Kundala dam |
ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ആണ് കുണ്ടള ഡാം.കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം പഞ്ചായത്തിൽ മൂന്നാർ ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടു.
മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരം മൂന്നാറിൽ നിന്നും സഞ്ചരിച്ചാൽ കുണ്ടളയിൽ എത്തിച്ചേരാം.പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളും വെള്ളച്ചാട്ടങ്ങളും കണ്ടു മടങ്ങാൻ നിൽക്കുന്ന സഞ്ചാരികൾക്ക് ബോട്ടിങ്ങിനും വെള്ളത്തിൽ ഇറങ്ങാനും സൗകര്യമൊരുക്കുന്ന ഡാം കൂടെയാണ് കുണ്ടള.
|
സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.വെള്ളം കുറഞ്ഞ ദിവസങ്ങളിൽ മാത്രം വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതായിരിക്കും കൂടുതൽ ആരോഗ്യകരം.
മൂന്നാറിലെയും ഇടുക്കിയിലെയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി കുണ്ടള മാറിക്കഴിഞ്ഞു.
പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ കുണ്ടള മലഞ്ചെരിവുകളിൽ ആകാശനീലിമയുടെ വിസ്മയം തീർക്കും.
|
വർഷത്തിൽ രണ്ടു പ്രാവശ്യം ചെറി പൂക്കളും ഈ മലനിരകളിൽ വിരിയുന്നുണ്ട്.ചെറി തോട്ടങ്ങളുടെ നാടുകൂടെയാണ് കുണ്ടള.ധാരാളം ചെറി തോട്ടങ്ങൾ ഇങ്ങോട്ടുള്ള വഴിവക്കിൽ സഞ്ചാരികളെയും കാത്തുനിൽപ്പുണ്ട്.വിദേശ രാജ്യങ്ങളിലേക്ക് വരെ ഇവിടെനിന്നും കയറ്റുമതി ഉണ്ടത്രേ.
|
ഈ ഡാമിലെ ബോട്ടിങ് അത്ഭുതകരമായ ഒരു അനുഭവം ആണ്.പെഡൽ ബോട്ട്,റോവിങ് ബോട്ടുകൾ,കാശ്മീരി ഷിക്കാര ബോട്ടുകൾ എന്നിവ ഇവിടെ ലഭ്യമാണ്.1946 ൽ പള്ളിവാസൽ പദ്ധതിയുടെ തന്നെ ഭാഗമായി നിർമിക്കപ്പെട്ട കുണ്ടള ഡാം സേതുപർവതി അണക്കെട്ടു എന്നും അറിയപ്പെടുന്നുണ്ട് .
മറ്റു ഡാമുകളിൽ നിന്നും വ്യത്യസ്തമായി നല്ല നീലനിറമാണ് ജലത്തിന് ഉള്ളത്.കുട്ടവഞ്ചി സഞ്ചാരത്തിനുള്ള സൗകര്യം ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.മൂന്നാർ ടാറ്റ കമ്പനിയുടെ ഒരു ഗോൾഫ് കോഴ്സ് കോർട്ടും ഇവിടെയുണ്ട്.
ഏറ്റവും അടുത്തുള്ള പട്ടണം മൂന്നാർ ആണ്.തമിഴ്‌നാട്ടിൽ നിന്നും ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടേക്ക് റോഡ് വഴി മാത്രമാണ് എത്തിച്ചേരാനാകുന്നത്.കോട്ടയം റെയിവേ സ്റ്റേഷൻ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.സ്വകാര്യ വാഹനങ്ങളിലോ വാടകയ്‌ക്കെടുത്ത വാഹനങ്ങളിലോ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.