kuttanad |
എന്നിരുന്നാലും കേരളത്തിലെ നെൽകൃഷിയുടെ പ്രധാന സ്ഥാനം ഇപ്പോഴും കുട്ടനാടിനുണ്ട്.
ലോകത്തിൽ തന്നെ മനുഷ്യർ അധിവസിക്കുന്ന ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്.ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശവും കുട്ടനാടാണ്.500 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് കുട്ടനാടുള്ളത്.
kuttanad |
പമ്പ ,മീനച്ചിലാർ,അച്ചന്കോവിലാർ,മണിമലയാർ എന്നീ നാല് പ്രധാന നദികൾ കുട്ടനാട്ടിലൂടെ ഒഴുകുന്നു.കുട്ടനാടിന്റെ മണ്ണിന്റെ എക്കൽ നിക്ഷേപവും വളക്കൂറും വർദ്ധിക്കുന്നതിൽ പ്രധാന കാരണം ഈ നദികൾ തന്നെയാണ്.
kuttanad |
നെല്ലും തെങ്ങും നന്നായി കൃഷി ചെയ്യപ്പെടുന്ന കുട്ടനാട്ടിൽ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷി തന്നെയാണ്.
വർഷത്തിൽ രണ്ടുതവണ കൃഷി എന്ന പാരമ്പര്യ രീതിയായ ഇരുപ്പൂ സമ്പ്രദായം മാറ്റി വർഷത്തിൽ മൂന്നു തവണ വിളവെടുക്കാനാകാവുന്ന മുപ്പൂ എന്നതിലേക്ക് കർഷകർ മാറിക്കഴിഞ്ഞു.
കായലിൽ നിന്നും എക്കൽ മണ്ണ് വാരിയെടുത്ത് ഉണ്ടാക്കിയതാണ് കായലിനോട് ചേർന്നുള്ള കൃഷിഭൂമിയെല്ലാം.
kuttanad |
കായലിൽ പ്രത്യേക തരത്തിൽ കെട്ടി തിരിച്ചുള്ള മത്സ്യ കൃഷിക്കും ഇപ്പോൾ പ്രചാരം ഏറിവരുന്നുണ്ട്.കുട്ടനാടിന്റെ തനതു ട്രേഡ് മാർക്കായ കരിമീനും കൊഞ്ചും ഇത്തരം കുളങ്ങളിൽ വളരുന്നു..
രസകരമായ ഒരിക്കലും മറക്കാനാവാത്ത രുചികളുടെ കൂടെ നാടാണ് കുട്ടനാട്.കുട്ടനാട്ടിലെ ഷാപ്പുകളിൽ നിന്നും ശുദ്ധമായ തെങ്ങിൻ കള്ള് ലഭിക്കും.കരിമീനും പോത്തും മീൻ തലക്കറിയും ഒക്കെ കഴിക്കണമെങ്കിൽ കുട്ടനാടൻ ഷാപ്പുകൾ തന്നെയാണ് ബെസ്റ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയിലൂടെ കുട്ടനാടിന്റെ ഗ്രാമീണതയും സൗന്ദര്യവും കേരളം മുഴുവൻ കണ്ടതാണ്.ഇവിടേക്ക് എത്തുന്ന ഒരാൾക്ക് കുട്ടനാട് വിസ്മയങ്ങളാണ് ഒരുക്കുന്നത്.
ടൂറിസം ശക്തിയാർജിയച്ചതോടെ കുട്ടനാട് വഞ്ചി വീടുകളുടെ പ്രിയപ്പെട്ട സ്ഥലമായി.കുട്ടനാടിന്റെ രുചിയും കായലിന്റെ ഓളപ്പരപ്പും കൃഷിയും കാണാൻ അങ്ങനെ അങ്ങ് സായിപ്പന്മാർ പോലും കടന്നു വന്നു തുടങ്ങി..
kuttanad |
അതാണ് കുട്ടനാട്..എക്കൽ ചെളിയിൽ നിന്നും ജനിച്ചു..സമുദ്രത്തിനും താഴെയായി കിടന്നു എല്ലാവര്ക്കും മുകളിലേക്ക് എത്തിയ നാട്..
ഒരു ജനതയുടെ ആത്മ സാക്ഷാത്കാരത്തിന്റെ ,ജീവിത നിലനിൽപ്പിന്റെ വിജയത്തിന്റെ കഥ.രുചികൾക്കും കാഴ്ചകൾക്കും ഒപ്പം കുട്ടനാടിന്റെ ആത്മാവ് കൂടെയാണ് ഓരോ കുട്ടനാടൻ യാത്രയിലും നമ്മുടെ കൂടെ തിരികെ പോരുക...