Nilambur |
നിലമ്പൂരിലേക്കാണ് ഈ യാത്ര.രാജകീയതയുടെയും ബ്രിട്ടീഷ് അധിപത്യത്തിന്റെയും ശ്രേഷ്ഠതയുടെ നാടാണ് നിലമ്പൂർ.ഇപ്പോഴും ആ പൈതൃകം കാത്തുസൂക്ഷിക്കുന്ന അപൂർവം ദേശങ്ങളിൽ ഒന്ന്.ഇന്ത്യയുടെ സ്വതന്ത്ര സമര ചരിത്രത്തിന്റെയും ഇന്ത്യയുടെ രാജകീയ ഭരണ ചരിത്രത്തിന്റെയും അവിഭാജ്യ ഇടനിലമായിരുന്നു നിലമ്പൂർ.
|
ദക്ഷിണ റയിൽവേയുടെ കീഴിലുള്ള ഷൊർണുർ -നിലമ്പൂർ തീവണ്ടി പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളിൽ ഒന്നാണ്.പൊതുവെയുള്ള റയിൽവെ പാതകളേക്കാൾ 1435 മില്ലിമീറ്റർ വീതി കൂടുതൽ ഉള്ള പാതകളാണ് റഷ്യൻ ഗേജ് എന്ന് കൂടെ വിളിപ്പേരുള്ള ബ്രോഡ്‌ഗേജ് പാതകൾ.ഇത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും യൂറോപ്പിന്റെ പലയിടങ്ങളിലും വ്യാപകമായി ഇന്നും ഉപയോഗിച്ച് വരുന്നു.കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്" എന്ന മലയാള സിനിമ-യിലെ തീവണ്ടി യാത്രയും, റെയിൽവേ സ്റ്റേഷനും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. കാടിനുള്ളിലൂടെ കടന്ന് പോകുന്ന ഈ ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ആസ്വദിച്ചിരിക്കണം. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു് കോഴിക്കോട് - ഊട്ടി പാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നു് (മലപ്പുറം ജില്ല) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു.
|
66 കിലോമീറ്റെർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ അങ്ങാടിപ്പുറം ഗ്രാമത്തിനെയും കോഴിക്കോട് - ഊട്ടി പാത കടന്നു പോകുന്ന നിലമ്പൂരിനെയും ബന്ധിപ്പിക്കുന്നു.
കേരളത്തിലെ ആദ്യത്തെ റയിൽവെ പാതകളിൽ ഒന്നാണ് ഈ പാത.നിലമ്പൂർ വനങ്ങളിലെ തേക്ക് തടി രണ്ടാം ലോകമഹായുദ്ധകാലത്തു ബ്രിട്ടീഷ് സൈന്യം മുറിച്ചു കടത്തിയത് ഈ പാത വഴിയായിരുന്നു.1921 ൽ നിർമിക്കപ്പെട്ട ഈ പാത വ്യാപകമായി ഉപയോഗിക്കപ്പെട്ടതും 1943 കളിലെ മരം കടത്തലോടു കൂടെയായിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് തോട്ടവും രാജ്യത്തെ ആദ്യത്തെ തേക്ക് മ്യൂസിയം മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ തന്നെയാണ്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയുമായി ഈ പാതയെ ബന്ധിപ്പിക്കുന്നതിനു 2016 ലെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും ചേർന്ന് ഒരു കമ്പനി രൂപീകരിച്ചിട്ടുമുണ്ട്.11 സ്റ്റേഷനുകൾ ആണ് ഈ യാത്രയിൽ അകെ ഉള്ളത്. ദിവസേനെ 7 സെർവീസുകളും. അതിൽ തിരുവനന്തപുരം, ,എറണാകുളം ,പാലക്കാട് സെർവീസുകളും ഉൾപ്പെടുന്നു. ഇരുവശവും പ്രകൃതി സൗന്ദര്യം നിറഞ്ഞ കാഴ്ചകൾ ആണ്. പുറത്തേക്കു കൈ ഇട്ടാൽ തട്ടുന്നത് മരങ്ങളുടെ ചില്ലകളിലോ ഇലയിലോ ആകും. ഈ പാതയിലെ മറ്റൊരു പ്രധാന ആകർഷണം സ്റ്റേഷനുകളിൽ ഉള്ള മരങ്ങൾ ആണ്. വള്ളികളും മറ്റും ആയി ഒരു പ്രത്യേക കാഴ്ചാനുഭവം യാത്രികർക്ക് നൽകും. എന്നാൽ സ്റ്റേഷന് ഭീഷണി ആയതിനാൽ ആണോ എന്നറിയില്ല പല മരങ്ങളും മുറിച്ചു മാറ്റിയതായി കാണാൻ കഴിയും.
|
നിലമ്പൂർ ടൗണിൽ നിന്നും 4 കിലോമീറ്റെർ ദൂരെയായിട്ടാണ് നിലമ്പൂർ റയിൽവെ സ്റ്റേഷൻ നിലകൊള്ളുന്നത്.
ജൂൺ - ആഗസ്ത് മാസങ്ങളിലാണ് ഈ പാത കൂടുതൽ സുന്ദരി ആകുന്നത്.ഇന്ത്യയിലെ ഏറ്റവും സുന്ദരമായ റയിൽവെ സ്റ്റേഷൻ എന്ന ഖ്യാതിയാണ് നിലമ്പൂരിനെ പ്രശസ്തമാക്കിയത്.
വിശാലമായ കാടുകൾ അതിലും വൈവിധ്യമുള്ള സസ്സ്യ - ജന്തുജാലങ്ങൾ മഴ നനഞ്ഞു കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടെങ്കിൽ തീർച്ചയായും നിലമ്പൂരിലേക്ക് എത്തുക.
നിബിഡ വനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കും വാഹനത്തിൽ കടന്നെത്താൻ സൗകര്യവും ഉണ്ട് .
|
ചാലിയാറും കുറിഞ്ഞിപ്പുഴയുമാണ് ഈ പ്രദേശത്തുകൂടെയുള്ള പ്രധാന പുഴകൾ.നിലമ്പൂർ എന്ന നാട് തന്നെ ഈ പുഴകളുടെ എക്കലിനാൽ സമ്പന്നമായി രൂപം കൊണ്ടതാണെന്നും പറയപ്പെടുന്നു.
സൈലന്റ് വാലിയിൽ നിന്നുള്ള കുന്തിപ്പുഴയും നിലമ്പൂരിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്.കൊച്ചിയിൽ നിന്നും 200 കിലോമീറ്റർ അകലമുള്ള നിലമ്പൂർ ഒരു ദിവസത്തെ യാത്രയേക്കാൾ രണ്ടു ദിവസത്തെയോ മൂന്നു ദിവസത്തെയോ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒന്നാണ്.
|
മലബാറിന്റെ ഏതൊരു ഭാഗം പോലെ മൺസൂൺ കാലത്തു തന്നെയാണ് നിലമ്പൂരിലേക്കുള്ള യാത്രകൾക്കും തീ പിടിക്കുന്നത്.പഴമയുടെ പ്രൗഢിയും വലിയ ചരിത്രവുമുള്ള നിലമ്പൂർ കോവിലകവും തേക്ക് മ്യൂസിയവും നിബിഡ വനങ്ങളും സഞ്ചാരികളെയും കാത്തു ഇരിക്കുകയാണ്.
യാത്ര ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ട്രെയിൻ സമയം
വൈകീട്ട് 3 മണിക്ക് ഷൊർണുർ-നിന്നും പുറപ്പെട്ടു, വൈകീട്ട് 4.40 നു നിലമ്പുർ-ൽ എത്തിച്ചേരാം. തിരിച്ചു വരുന്നതിനു
വൈകീട്ട് 5.05 മണിക്ക് നിലംബുരിൽ നിന്ന് പുറപ്പെട്ടു വൈകീട്ട് 6.30 നു ഷൊർണുർ-ൽ എത്തിച്ചേരാം.
വൈകീട്ട് 3 മണിക്ക് ഷൊർണുർ-നിന്നും പുറപ്പെട്ടു, വൈകീട്ട് 4.40 നു നിലമ്പുർ-ൽ എത്തിച്ചേരാം. തിരിച്ചു വരുന്നതിനു
വൈകീട്ട് 5.05 മണിക്ക് നിലംബുരിൽ നിന്ന് പുറപ്പെട്ടു വൈകീട്ട് 6.30 നു ഷൊർണുർ-ൽ എത്തിച്ചേരാം.
മൺസൂൺ സമയത്തു യാത്ര ചെയ്യുമ്പോൾ യാത്ര ഒന്നുകൂടി രസകരമാവും. കാട്ടിൽ മഴ പെയ്യുന്നത് കാണാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മടങ്ങി വരുന്നതിനുള്ള ട്രെയിൻ സമയം കൃത്യമായി മനസിലാക്കുക. (അല്ലെങ്കിൽ അവിടെ പോസ്റ്റ് ആകും).