കൊറോണ വൈറസ് ലോകം മുഴുവനുമുള്ള വാഹനനിർമാതാക്കൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. വിൽപന നന്നേ കുറഞ്ഞത് മാത്രമല്ല, വിപണി മുന്നിൽ കണ്ട് ഇറക്കാനിരുന്ന പല മോഡലുകളുടെയും ലോഞ്ച് അനിശ്ചിതമായി നീട്ടിവെക്കേണ്ടിയും വന്നു.
അങ്ങനെ നീട്ടിവെച്ച BMW മോട്ടോറാഡിന്റെ S 1000 XR പുതിയ പതിപ്പിന്റെ അവതരണം കഴിഞ്ഞ ആഴ്ച നടത്തുകയുണ്ടായി. വലിയ, ഉയരം കൂടിയ, എന്തിനും തയ്യാറായ ഒരു ഓൾ റൗണ്ടർ തന്നെയാണ് S1000 XR.
S 1000 XR |
മുൻ മോഡലിനെ അപേക്ഷിച്ച് സ്റ്റൈലിങ്ങിൽ മാത്രമല്ല, എല്ലാ മേഖലകളിലും കാര്യമായ അപ്ഡേഷൻ പുതിയ വണ്ടിക്ക് ലഭിച്ചിട്ടുണ്ട്.
വിലയിലും കാര്യമായ വ്യത്യാസമുണ്ടെന്നതും ഒരു വസ്തുതയാണ്. BMW പോർട്ഫോളിയോയിലെ ബാക്കി എല്ലാ ഇരുചക്രവാഹനങ്ങളെയും പോലെ വാഹനം പൂർണമായും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത് (CBU- കോംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്).
S 1000 XR |
പുറമേക്ക് നോക്കുമ്പോൾ വാഹനത്തിന് കാര്യമായ രൂപമാറ്റം വന്നിട്ടുണ്ട്.
- ഈ മോഡലിന്റെ സ്വതസിദ്ധമായ 'അസിമെട്രിക് ഹെഡ്ലാംപ്സ്' 2020 മോഡലിൽ സിമെട്രിക് ആയ LED ലാമ്പുകളിലേക്ക് വഴിമാറിയിട്ടുണ്ട്.
- 6.5 ഇഞ്ചിന്റെ കളർ സ്ക്രീൻ മീറ്റർ കൺസോൾ ആണ് S1000 XR ന്. ഇത് ബ്ലൂടൂത്ത് കണക്ടിവിറ്റിക്ക് പുറമേ, റോഡ്, റെയ്ൻ, ഡൈനാമിക്, പ്രോ എന്നീ നാല് റൈഡിങ് മോഡുകളും നൽകുന്നു.
- രണ്ട് കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്, ഐസ് ഗ്രേയും, റേസിംഗ് റെഡും.
പുതിയ S1000 XR ഫീച്ചറുകൾ കൊണ്ട് സമ്പന്നനാണ്.
- 6 ആക്സിസ് IMU ബൈക്കിന് മികച്ച ബാലൻസ് നൽകുന്നു.
- കോർണറിങ് ABS, ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ
- ക്രൂയിസ് കൺട്രോൾ
- ഡ്രാഗ് ടോർക്ക് കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ഹിൽ അസിസ്റ്റ് മുതലായ നൂതന സൗകര്യങ്ങളും ഇതിലുണ്ട്. USD ഫോർക്ക് ആണ് മുൻവശത്ത്.
ഇലക്ട്രോണിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സെമി ആക്റ്റീവ് സസ്പെൻഷൻ സെറ്റപ്പ് ആണ് വാഹനത്തിന്.
17ഇഞ്ച് അലോയ് വീലിൽ ആണ് S1000 XR കുതിക്കുക. അന്തർദേശീയ മാർക്കറ്റിൽ സ്പോക്ക് വീൽ ഓപ്ഷനിലും ലഭ്യമാണ്.
S 1000 XR |
BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 999 CC ഇൻലൈൻ നാല് സിലിണ്ടർ എൻജിൻ, ലിക്വിഡ് കൂൾഡ് ആണ്.
ആറ് ഗിയർ യൂണിറ്റ് ആണ് വാഹനത്തിൽ. ഇത് 11000 rpm ൽ 163PS പവറും, 9,250rpm ൽ 114Nm ടോർക്കും നൽകുന്നു.
S 1000 XR |
20.90 ലക്ഷം രൂപയാണ് BMW S1000 XR ന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡെലിവറിയും ഉടൻതന്നെ പ്രതീക്ഷിക്കാം....
SyamMohan
@teamkeesa