ഇടുക്കി ജില്ലയിൽ കുമളി പഞ്ചായത്തിൽ മനോഹരമായ തേയില തോട്ടങ്ങളാൽ വലയം ചെയ്യപ്പെട്ടു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ചെങ്കര.
കുമളി, കാഞ്ചിയാർ, പീരുമേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ എന്നിവയാണ് ചെങ്കര ഗ്രാമത്തിനു സമീപസ്ഥമായ ഏതാനും ഗ്രാമങ്ങൾ.
മനോഹരങ്ങളായ തേയിലത്തോട്ടങ്ങൾ, ചെറിയ അരുവികൾ, സുഖകരമായ കാലാവസ്ഥ എന്നിവ ഈ പ്രദേശത്തെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രദേശമാക്കി മാറ്റുന്നു.
|
ലൂസിഫർ ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന കെട്ടിടമാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാലിന്റെ കഥാപാത്രം താമസിക്കുന്ന വീടും അഭയകേന്ദ്രവുമായ ചെങ്കര ബംഗ്ലാവ്.
കേരളീയ ശൈലിയും കൊളോണിയൽ ശൈലിയും ഒത്തുചേർന്നു നിർമ്മിച്ച ഈ കെട്ടിടത്തിൽ വിശാലമായ ചുറ്റു വരാന്തയും പ്രതാപത്തിന്റെ പ്രൗഢി പറയുന്ന നടുമുറ്റവും ഉണ്ട്. വാഗമണ്ണിൽ നിന്ന് 33 കി.മി ആണ് ഇവിടേക്ക്.