അഗളി യാത്ര | Agali hills Travel Palakkad

gali satta bangla gaan agario gali shayari gali song agali aglio olio pasta yenagali kali mehandi gali status asli fighter what is agile software gali
agali hills
Agali hills
പാലക്കാട് ജില്ലയിൽ സൈലന്റ് വാലിക്കടുത്തുള്ള അതിമനോഹരമായ ഒരു ഗ്രാമമാണ് അഗളി.അട്ടപ്പാടിയുടെ സമീപഗ്രാമം.സൈലന്റ് വാലിയുടെ സുന്ദര കാഴ്ച ഇവിടുത്തെ ആനമൂളി ഹിൽസിൽ നിന്നും കാണാൻ കഴിയും എന്നതാണ് ഈ ഗ്രാമത്തെ കൂടുതൽ പ്രശസ്തമാക്കിയത്.

Agali hills



മണ്ണാർക്കാട് താലൂക്കിലാണ് പാലക്കാട് നഗരത്തിൽ നിന്നും 98 കിലോമീറ്റർ ഉള്ള ഈ പ്രദേശം.കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നും 16 കിലോമീറ്റർ മാത്രമാണ് ദൂരം.സൈലന്റ് വാലി മലനിരകളിൽ ഏറ്റവും ജൈവ സമ്പത്തുള്ള മലനിരകളിൽ ഒന്നായ മല്ലേശ്വരം മലനിരയുടെ താഴ്വാരമാണ് അഗളി.

Agali hills


അട്ടപ്പാടി ഫോറെസ്റ് റേഞ്ച് പരിധിയിൽ ഉൾപ്പെടുന്ന വനത്തിന്റെ ഓരത്തോടു ചേർന്നാണ് ഈ ആദിവാസി ഗ്രാമം സ്ഥിതി ചെയ്യുന്നത്.കേരള സർക്കാരിന്റെ ആടുവളർത്തൽ കേന്ദ്രം ഇവിടെ അടുത്താണ്.ഈ ഗ്രാമം കൂടുതൽ പ്രശസ്തമായി തീർന്നത് സൈലന്റ്വാലിയിലേക്കുള്ള ആൾക്കാരുടെ വരവ് കൂടിയതോടു കൂടെയാണ്.ധാരാളം ലോഡ്ജുകളും ,ചെറുകിട റിസോർട്ടുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

Agali hills

അതിലേറെ രുചികരം ഇവിടുത്തെ ചെറിയ റെസ്റ്റോറന്റുകളിൽ നിന്നുള്ള ചായയും ചോറും കറിയും ചെറുപലഹാരങ്ങളുമാണ്.
ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള പലഹാരങ്ങളും ഭക്ഷണ രുചികളുമറിയാൻ ഇവിടെ എത്തുന്നവരും ധാരാളമാണ്.തമിഴ്‌നാട്ടിലെ നഗരങ്ങളാണ് കൂടുതൽ അടുത്തുള്ളത് എന്നുകൊണ്ടാകാം,കൂടുതൽ ആൾക്കാരും തമിഴ് ആണ് സംസാരിക്കുന്നത്.

Agali hills


വളരെ ചുരുങ്ങിയ ആൾക്കാർ മാത്രമാണ് മലയാളം സംസാരിക്കുന്നത്.അവരുടെ മലയാളമാകട്ടെ തമിഴ് കലർന്ന മലയാളവും.
മുദുഗർ ,ഇരുളർ,കുറുമ്പർ വിഭാഗങ്ങളിലെ ആദിവാസി കുടുംബങ്ങളാണ് അഗളിയിൽ കൂടുതലായും ഉള്ളത്.സൈലന്റ് വാലി നാഷണൽ പാർക്കിന്റെ രണ്ടാമത്തെ ബയോസ്ഫിർ വനമായ അട്ടപ്പാടി റേഞ്ചിലാണ് അഗളിയുള്ളത്.നീലഗിരി വരയാടുകളെ കാണുവാൻ കഴിയും.

Agali hills

തമിഴ്നാട്ടിലൂടെ 300 ഓളം കിലോമീറ്റർ ഒഴുകുന്ന ഭവാനി പുഴയുടെ ആരംഭം ഈ വനങ്ങളിൽ നിന്നാണ്.തമിഴ്നാട് സർക്കാരിന്റെ ബസുകളും മറ്റു ബസുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്.ചെറിയ തോതിൽ ആരംഭിച്ച ടാക്സി സർവീസ് ഇപ്പോൾ ശക്തിയാര്ജിച്ചു വരുന്നുണ്ട്.സൈലന്റ്‌വാലി കാണാൻ വരുന്ന ഏതൊരാളും അഗളി വന്നിട്ടേ പോകൂ ...കാരണം അടുത്തുള്ള ഭക്ഷണവും വെള്ളവും ലഭിക്കുന്ന ഏക പട്ടണം അഗളിയാണ്.അഗളിയിൽ നിന്നും പോരുമ്പോഴും ആ ചൂട് ചായയുടെ രുചി വായിൽ നിന്നും മലയിറങ്ങിയിട്ടില്ലായിരുന്നു...

പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.