|
Chinnakanal |
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ.ഇടുക്കി ജില്ലയുടെ മലമുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം.ധാരാളം ചെറു വെള്ളച്ചാട്ടങ്ങളും തണുപ്പും ഉള്ള സ്ഥലം.മൂന്നാർ വരെ വരുന്ന ഒരു സഞ്ചാരി യാത്ര 20 കിലോമീറ്റർ കൂടെ നീട്ടിയാൽ ചിന്നക്കനാലിലേക്ക് എത്തും.കയ്യേറ്റങ്ങളുടെ പേരിൽ പ്രശസ്തമാണ് ചിന്നക്കനാൽ.
|
Chinnakanal |
ധാരാളം റിസോർട്ടുകൾ ഈ മേഖലയിൽ കാണാൻ കഴിയും.
ലോക്ഹാർട് ടി എസ്റ്റേറ്റ് ,പെരിയകനാൽ ടി ഫാക്ടറി ,ചിന്നക്കനാൽ വെള്ളച്ചാട്ടം എന്ന് കൂടെ അറിയപ്പെടുന്ന പവർ ഹൌസ് വെള്ളച്ചാട്ടം,ആനയിറങ്കൽ ഡാം തുടങ്ങിയവയാണ് ചിന്നക്കനാലിന്റെ പ്രധാന ആകർഷണം.മൂന്നാറിനെ പോലെ തന്നെ ആനന്ദകരമായ ഒരു യാത്ര ആസ്വദിക്കാനുള്ള എല്ലാം ചിന്നക്കനാലിലും ഉണ്ട്.
|
periyakanal |
മൊട്ടക്കുന്നുകളിലൂടെ പടർന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് ചിന്നക്കനാലിനെ കൂടുതൽ മനോഹാരിയാക്കുന്നത്.പതിറ്റാണ്ടുകളുടെ പഴക്കമുള്ള തേയിലത്തോട്ടങ്ങളാണ് ഇവയിൽ അധികവും.ലോക്ഹാർട് ടി എസ്റ്റേറ്റിന് 100 കൊല്ലത്തിനും മുകളിൽ പ്രായം പറയുന്നുണ്ട്.ചിന്നക്കനാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം കൂടുതലും ഈ തേയിലഫാക്ടറികളെ ആശ്രയിച്ചു തന്നെയാണ് നിലനിൽക്കുന്നത്.
|
power house waterfall |
ചിന്നക്കനാലിലും ആനയിറങ്കൽ പരിസരങ്ങളിലുമായി ധാരാളം ഏറുമാടങ്ങൾകൂടെ ഉണ്ട്.ദൂരെക്കാഴ്ചകൾക്കും ഉയരത്തിലുള്ള അനുഭവങ്ങൾക്കും
ഏറുമാടം നല്ലതു തന്നെയാണ്.ധാരാളം തൂക്കുപാലങ്ങൾ കൂടെ ഈ പരിസരത്തു കാണാം.മഴക്കാലത്ത് സജീവമാകുന്ന ആനയിറങ്കൽ ഡാം പരിസരം,അതിന്റെ ഇടുങ്ങിയ ചെരിവുകളിലൂടെയൊക്കെ തൂക്കുപാലങ്ങൾ കാണാൻ കഴിയും.ഫോട്ടോഗ്രാഫിക്ക് പറ്റിയ സ്ഥലങ്ങൾ കൂടെയാണ് ഈ പ്രദേശം.
|
Chinnakanal |
പോകാത്ത വഴികളിലൂടെ പോകുമ്പോഴാണ് അവിടുത്തെ കാഴ്ചകൾ വേറിട്ടൊരു മനോഹാരിത നൽകുന്നത്.ചിന്നക്കനാലിനും പെരിയകനാലിനും അത്തരം പെരിയ കഥകൾ ഒട്ടേറെ ഉണ്ട് താനും.