Illikkal Kallu |
ഇല്ലിക്കൽ കല്ല് .ഒറ്റ കാഴ്ച്ചയിൽ തന്നെ മനസ്സിലെ മോഹമായി കയറിപ്പറ്റിയ കൂടക്കല്ലും കൂനൻ കല്ലും . കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.മീനച്ചിലാറിന്റെ വേരുകൾക്ക് ജന്മം നൽകുന്ന ഗിരിശൃംഗം.
ഒറ്റ ദിവസത്തെ യാത്രക്ക് ഇല്ലിക്കൽ കല്ല് ഉണ്ടെന്നു തന്നെ പറയാം . കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്.ഈരാറ്റുപേട്ടയ്ക്ക് അടുത്ത് തലനാട്‌പഞ്ചായത്തിലാണ് 4000 അടി ഉയരമുള്ള ഈ പാറക്കൂട്ടങ്ങൾ സ്ഥിതിചെയ്യുന്നത് .മൂന്നു പാറകളാണ് ഇല്ലിക്കൽ കല്ല് മലമുകളിൽ ഉള്ളത് .
- ഏറ്റവും ഉയരത്തിൽ നിൽക്കുന്ന കല്ലാണ് കൂടക്കല്ല്.
നാട്ടുകാരുടെ വിശ്വാസപ്രകാരം ഈ കൂടക്കല്ലിനു മുകളിൽ നീലക്കൊടുവേലി ഉണ്ടെന്നും കേട്ടു.ഒരു ദേശത്തിന്റെ കഥയിലെ അപ്പുക്കിളിയാകുവാൻ ചെറിയൊരു മോഹം കൂടെ മനസ്സിൽ അങ്ങനെ അങ്ങട് ഉദിച്ചു .
- സർപ്പത്തിന്റെ ആകൃതിയിൽ കൂടക്കല്ലിനു തൊട്ടടുത്ത കാണുന്ന കല്ലാണ് കൂനൻ കല്ല് .
ഒരാൾക്ക് മാത്രം നടക്കാനാകാവുന്ന തരത്തിൽ ഒരു പാലം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് .ഏകദേശം 20 അടി താഴ്ചയിലുള്ള ഈ ഭാഗം നരകപ്പാലം എന്ന് അറിയപ്പെടുന്നു .പലവഴികളും ഗുഹകളും ഒക്കെയുള്ള ഇല്ലിക്കൽ കല്ല് കൊടൈക്കനാലിലെ പില്ലർറോക്ക്സ് ഇനോട് നല്ല സാമ്യം പുലർത്തുന്നുണ്ട് .
പ്രകൃതി രമണീയമായ സ്ഥലം തന്നെയാണിത് .ദുൽഖർ സൽമാൻ നായകനായ സി ഐ എ എന്ന സിനിമയുടെ ഗാനരംഗത്തിൽ ഇല്ലിക്കൽ കല്ല് കടന്നു വരുന്നുണ്ട് .പുതിയ നല്ല അപകട രഹിതമായ വഴി ഇല്ലിക്കൽ കല്ലിലേക്ക് നിർമിച്ചിട്ടുണ്ട് .സഞ്ചാരികൾക്ക് ആയാസരഹിതമായി തന്നെ ഇല്ലിക്കൽ കല്ലിലേക്ക് എത്തിച്ചേരാൻ കഴിയും .ഇങ്ങോട്ടുള്ള വഴികളും സുന്ദരം ആണ് കേട്ടോ ...
|
ഇലവീഴാപൂഞ്ചിറ ഇവിടെ നിന്നും വളരെ അടുത്താണ് .കടൽ ഇല്ലാത്ത കോട്ടയത്തിന്റെ ഈ മലമുകളിൽ നിന്നും ദൂരെയായി അറബിക്കടലും അസ്തമയവും കാണുക നല്ലൊരു കാഴ്ച തന്നെയാണ് .
മഴക്കാലം ഒക്കെയാണ് എങ്കിൽ ദയവു ചെയ്ത നരകപ്പാലത്തിനു മുകളിലേക്ക് കയറാതിരിക്കുക .വെറും അരയടി മാത്രം വീതിയുള്ള അവിടെ നിന്ന് ചെറുതായി ഒരു കാറ്റായി അടിച്ചാൽ പോലും ഒരു ഇല വീഴുന്നത് പോലെ 4000 അടി താഴ്ചയിലേക്ക് നാം വീഴും ,ചിന്നി ചിതറും.
തലനാട് വഴിയും അയ്യമ്പാറ വഴിയും ഇങ്ങോട്ടേക്ക് എത്തിച്ചേരാം .കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റെർ കിലോമീറ്റെർ ദൂരവും ടീ കോയിൽ നിന്നും 6 കിലോമീറ്റര് അകലെയുമാണ് ഇല്ലിക്കൽ കല്ല് .ഇടുക്കി വന്നു ചുറ്റി കറങ്ങി പോകുന്നവർ ഇല്ലിക്കൽ കല്ലിൽ കൂടെ ഒന്ന് പോയി നോക്കിയാൽ സംഭവം കളറാകും..ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്.
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രം.തണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു. മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല് സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ്. കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി.ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, വാഗമണ്‍, തങ്ങൾപാറ, എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു.മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.
ഇപ്പോള്‍ വിവാഹ വിഡിയൊഗ്രാഫര്‍മാരും മറ്റ് ചെറിയ ഷൂട്ടിങ്ങ് സംഘങ്ങളും ഇല്ലിക്കല്‍ കല്ലിന്‍റെ സൗന്ദര്യമൊപ്പിയെടുക്കാന്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ,ഗാർഡുകളോ ഇവിടില്ല. രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഇല്ലിക്കൽകല്ല് സന്ദർശിക്കാവുന്നതാണ്.