പാലൂർ കോട്ട വെള്ളച്ചാട്ടം യാത്ര | Paloorkotta Waterfall Travel Malappuram

paloor kotta waterfall paloorkotta malappuram paloor kotta waterfalls directions paloorkotta waterfall paloor kotta puzhakkattiri പാലൂർ കോട്ട
paloor kotta waterfall
paloorkotta

മലപ്പുറം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പാലൂർ കോട്ടയിലാണ് പാലൂർ കോട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
.മൂന്നു തട്ടുകളായി പതിക്കുന്ന ജലവും പാറപ്പുറത്തു അള്ളിപിടിച്ചിരിക്കുന്ന പായലും കൂടെ ചേർന്നാൽ സുന്ദരമായ ഒരിക്കലും മറക്കാനാവാത്ത ദൃശ്യങ്ങളാണ് യാത്രികർക്ക് സമ്മാനിക്കുന്നത്.

ചില മൊബൈൽ ഫോൺ വോൾപേപ്പർ പോലെ തോന്നിക്കും ഈ വെള്ളച്ചാട്ടം കണ്ടാൽ..തെളിമയാർന്ന ഒരു അരുവി ,പാറക്കെട്ടുകൾക്ക് മുകളിലൂടെ പതഞ്ഞൊഴുകി താഴേക്കു ചിതറിത്തെറിക്കുന്നു..ഇരുവശവും സമൃദ്ധമായ ഹരിതാഭ .നയനം ...മനോഹരം...

500 അടിയോളം ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ നീരൊഴുക്ക് മൺസൂൺ ശക്തിയാർജ്ജിക്കുന്ന മാസങ്ങളിൽ കൂടുതൽ സുന്ദരി ആയി മാറും.

അങ്ങാടിപ്പുറം കോട്ടക്കൽ റൂട്ടിൽ നിന്നും കടുങ്ങപുരം സ്കൂൾ പടിയിൽ നിന്നും വഴി ചോദിച്ചു 2 കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ കഴിയും.

വിവിധ തരത്തിലുള്ള പൂക്കൾ,പ്രത്യേകിച്ചും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന വിവിധതരം ഓർക്കിഡുകൾ,അപൂർവയിനം ഷഡ്പദങ്ങൾ,പൂമ്പാറ്റകൾ,പക്ഷികൾ എന്നിവയെ ഒക്കെ ഈ ഭാഗത്തു കാണാൻ കഴിയും.


മുകളിലെ ഒരു കുളത്തിൽ നിന്നും പിറവിയെടുക്കുന്ന ജലം ഒരു അരുവിയായി മാറി നല്ല ഉയരത്തിൽ നിന്നും പതിക്കും..
പിന്നെയും കുറച്ചു ദൂരം നിരപ്പായി ഒഴുകും...പിന്നെയും ചെറിയ തെറ്റായി വീണ്ടും പതിക്കും..പിന്നെയും ഒഴുകും.

പട്ടാമ്പിയിൽ നിന്നും പുലാമന്തോൾ വഴി പടപ്പറമ്പ് -കടുങ്ങപുരം  വഴി ചോദിക്കുക..ഒരു 5 കിലോമീറ്റർ കൂടെ അവര് കാണിച്ചു തരുന്ന വഴിക്ക് അങ്ങട് പോവുക.വെള്ളച്ചാട്ടത്തിന്റെ താഴേക്ക് എത്തിച്ചേരാം കഴിയും.

നല്ല പായലും വഴുക്കലുമുള്ള പാറകളാണ് അധികം സാഹസികത കാണിക്കാതിരിക്കുക.ചെറിയ കുട്ടികളെ വെള്ളച്ചാട്ടത്തിനടുത്തേക്ക് വിടാതിരിക്കുക.നല്ല ഉയരത്തിൽനിന്നുള്ള ജലത്തിന്റെ വീഴ്ച ആയതിനാൽ അവർക്ക് അസ്വസ്ഥകൾ ഉണ്ടാകാം.

മലബാറിൽ ഹൈദരാലിയും ടിപ്പുവും ശക്തി പ്രകടിപ്പിച്ചിരുന്ന കാലത്തു ഈ പ്രദേശം സൈനികത്താവളമായി ടൈപ്പ് ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു.ശത്രു സേനയ്ക്ക് വളരെ പെട്ടെന്ന് ഇവിടേക്ക് കയറി എത്തുവാൻ കഴിയില്ല .എന്നാൽ ഇവിടെ നിന്നും വളരെ ദൂരെ നിന്നുള്ള ശത്രുസേന ചലനങ്ങൾ തിരിച്ചറിയുവാൻ കഴിയും എന്നതിനാലാകാം ഇവിടം തിരഞ്ഞെടുത്തത്.ജലവും സസ്സ്യങ്ങളും ചേർന്ന് സഞ്ചാരികൾക്ക് മുന്നിൽ വശ്യ സൗന്ദര്യമായി മാറുകയാണ് പാലൂർകോട്ടയിൽ..

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.