പൂങ്കുന്നം ശിവ ക്ഷേത്രം യാത്ര | Punkunnam Siva Temple Thrissur

poonkunnam shiva temple thrissur kerala punkunnam shiva temple punkunnam shiva temple contact number punkunnam shiva temple phone number poonkunnam si


മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ഗോകർണത്തിനും കന്യാകുമാരിക്കുമിടയിലുള്ള പ്രദേശത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിലായി പരശുരാമൻ 108 ശിവക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നൊരു ഐതിഹ്യമുണ്ട്..

അങ്ങനെ പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ 45 ആം ശിവ ക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മഹാദേവ ക്ഷേത്രം.

 
punkunnam shiva temple

ഇന്നീ ക്ഷേത്രം നിലകൊള്ളുന്നിടത്ത് പണ്ട് ശിവനും പാർവതിയും ഉപവിഷ്ഠരായിക്കൊണ്ട് തന്റെ ഭൂതഗണങ്ങളിലെ ഒരുവനായ സിംഹോദരനോട് താങ്കൾക് കുടികൊള്ളാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താനായി പറയുകയുണ്ടായി..

കുറേനേരം കഴിഞ്ഞും സിംഹോദരനെ കാണാതായപ്പോൾ ശിവനും പാർവ്വതിയും സിംഹോദരനെ തപ്പിയിറങ്ങിയെന്നും അങ്ങനെ ഇന്ന് വടക്കുംനാഥ ക്ഷേത്രം നിലകൊള്ളുന്നിടത്ത് എത്തി എന്നും.. തങ്ങൾക്ക് അനുയോജ്യമായ ഇടമാണിത് എന്ന് മനസ്സിലാക്കിയ അവർ അവിടെ കുടികൊണ്ടു.. അത് തന്നെയായിരുന്നു സിംഹോദരൻ കണ്ടെത്തിയ സ്ഥലവും..


പിന്നീട് ദേവപ്രശ്നത്തിൽ പൂങ്കുന്നത്തും വടക്കുംനാഥനിലും ശിവപാർവ്വതി സാനിദ്ധ്യം കാണുകയും രണ്ടിടത്തും ക്ഷേത്രം പണിയുകയും ചെയ്തു.. ഇങ്ങനെയും ഒരു ഐതിഹ്യമുണ്ട്.. 

അത്കൊണ്ട് തന്നെ വടക്കുംനാഥ ക്ഷേത്രത്തിലും പൂങ്കുന്നം ക്ഷേത്രത്തിലും ശിവന്റെ ദർശനം പടിഞ്ഞാറ് ഭാഗത്ത് നോക്കിയാണ്.. അതേപോലെ തന്നെ കിഴക്ക് ഭാഗത്തോട്ട് ദർശനം നൽകി പാർവ്വതിയും നിലകൊള്ളുന്നു..
പൂങ്കുന്നത്തെ ശ്രീകോവിൽ വളരെ വലുപ്പമുള്ളതാണ്..

punkunnam shiva temple

ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം അതിന്റെ നിർമ്മാണ ശൈലി തന്നെയാണ്.. കേരളത്തിന്റെ തനതായ ശൈലിയിൽ തീർത്ത ചതുരാകൃതിയിലുള്ള നമസ്കാരമണ്ഡപം, നാലമ്പലം, ബലിക്കൽപ്പുര എല്ലാം തന്നെ അതിമനോഹരമായി വിളങ്ങുന്നു.. 

കൂടാതെ അടുത്തിടക്ക് പണികഴിപ്പിച്ച പടിഞ്ഞാറേ ഭാഗത്തെ ഇരുനിലയിലുള്ള ക്ഷേത്ര ഗോപുരവും ഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്ന ദേവശില്പങ്ങളും എല്ലാം ക്ഷേത്രത്തിന്റെ മാറ്റു കൂട്ടുന്നു..

punkunnam shiva temple

ഗണപതി,അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്..തുടങ്ങിയവരാണ് ഉപദേവതകൾ.. ഇവരിൽ ഗണപതിയൊഴികെയുള്ളവരുടെ സ്ഥാനം നാലമ്പലത്തിന് പുറത്താണ്...

 ശ്രീകൃഷ്ണന്റെ വിഗ്രഹം പാർത്ഥസാരഥിഭാവത്തിലുള്ളതാണ്.. അതും ഒരു പ്രധാന ആകർഷണമാണ്..
ശിവരാത്രി, നവരാത്രി, അയ്യപ്പൻവിളക്ക് മഹോത്സവം എല്ലാമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ..

punkunnam shiva temple

അനവധി ക്ഷേത്രങ്ങളാൽ സമ്പന്നമായ കേരളത്തിലെ ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്.. അത് ഓരോ ക്ഷേത്ര സന്ദർശനം കഴിയുമ്പോഴും നമുക്ക് മനസ്സിലാകും..


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.