മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് അയ്യപ്പനോവ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
Ayyappanovu |
മലപ്പുറം പുത്തനത്താണിയിൽ നിന്നും 7 കിലോമീറ്റർ ദൂരവും തിരൂരിൽ നിന്നും 14 കിലോമീറ്റർ ദൂരവും കുറ്റിപ്പുറത്തുനിന്നും 12 കിലോമീറ്റർ ദൂരവും സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിൽ എത്തും.ഈ അടുത്തകാലത്തായി ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന മലപ്പുറം ജില്ലയിലെ മനോഹര വെള്ളച്ചാട്ടം കൂടിയാണിത്.
Ayyappanovu |
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെല്ലാം വളരെ പെട്ടെന്ന് എത്തിച്ചേരാനാകുന്ന സുന്ദരമായ സ്ഥലം എന്ന നിലക്കാണ് അയ്യപ്പൻകാവ് പ്രശസ്തമായത്.
ഉച്ചയ്ക്ക് മുൻപും ശേഷവും ഇവിടം സന്ദർശിക്കാം..
Ayyappanovu |
ആതവനാട് പാടശേഖരങ്ങളിൽ നിന്നും ഒലിച്ചു വരുന്ന വെള്ളം 40 അടിയോളം ഉയരത്തിൽ നിന്നും പാറക്കൂട്ടങ്ങളിലൂടെ താഴേക്ക് പതിക്കുന്നതാണ് അയ്യപ്പനോവിലെ വെള്ളച്ചാട്ടം.താഴോട്ട് വളരെ ശക്തമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യം കൈവരിക്കുന്നത് താഴെയുള്ള പച്ചപ്പ് കൂടെ ചേരുമ്പോഴാണ്.ഏക്കർ കണക്കിന് പടർന്നു കിടക്കുന്ന നീണ്ടുകിടക്കുന്ന പാടശേഖരങ്ങളും കുന്നുകളും കണ്ണുകൾക്ക് ഏറെ ആനന്ദകരം തന്നെ.മൺസൂൺ കാലത്താണ് വെള്ളച്ചാട്ടത്തിനു കൂടുതൽ ഭംഗി കൈവരുന്നത് എന്ന് സന്ദർശകർ.
Ayyappanovu |
തിരൂർ പുഴയുടെ തുടക്കം അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ നിന്നാണ്.ഇതിനു വളരെ അടുത്താണ് ആഴ്വാഞ്ചേരി മനയും മേല്പത്തൂർ മണ്ഡപവും,തിരുനാവായ യും .
മൺസൂൺ കാലത്തു ഇങ്ങോട്ടുള്ള വിനോദസഞ്ചാരികളുടെ വരവ് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
Ayyappanovu |
നാട്ടുകാർ തരുന്ന മുൻകരുതലുകൾ കേൾക്കുക എന്നത് വളരെ പ്രധാനമാണ്.പാറക്കൂട്ടങ്ങൾക്കും മുകളിൽ നിന്നും പാറകൾ വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അതിനു ശേഷം കെട്ടിയിട്ടുള്ള വേലി വരെ യാണ് സഞ്ചാരികൾക്ക് നിലവിൽ പ്രവേശനം.അവിടെ നിന്നും ഉള്ളിലേക്ക് വേലിയുടെ ഇടയിലൂടെ കയറുന്നതു പോലെയുള്ള കലാപരിപാടികൾ നടത്തിയാൽ അപകടം നിങ്ങൾക്ക് തന്നെയാണെന്നും ഓർക്കുക.