ambukuthy hills |
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന വയനാട് ജില്ലയിലെ മലയാണ് അമ്പുകുത്തി മല.പലരും വയനാട് സന്ദർശിച്ചു മടങ്ങുമ്പോൾ അമ്പുകുത്തി എന്ന യാതാർത്ഥ സൗന്ദര്യത്തെ മറന്നു പോവുകയാണ് പതിവ്.
ഹനുമാൻ മല എന്ന് കൂടെ വിളിപ്പേരുള്ള ഈ മലയുടെ 1000 മീറ്റർ ഉയരത്തിലാണ് നവീന ശിലായുഗത്തിലെ അമൂല്യ രേഖ ചിത്രങ്ങളും കൊത്തുപണികളും ഉൾപ്പെടുന്ന എടക്കൽ ഗുഹയുടെ സ്ഥാനം.
വയനാട് ജില്ലയിലെ ആൾക്കാർ അധികം എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്ന് കൂടെയാണ് ഈ മല.
ഇപ്പോൾ ഒരു പ്രധാന സഞ്ചാര കേന്ദ്രം കൂടെയാണ് അമ്പുകുത്തിമല.എടക്കൽ ഗുഹ വലിയ ഭൂകമ്പത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണെന്നു കരുതപ്പെടുന്നു.വലിയ പാറക്കല്ല് മറ്റു രണ്ടു പാറകളാൽ താങ്ങി നിർത്തപ്പെട്ടിരിക്കുന്നതാണ് എടക്കൽ.ക്രിസ്തുവിനും 8000 വർഷങ്ങൾക്ക് മുൻപ് ഈ ഗുഹ മനുഷ്യവാസം കൊണ്ട് സജീവമായിരുന്നു എന്ന് ഗവേഷകർ കരുതുന്നു.
ഫ്രെഡ് ഫോസ്റ്റ് എന്ന ഇംഗ്ളീഷുകാരൻ നായാട്ടിനു വന്നപ്പോൾ കണ്ടെത്തിയതാണ് ഈ ഗുഹ.അതുവരെയും കാടിനുള്ളിൽ മറഞ്ഞു കിടന്നിരുന്ന ഈ ഗുഹ മനുഷ്യ ശാസ്ത്രത്തിന്റെ സങ്കീർണമായ തെളിവുകളാണ് നൽകിയത്.
ചരിത്രാതീത കാലത്തെ നാഗരികതയുടെ സജീവമായ തെളിവുകൾ നിയോലിത്തിക് മനുഷ്യന്റെ കല സൃഷ്ടികളാണ് എന്ന് കരുതപ്പെടുന്ന ഈ ചുമർ ചിത്രങ്ങളിൽ ഉണ്ട്.
ദക്ഷിണേന്ത്യയിൽ മറ്റെവിടെയും കണ്ടെത്താൻ ആകാത്ത ഇത്തരം ശിലായുഗ സൃഷ്ടികൾ പശ്ചിമ ഘട്ടത്തിന് മാത്രം അവകാശപ്പെട്ടതാണ്.മൈസൂരിലെ ഉയർന്ന മലനിരകളെ മലബാറിന്റെ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു പുരാതന പാത കൂടെ എടക്കലിന് സമീപം ഉണ്ടെന്നു കരുതപ്പെടുന്നു.
പുരാതന ഗോത്ര രാജാക്കന്മാരുടെയും രാജ്ഞികളുടെയും മറ്റ് പ്രഭുക്കന്മാരുടെയും ചിത്രങ്ങൾ ചിത്രീകരിക്കുന്ന ഈ ഗുഹയിൽ ആനകളുടെയും മറ്റു മൃഗങ്ങളുടെയും വേട്ടയാടലിന്റെയും ചിത്രങ്ങൾ ഉണ്ട്. ബിസി നാലാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ഉള്ള പുരാതന ലിപി ഗുഹകളിലും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
വയനാട് ജില്ലയിലെ പ്രധാന കുന്നുകളിലൊന്നാണ് അമ്പുകുത്തിമല . 1985 ൽ ഗുഹയും 50 സെൻറ് സ്ഥലവും വകുപ്പ് ഏറ്റെടുക്കുകയും സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു .
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അമ്പുകുത്തി മലയിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രകൃതിദത്ത ഗുഹകളാണ് എഡക്കൽ ഗുഹകൾ.
ഇതിനെല്ലാത്തിനും ഉപരി ധാരാളം വ്യൂ പോയിന്റുകൾ ഉള്ള മല കൂടെയാണ് അമ്പുകുത്തിമല.നല്ല ഉയരമുണ്ട് എന്നതിനാൽ മഞ്ഞു പുതച്ചു കിടക്കുന്ന താഴ്വാരത്തിന്റെ ദൃശ്യം അതീവ സുന്ദരമാണ്.
Write a travelling experience in Wayanad