഇവിടെ നിന്നുള്ള കാഴ്ച്ചകൾ വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ടയെ നമ്മുടെ മനസ്സിലേക്ക് ഓർമിപ്പിക്കും .അതിരാവിലെ എണീറ്റ് പോകണം എന്നൊന്നും ഇല്ല .പക്ഷെ സുന്ദരമായ കാഴ്ചകൾ ,മഞ്ഞു പുതച്ചു കിടക്കുന്ന താഴ്വരകൾ ..പച്ചപ്പിനു വെള്ള നിറം ചാർത്തുന്ന ,ആകാശവും ഭൂമിയും ഒന്നാക്കി മാറ്റുന്ന കുറെ കാഴ്ചകൾ ഒരു പക്ഷെ നിങ്ങൾക്കായി കാത്തിരിക്കണമെന്നും ഇല്ല .

kottappara
Kottappara 

6 -9 ആണ് ഏറ്റവും മികച്ച സമയം
.നല്ലൊരു സ്ഥലം തന്നെയാണ് കോട്ടപ്പുറം .
പുലർവേളയിൽ സദാ കോടമഞ്ഞിൻ ചേല ചുറ്റി സന്ദർശകരുടെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച്ചകളൊരുക്കി കാത്തിരിക്കുന്ന സുന്ദരിയാണ് കോട്ടപ്പാറ.. 
ഇടുക്കി ജില്ലയിൽ വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി 3 കിലോമീറ്റർ ചെന്ന് കഴിയുമ്പോൾ കാണുന്ന മനോഹാരിയാണ് കോട്ടപ്പാറ.. 
മൂവാറ്റുപുഴയിൽ നിന്നും 30 കിലോമീറ്ററും, തൊടുപുഴയിൽ നിന്നും 20 കിലോമീറ്ററും, കോതമംഗലത്തുനിന്നും 28 കിലോമീറ്ററും ആണ് ഇവളിലേക്കുള്ള ദൂരം.. 
ഓരോ പുലരിയേയും വ്യത്യസ്തമാക്കി തീർക്കുന്ന ഇവിടുത്തെ കാഴ്ചകൾ ഒരുപക്ഷെ മീശപ്പുലിമലയെ പോലും വെല്ലുന്നതാണ്.. 
ഇടുക്കിയിലെ മറ്റുള്ള പേരുകേട്ട ഹില്സ്റ്റേഷൻസ് ഉള്ളതുകൊണ്ടായിരിക്കും കുറച്ചു കാലം മുന്നേ വരെ ഇവളെ ആരും ശ്രദ്ധിക്കാതെ പോയത്.. എന്നാൽ ഇവളെ കണ്ടവരാരും തന്നെ ഇവളുടെ ദൃശ്യഭംഗിയിൽ മയങ്ങാതെ പോയിട്ടില്ല.. 
ഇവളുടെ സദാ മഞ്ഞിൻ വിസ്മയം തീർക്കുന്നവളാണിവൾ എങ്കിലും ഇവളുടെ കോടമഞ്ഞിൻ ചേല ചുറ്റിയ അഴക് ആസ്വദിക്കണമെങ്കിൽ പുലർച്ചെ തന്നെ എത്തണം.. 
മഞ്ഞു പുതച്ചു കിടക്കുന്ന താഴ്‌വരകൾ,, പച്ചപ്പിന് വെള്ളനിറം ചാർത്തുന്ന, ആകാശവും ഭൂമിയും ഒന്നാക്കി മാറ്റുന്ന കുറേ കാഴ്ചകളാൽ സമ്പന്നമാണിവിടം.. 
ഒരു തവണ വന്നാൽ പലതവണ വരാൻ തോന്നുന്ന തരത്തിലുള്ള ഒരു വശ്യത കോട്ടപ്പാറക്കുണ്ട്.. 
കേരളത്തിലെ പേരുകേട്ട എത്രയോ ഹില്സ്റ്റേഷൻസ്നെ വെല്ലുന്ന ഒരു സൗന്ദര്യധാമമാണിവൾ എന്നാണ് യാത്രികരുടെ അഭിപ്രായം.. 
ഇവിടുത്തെ വ്യൂപോയിന്റ്സിന്റെ അഴകും വാക്കുകൾക്കതീതമാണ്.. 
വരും കാലങ്ങളിൽ ജില്ലയുടെ മികച്ച വിനോദസഞ്ചാര ഇടമായി ഇവൾ മാറാൻ ഇനി അധികമില്ല എന്ന് പറയാം.. 
ഇവളുടെ അഴകും പെരുമയും നാടെങ്ങും അറിയുവാൻ തുടങ്ങിയ നാൾ മുതൽ സഞ്ചാരികളുടെ ഒഴുക്ക് കാണുവാൻ സാധിക്കുന്നു.. 
ഇവളുടെ അഴകിനെ അറിയാൻ ആസ്വദിക്കാൻ നെഞ്ചിലേറ്റാൻ ഒരു ഇടുക്കി കോട്ടപ്പാറ യാത്ര കുറിച്ചിട്ടോളൂ..
കീശയിലെ കാശ് പിന്നെയും ബാക്കി...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.