Kovalam Beach |
തിരുവനന്തപുരത്തെ കേരളത്തിന്റെ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയ സ്ഥലം .തിരുവനന്തപുരത്തേക്കുള്ള ടൂറിസ്റ്റുകളിൽ ഏറിയ പങ്കും കോവളത്തേക്കാണ്വരുന്നത് .അറേബിയൻ കടലിൻറെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന കോവളം ബീച്ച് ,തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റെർ അകലെയാണ് .
|
കണ്ണെത്താദൂരത്തോളം പടർന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ കാരണമാണ് കോവളത്തിനു ഈ പേര് ലഭിച്ചത് .
തിരുവിതാംകൂർ മഹാ റാണിയായിരുന്ന സേതു ലക്ഷ്മി ഭായ് 1920 ൽ കൊട്ടാരത്തോടു ചേർന്ന് ബീച്ച് രൂപീകരിച്ചു .
1930 കളിൽ രാജകുടുംബത്തിന്റെ അതിഥികളായെത്തിയ യൂറോപ്പുകാരാണ് കൂവളത്തിന്റെ മനോഹാരിത ലോകമെങ്ങും എത്തിച്ചത് .
|
ലൈറ്റ് ഹാവ്സ് ബീച്ച്- ഹവാ ബീച്ച്
- സമുദ്ര ബീച്ച്
എന്നിങ്ങനെ മൂന്നു ബീച്ചുകളിലായി 17 കിലോമീറ്റെർ നീളമുള്ള വലിയൊരു ബീച്ച് തന്നെയാണ് കോവളം .
സമുദ്ര നിരപ്പിൽ നിന്നും 35 മീറ്റർ ഉയരത്തിൽ 118 അടി ഉയരമുള്ള ലൈറ്റ് ഹാവ്സ് കോവളത്തിന്റെ മുഖമുദ്രയാണ് .
ഇന്ത്യക്ക് പുറത്തു നിന്നുള്ളവർക്ക് ഏറ്റവും ഇഷ്ട്ടം ഹവാ ബീച്ച് ആണ് .ശാന്ത സുന്ദരമായ നീലനിറമുള്ള തിരമാലകളാണ് .സമുദ്ര ബീച്ച് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു .