സൂര്യോദയം കാണാൻ തിരുവനന്തപുരത്തിൽ ഇതിലും മികച്ച സ്ഥലം വേറെ ഇല്ല.ഒപ്പം cloudfarm കണ്ണുകൾക്ക് പുത്തൻ അനുഭൂതി തന്നെ ആണ് പകർന്നു നൽകുന്നത്.പൊന്മുടി റൈഡിന്റെ ഭാഗമാക്കാവുന്നതാണ് ഈ ചിറ്റിപാറ യാത്ര.തിരുവനന്തപുരത്തു നിന്ന് 27km.
നെടുമങ്ങാട് നിന്ന് 15km.തിരുവനന്തപുരത്തു നിന്ന് പൊന്മുടി പോവുന്ന റൂട്ട് തൊളിക്കോട് എന്ന സ്ഥലത്തു നിന്ന് ഉള്ളിലോട്ടു 4km പോവണം.Chittippara |
തിരുവനന്തപുരം ജില്ലയിൽ പൊന്മുടിക്ക് പോകുന്ന വഴിയിൽ തൊളിക്കോട് എന്ന സ്ഥലത്തുനിന്നും തിരിഞ്ഞാണ് ചിറ്റിപ്പാറയിലേക്ക് പോകുന്നത്.
ഒരിക്കൽ ഒരു സുഹൃത്ത് അവിടെ നിന്നും പങ്കുവെച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയപ്പോഴാണ് സഞ്ചാര പ്രേമികൾ ഈ സ്ഥലത്തെകുറിച്ചു അറിയുന്നത്. പിന്നീട് ധാരാളം ആൾക്കാർ വരാൻ തുടങ്ങിയതോടെ പോലീസ് നിയന്ത്രണം പോലും ഏർപ്പെടുത്തി.
ഇപ്പോൾ നിയന്ത്രണങ്ങൾ ഒന്നുമില്ല. മനോഹരമായ ഈ സ്ഥലം ആസ്വദിക്കാം.
അതിരാവിലെ ഉള്ള യാത്ര മനസ്സിനും ശരീരത്തിനും കുളിർമയേകും എന്നതിൽ സംശയമില്ല.
എന്നിരുന്നാലും, ചിട്ടിപാറയിലെ പാറകളുടെ കാലാവസ്ഥ 'ചിട്ടിപാറ' സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. "രണ്ട് വർഷം മുമ്പ്, പാറയുടെ ഒരു വശം നിലംപതിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പുറത്തുപോകാൻ താമസക്കാരോട് ആവശ്യപ്പെട്ടു,"ഗ്രാമവാസികൾ പറയുന്നു. എന്നിരുന്നാലും, ട്രെക്കിംഗിനും റോക്ക് ക്ലൈംബിംഗിനും ഇഷ്ടമുള്ള സ്ഥലമായതിനാൽ പാറക്കെട്ടുകളാൽ സമ്പന്നമാണ് ഇവിടം. "ഈ സ്ഥലത്തെ ഒരു സാഹസിക ടൂറിസം കേന്ദ്രമാക്കി മാറ്റാൻ തോലിക്കോട്ഗ്രാമപഞ്ചായത് ആലോചിക്കുന്നുണ്ട് എങ്കിലും പ്രദേശ വാസികൾ ,
പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങൾക്ക് അതിനോട് കടുത്ത എതിർപ്പാണ് ഉള്ളത്.കനികർ വിഭാഗത്തിലെ ഇവർക്ക് ഇവിടെ 75 വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്.സഞ്ചാരികൾ കൂടിയാൽ അതിന്റെ പവിത്രതയെ ബാധിക്കും എന്ന് അവർ കരുതുന്നു.അത് കൊണ്ട് തന്നെ ഇവിടം സന്ദർശിക്കുന്നവർ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം.
ഇതുവരെ അധികം ആരും അറിയാത്തതു കൊണ്ട് സൈനേജ് ബോർഡോ മറ്റും കാണാൻ സാധിക്കില്ല.ഇരു ചക്ര വാഹനങ്ങൾ മുകളിൽ വരെയു പോവുന്നതാണ്. പാറയുടെ മുകളിൽ എത്താൻ 10മിനിറ്റോളം നടക്കണം.
സന്ദർശിക്കാനുള്ള മികച്ച സമയം രാവിലെ 5.45നും 6.45നും ഇടയിൽ.