ഭൂമിയിലെ സ്വർഗം :വാൽപ്പാറ യാത്ര | The 7th Heaven Valppara Travel

വാൽപ്പാറ valparai valparai resort valparai resorts valparai hotels valparai tourist place valparaiso university valparai stay valparai images valparai
valparai
valppara

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു ഹിൽസ്റ്റേഷൻ ആണ് വാൽപ്പാറ.
തൃശൂരിൽ നിന്നും അതിരപ്പള്ളി -വാഴച്ചാൽ -മലക്കപ്പാറ റോഡിലൂടെ സഞ്ചരിച്ചാൽ എത്തുന്ന നിഗൂഢ - നിബിഢവനങ്ങളുടെ നാട്.അതാണ് വാൽപ്പാറ.അത് കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമായി വാൽപ്പാറ മാറിക്കഴിഞ്ഞു.


വാൽപ്പാറ ശെരിക്കും സ്വർഗ്ഗതുല്യമായ ഒരു ഹരിത ഭൂമിയാണ് മഴക്കാടുകളുടെ നിഴലിൽ വളരുന്ന സുന്ദര മലമുകൾ.പൊള്ളാച്ചിയിൽ നിന്നും 64 കിലോമീറ്റർ യാത്ര ചെയ്താലും വാൽപ്പാറയിലേക്ക് എത്തിച്ചേരാനാകും.

വാൽപ്പാറ വ്യൂ പോയിന്റിലേക്കുള്ള വളഞ്ഞു പുളഞ്ഞുള്ള റോഡ് തന്നെ സഞ്ചാരികൾക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചകൾ നൽകുന്നു.മങ്കി വെള്ളച്ചാട്ടത്തിൽ നിന്നും 32 കിലോമീറ്ററാണ് വാൽപ്പാറയ്ക്ക് മുകളിലേക്കുള്ളത് .

40 ഓളം കൊടും വളവുകളാണ് ഈ റോഡിലുള്ളത്.ഇടയ്ക്ക് റോഡിന്റെ വശങ്ങളിലും ,തൊട്ടുമുന്പിലും ആനകളെയോ മറ്റു മൃഗങ്ങളെയോ കാണാൻ കഴിയും.അത്തരം സാഹചര്യങ്ങളിൽ അവരെ പ്രകോപിതരാക്കുന്ന നടപടികളിലേക്ക് തിരിയാതിരിക്കുക.


യാത്ര തുടരുക.വാൽപ്പാറയിലേക്ക് എത്തിച്ചേരും.വയനാട് ചുരം എന്ന താമരശ്ശേരി ചുരം കയറിയിട്ടുള്ളവർക്ക് നൊസ്റ്റു അടിക്കും തീർച്ച.
മലക്കപ്പാറ മുതൽ ധാരാളം ചായ കടകകൾ കാണും.

മഴക്കാലത്താണ് മല കയറാൻ പോകുന്നത് എങ്കിൽ ഇവിടെ നിന്നുമൊക്കെ നല്ല ചൂട് ചായ ഓരോ ഗ്ലാസ്സ് വീതം ഊതി ഊതി കുടിക്കുക.കോടമഞ്ഞു പതിയെ അരിച്ചു കേറുന്ന സുന്ദര സ്ഥലം കൂടെയാണ് മലക്കപ്പാറ,ധാരാളം ആദിവാസി സമൂഹങ്ങളും ഈ പ്രദേശത്തുണ്ട്.


ജൂൺ അവസാനം അല്ലെങ്കിൽ ജൂലായ് ആദ്യവാരത്തിൽ ഇവിടെ ആദിവാസി സമൂഹങ്ങളിൽ ഉത്സവമൊക്കെ ഉണ്ട്.അതിൽ പങ്കെടുക്കാൻ വേണ്ടി ധാരാളം ആഭ്യന്തര യാത്രികരും ,വിദേശ ടൂറിസ്റ്റുകളും എത്തുന്നുണ്ട്.

ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം ആൻഡ് നാഷണൽ പാർക്ക് എന്ന് അറിയപ്പെട്ടിരുന്ന നാഷണൽ പാർക്കിനു പുനർനാമകരണം നടത്തി അനമലൈ നാഷണൽ പാർക്ക് എന്ന് മാറ്റുകയുണ്ടായി.വാൽപ്പാറ അതിന്റെ ഭാഗമാണ്.അത് കൊണ്ടുതന്നെയാണ് ധാരാളം മൃഗങ്ങളെ വഴിവക്കിലും വലപ്പറയുടെ പരിസരങ്ങളിലും കാണാനാകുന്നത്.


 നിന്ന് 1400 മീറ്ററോളം ഉയരത്തിലാണ് വാൽപ്പാറ വ്യൂ പോയിന്റ് ഉള്ളത്.
കേരളാതമിഴ്നാട് അതിർത്തി പ്രദേശമായ വാൽപ്പാറയിലേക്ക് ചാലക്കുടിയിൽ നിന്നും രാവിലെ 6 .45 നും ഉച്ചയ്ക്ക് 1 .30 നും സ്വകാര്യ ബസ് സർവീസുകൾ ഉണ്ട്.കേരളാ ആർ ടി സി യും സർവീസ് നടത്തുന്നുണ്ട്.

നപ്രദേശമായതിനാൽ 6 -6 രാത്രി ഗതാഗത നിരോധനവും ഉണ്ട്.യാത്ര സ്നേഹികളും പ്രകൃതി സ്നേഹികളും തീർച്ചയായും പോകേണ്ട സ്ഥലമാണ് വാൽപ്പാറ.മമ്മൂട്ടി -ശോഭന ജോഡിയിൽ ഇറങ്ങിയ യാത്ര എന്ന സിനിമയുടെ ലൊക്കേഷൻ ഇവിടമായിരുന്നു.


ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും ഈ വഴികൾക്ക് ഇരുവശവും ഉണ്ട്.ഡിസംബർ മാസങ്ങളോട് ചേർന്നാണ് യാത്ര എങ്കിൽ കാപ്പിപൂക്കളുടെ മനസ്സ് നിറക്കുന്ന ഗന്ധം ആസ്വദിക്കാനും കഴിയും.നീരാർ,ഷോളയാർ,നല്ലമുടി പൂഞ്ചോല,മാനമ്പള്ളി പവർ ഹൌസ്,പാവങ്ങളുടെ തിരുപ്പതി എന്ന് കൂടെ അറിയപ്പെടുന്ന ബാലാജി ക്ഷേത്രം തുടങ്ങിയ കാഴ്ചകളും വാൽപ്പാറ സഞ്ചാരികൾക്കായി ഒരുക്കുന്നു.

വാൽപ്പാറ സ്വർഗ്ഗമാണു .....സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന  ദി സെവൻത് ഹെവൻ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.