ANCHURULI |
ഇയോബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്സ് രംഗം കണ്ടവർക്ക് അഞ്ചുരുളി പെട്ടെന്ന് തന്നെ കലങ്ങും.
5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ഈ തുരങ്കമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.
ANCHURULI |
ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാൻ വേണ്ടി 1974 മാർച്ച് 10 ന് പൈലി പിള്ള എന്ന കോൺടാക്ടറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഒരു പാറയിൽ ആണ് നിർമാണം. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി വെറും 9 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടേക്കുള്ളത്.
ANCHURULI |
നിർമാണ കാലയളവിൽ 20 ൽ അധികം ആൾക്കാർ മരിച്ച ഈ തുരങ്കം ഒരേ സമയം രണ്ട് സൈഡിൽ നിന്നും ആരംഭിച്ചു കൂട്ടിമുട്ടിക്കുകയായിരുന്നു. കല്യാണതണ്ട് മലയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തായിട്ടാണ് തുരങ്കത്തിന്റെ നിർമാണം.
ANCHURULI |
ജലാശയത്തിൽ 5 മലകൾ നിരയായി ഉരുളി കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് കണ്ട ആദിവാസികളിൽ നിന്നുമാണ് അഞ്ചുരുളി എന്ന പേരിന്റെ ഉത്ഭവം.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...