|
Mini ooty |
മിനി ഊട്ടി...മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിന് അടുത്താണ് അരിമ്പ്ര ഹിൽസ് എന്ന് കൂടെ വിളിപ്പേരുള്ള മിനി ഊട്ടി സ്ഥിതി ചെയ്യുന്നത്.ചരിത്രപരമായി ധാരാളം പ്രത്യേകതകൾ ഉള്ള പ്രദേശം.ഭൂപ്രകൃതിയിൽ ഊട്ടിയുമായി നല്ല സാമ്യം പുലർത്തുന്നു എന്നുള്ളതിനാലാണ് മിനി ഊട്ടി എന്നൊരു പേര് കൈവന്നത്.പുല്ല് ചേർന്ന് കിടക്കുന്ന ധാരാളം മൊട്ടകുന്നുകൾ,ഇപ്പോഴും നല്ല കാറ്റും .ധാരാളം വ്യൂ പോയിന്റുകളും -സഞ്ചാരികൾ ഇങ്ങോട്ട് എത്തുന്നതിൽ അത്ഭുതമില്ല.സമുദ്ര നിരപ്പിൽ നിന്നും 1050 അടി ഉയരത്തിലാണ് മിനി ഊട്ടി.
കണ്ണമംഗലം പ്രദേശത്തിലെ ഒരു വാർഡ് ആണ് ചെരുപ്പടി മല.ധാരാളം കരിങ്കൽ ക്വാറികൾ ഉള്ള പ്രദേശം .വലിയ കുന്നുകളും സുന്ദരമായ പാറക്കുളങ്ങളും.മലപ്പുറം ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇവിടെ നിന്ന് കാണാം .അപൂർവവും സുന്ദരവുമായ ഒത്തിരിയേറെ സസ്സ്യങ്ങൾ പാറമടകളുടെ മാത്രം സ്വത്താണ്.നല്ല മഴയും മഞ്ഞും ഉള്ള കാലത്തു
ഇവിടുത്തെ കരിങ്കൽ കുഴികളിൽ കുളിക്കാൻ എത്തുന്നവരും നിരവധിയാണ്.മിക്ക സമയത്തും മിനി ഊട്ടി പ്രദേശത്തു കോടമഞ്ഞാണ്.
മഴയും മഞ്ഞും ഉള്ള മൺസൂൺ കാലം തന്നെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം എന്ന് തന്നെ പറയാം.ഈ മഞ്ഞിന്റെ തണുപ്പുകൊണ്ടാകാം പാറക്കുളങ്ങളിലെ വെള്ളത്തിനും നല്ല തണുപ്പാണ്.മലപ്പുറത്തും കോഴിക്കോടും ഉള്ളവർ വ്യാപകമായി എത്തുന്ന ഊരകമല ഇവിടെ അടുത്ത് തന്നെയാണ് .കരിപ്പൂർ വിമാനത്താവളത്തിന്റെ മനോഹരദൃശ്യം ഇവിടെ നിന്നും കാണാൻ കഴിയുന്നതാണ് .
കൊണ്ടോട്ടി മലപ്പുറം റോഡിൽ പൂക്കോട്ടൂർ -അരിമ്പ്ര -മുസ്ലിയാരങ്ങാടി -കൊട്ടൂക്കര എന്നിവിടങ്ങളിൽ നിന്നും ,മലപ്പുറം വേങ്ങര റോഡിലെ പൂള പീസ് എന്ന സ്ഥലത്തു നിന്നും ഊരകം വഴിയും,കൊണ്ടോട്ടി കുന്നുംപുറം റോഡിൽ നിന്നും തോട്ടശേരി അറ വഴി ചെരുപ്പടി വഴിയും ഇങ്ങോട്ട് എത്താവുന്നതാണ്.
മഴക്കാലത്താണ് പാറക്കുളങ്ങൾ സജീവമാകുന്നത് എങ്കിലും നീന്തൽ നന്നായി അറിയുന്നവർ മാത്രം വെള്ളത്തിൽ ഇറങ്ങുക .കുളങ്ങൾ പുറത്തു നിന്ന് സുന്ദരമാണെങ്കിലും അകപ്പെട്ടു പോയാൽ നല്ല താഴ്ച ഉണ്ടാകുവാൻ സാധ്യത ഉണ്ട് .ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക.