നീലത്താമരകൾ വിരിയുന്ന എം.ടി യുടെ കൂടല്ലൂർ | Kudallur Travel Palakkad

kudallur sbi gudalur ifsc kudallur pin code kudallur palakkad achuthan kudallur gudalur taluk map kudallur village m t vasudevan nair kudallur temple
kudallur
Kudallur

കൂടൽ + ഊര് = കൂടല്ലൂർ - ഭാരതപ്പുഴയും തൂതപ്പുഴയും ഒന്നിച്ചു കൂടുന്ന ഊര് അതാണ് കൂടല്ലൂർ.
പാലക്കാട്‌ തൃത്താലക്കടുത്ത് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്തവും അതിരമണീയവുമായ ഗ്രാമമാണ് കൂടല്ലൂർ.. 

കൂടല്ലൂർ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനായ എം. ടി. വാസുദേവൻ നായരുടെ ജന്മഭൂമി കൂടിയാണ്. 


kudallur
M.T Vasudevan Nayar -Kudallur


എം.ടി യുടെ നോവലുകൾ വായിച്ചിട്ടുള്ളവർക്ക് തീർച്ചയായും കൂടല്ലൂർ സുപരിചിതമായ ഇടം ആയിരിക്കും..
അദ്ദേഹം എഴുത്തിൽ പ്രതിപാദിച്ചിട്ടുള്ള  ഇടങ്ങൾ, ആളുകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു കൂടല്ലൂരിൽ കണ്ട് വളർന്ന ഇടങ്ങളും ആളുകളുമാണ്..

“ഞങ്ങൾ ഈ വഴിയാണ് വന്നത്, ഇത് ഞങ്ങളുടെ വഴിയിൽ നിന്നും കുറച്ച് അകലെയാണ്,, ആ വഴി എന്റെ സ്വന്തം ഗ്രാമത്തിലേക്ക് നയിക്കുന്നു..ഭ്രാന്തൻ പരങ്ങോടൻ താമസിച്ചിരുന്നത് അവിടെയാണ്..വഴിയിൽ, താലപ്പൊലിപ്പാല മരം കാണാം..പിന്നെ മേച്ചിൽപറമ്പ്, ഒരു ചാറ്റൽമഴയിൽ ഒരു സുന്ദരിയായ പെൺകുട്ടി എന്നോടൊപ്പം നടന്നുനീങ്ങിയ ഇടം..അതിനപ്പുറം തണ്ണിക്കുന്നാണ്. അതിനു താഴെയാണ് ഞാൻ എന്റെ കുട്ടിക്കാലം ചെലവഴിച്ചത്..കണ്ണാന്തളി പുഷ്പങ്ങളുള്ള ഒരു സ്ഥലമായിരുന്നു അത്..".. എം.ടി യുടെ വരികളാണ് ഇത്.. ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് കൂടല്ലൂർ ആണ്.. 

എം.ടി ഏറ്റവും അധികം ഇഷ്ടപെടുന്ന എം.ടി യുടെ സ്വന്തം ഗ്രാമമായ കൂടല്ലൂർ..കുന്നുകളാലും..പച്ചപരവതാനി വിരിച്ച് കിടക്കുന്ന പാടങ്ങളാലും..നിളയുടെ അഴകുള്ള തീരങ്ങളാ
ലും...ഊടുവഴികളാലും..കറുത്തിരുണ്ട മുറികളോട് കൂടിയ ചെറിയ കുടിലുകളാലും.. വീടുകളാലും എല്ലാം സമ്പന്നമാണ്.. 

കണ്ണാന്തളി പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന തണ്ണിക്കുന്നു..ഒരുപക്ഷെ എംടി യുടെ ആരാധകർ ഒത്തിരി ആകാംക്ഷയോടെ കൂടലൂരിൽ കാണാൻ കൊതിക്കുന്ന ഇടങ്ങളിൽ ഒന്നായിരിക്കും.. 

ഈ കുന്നിന്റെ താഴെയായി ഒരു പഴയ നാലുകെട്ട് കാണാം.. അതാണ് മാടത്ത്  തെക്കേപ്പാട്ട് വീട്.. അതെ, എംടി യുടെ വീട്.. 

വീട്ടിലേക്കുള്ള വഴിക്കും, പാടങ്ങൾക്കും അപ്പുറം ഒഴുകുന്ന നിളയെ വീടിൽ നിന്നും സുഖമായി കണ്ട് രസിക്കാം എന്നും ഒരിക്കൽ നിള കവിഞ്ഞൊഴുകിയപ്പോൾ വീടിന്റെ പടിക്കൽ വെള്ളമെത്തി എന്നും എംടി തന്നെ പറഞ്ഞിട്ടുണ്ട്..

kudallur
Kudallur

സ്വന്തം അമ്മാവന്മാർ, കൂട്ടാളികൾ, വീടിനടുത്തുള്ളവർ, ഗ്രാമത്തിലെ ആളുകൾ തുടങ്ങിയവരെയാണ് എംടി തന്റെ കഥകളിലെ കഥാപാത്രങ്ങളായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.. 'നാലുകെട്ടിലെ' കോന്തുണ്ണി നായർ, 'കാലം' എന്ന കഥയിലെ കുട്ടമ്മാമാ എല്ലാം അദ്ദേഹത്തിന്റെ സ്വന്തം അമ്മാവന്മാരുടെ കഥകൾ കാണിക്കുന്ന കഥാപാത്രങ്ങൾ ആണ്... 

പിന്നെ,, എംടി യുടെ ആരാധകർ കൂടല്ലൂരിൽ ഏറ്റവും അധികം കാണാൻ കൊതിക്കുന്ന ഒന്നുണ്ട്.. 'നീലത്താമര'..
അദ്ദേഹത്തിന്റെ കഥയിലൂടെയും ചലച്ചിത്രത്തിലൂടെയും വായനക്കാരുടെ മനസ്സിൽ അതിലെ കഥാപാത്രങ്ങൾക്ക് പുറമെ ഇടം നേടിയ ഒന്നാണ് നീലത്താമര..
മലമൽക്കാവും, താമരയും സത്യം തന്നെ..
എന്നാൽ പൂക്കുന്നത് നീലത്താമരയല്ല പിങ്ക് നിറത്തിലുള്ള ചെങ്ങഴനീർ പൂവാണ്..കേരളത്തിൽ ഇവിടെ മാത്രമേ ഈ ഒരു പൂവ് കാണുവാൻ സാധിക്കുകയുള്ളൂ.. പിന്നെ..നീലത്താമര എന്നുള്ളത് എംടി യുടെ ഭാവനയാണ്.. ക്ഷേത്രത്തിൽ പടിപ്പണം വച്ച് പ്രാർത്ഥിച്ചാൽ കുളത്തിൽ നീലത്താമര വിരിയുകയും ആഗ്രഹിച്ച കാര്യം നടക്കുകയും ചെയ്യുമെന്നുള്ളത് സത്യം തന്നെ..പടിപ്പടണം വച്ചു പ്രാർത്ഥിച്ചാൽ മാത്രമേ  ചെങ്ങഴനീർ  പൂവ് വിരിയൂ..

ആദ്യത്തെ നീലത്താമര ചലച്ചിത്രം മുഴുവനായും ചിത്രീകരിച്ചത് ഇവിടെയാണ്.. എന്നാൽ പുതിയ നീലത്താമര ചലച്ചിത്രം ചിത്രീകരിക്കാൻ ഇവിടെ പൂർണ്ണ അനുവാദം നൽകാത്തതിനാൽ കാവിനു പുറത്തും കൂടല്ലൂരിലെ പല ഭാഗങ്ങളിലും ഒക്കെ ആയി ചിത്രീകരിച്ചിരിക്കുന്നു.. 

kudallur
Kudallur

കൂടല്ലൂർ എന്ന ഈ കൊച്ചു ഗ്രാമത്തെ കേരളീയരുടെ മുന്നിൽ തന്റെ കഥകളിലൂടെ എത്തിച്ചത് എം ടി വാസുദേവൻ നായർ എന്ന മഹാപ്രഭിയാണ്..എം ടി യുടെ കഥകളെയും, കഥകളിലെ ഇടങ്ങളെയും, കഥാപാത്രങ്ങളെയും അറിയുന്നവർക്ക് ഈ ഇടം മനസ്സിലൂടെ കടന്നുപോവുന്ന പുസ്തകത്താളുകൾ പോലെ ആയിരിക്കും.. അല്ലാത്തവർക്ക് പ്രകൃതി രമണീയമായ ഈ സ്ഥലം കുളിർമയാർന്ന ഒരനുഭവം നൽകും കൂടാതെ,എം ടി യുടെ കഥകളിലൂടെ ഇനിയും ഈ ഇടത്തെ കാണാനുള്ള ശ്രമത്തിൽ ഏർപ്പെടുകയും ചെയ്യും.. 


പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.