ങേ.. അങ്ങനൊരു പള്ളിയോ....അത് വല്ല കാല്പനിക കഥകളിലോ മറ്റോ ഉണ്ടാവുമായിരിക്കും..അല്ലാതെ അങ്ങനൊരു പള്ളി ഏയ് വഴിയില്ല.. എന്നാണോ......
st.theresa's ship church |
തൃശ്ശൂർ ജില്ലയിലെ എറവ് എന്ന സ്ഥലത്താണ് ഏവരെയും വിസ്മയിപ്പിക്കുന്ന ഈ പള്ളി നിലകൊള്ളുന്നത്..
ഒരുപക്ഷെ, ലോകത്തിലെ തന്നെ ഏക കപ്പൽ പള്ളി ഇതായിരിക്കും..
ജലത്തിൽ പൊങ്ങിക്കിടക്കുന്ന രൂപത്തിലാണ് നിർമ്മാണം...
പുറത്ത് നിന്ന് നോക്കുമ്പോൾ,, നങ്കുരം ഒക്കെയായി സാക്ഷാൽ കപ്പൽ തന്നെ..കൂടാതെ പള്ളിക്ക് ചുറ്റും കെട്ടിനിർത്തിയിരിക്കുന്ന വെള്ളത്തിൽ പലതരത്തിലുള്ള അലങ്കാര മത്സ്യങ്ങളെ കാണാൻ കഴിയും.. കൂടാതെ ധാരാളം പൂക്കളാലും അലംകൃതമാണ് അവിടം..
ഇനി പള്ളിക്കുള്ളിൽ ചെന്നാലോ..ശെരിക്കും ഒരു കപ്പലിന്റെ ഉള്ളിലേക്ക് ചെന്ന പ്രതീതി തന്നെയാണ്..ഉള്ളിൽ ചെല്ലുമ്പോൾ തന്നെ കണ്ണുകൾ ആദ്യം ചെന്ന് പതിക്കുന്നത് ചുവരിലെ ചിത്രങ്ങളിൽ ആണ്..
kappal palli |
ഇനി പള്ളിക്കുള്ളിൽ ചെന്നാലോ..ശെരിക്കും ഒരു കപ്പലിന്റെ ഉള്ളിലേക്ക് ചെന്ന പ്രതീതി തന്നെയാണ്..ഉള്ളിൽ ചെല്ലുമ്പോൾ തന്നെ കണ്ണുകൾ ആദ്യം ചെന്ന് പതിക്കുന്നത് ചുവരിലെ ചിത്രങ്ങളിൽ ആണ്..
kappal palli |
കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ തന്നെയാണ് അവ...
പരീക്ഷണങ്ങളും കഷ്ടങ്ങളും നിറഞ്ഞ സമുദ്രത്തിലൂടെ സ്വർഗ്ഗീയാനുഭൂതി നൽകുന്ന ജെറുസലേംലേക്കുള്ള തീർത്ഥാടകരുടെ യാത്രയുടെ പ്രതിഫലനമായിട്ടാണ് കപ്പൽ പള്ളിയെ രണ്ടാം വത്തിക്കാൻ സഭ പറയുന്നത്..
പരീക്ഷണങ്ങളും കഷ്ടങ്ങളും നിറഞ്ഞ സമുദ്രത്തിലൂടെ സ്വർഗ്ഗീയാനുഭൂതി നൽകുന്ന ജെറുസലേംലേക്കുള്ള തീർത്ഥാടകരുടെ യാത്രയുടെ പ്രതിഫലനമായിട്ടാണ് കപ്പൽ പള്ളിയെ രണ്ടാം വത്തിക്കാൻ സഭ പറയുന്നത്..
പള്ളിയുടെ ഉള്ളിൽ ഒരു ബാൽക്കണി ഉണ്ട്.. അങ്ങോട്ട് കയറിച്ചെല്ലാനായി ഉണ്ടാക്കി വച്ചിരിക്കുന്ന കോണിപ്പടി ശെരിക്കും കപ്പലുകളിൽ ഉള്ളപോലെ വളഞ്ഞു ചുറ്റി പോവുന്ന തരത്തിൽ ഉള്ളതാണ്..ബാൽക്കണിയിൽ കുറേ തൂണുകൾ കാണാം.. അത് മരങ്ങളുടെ തടിയുടെ രൂപത്തിലും ഭാവത്തിലും ഉള്ളതാണ്.. ട്രീ ഓഫ് ലൈഫ് എന്നാണ് അതിനെ പറയുന്നത്ത്..
അതായത് വൃക്ഷത്തിന്റെ തടിക്കുള്ളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന വിശുദ്ധ യൂക്കറിസ്റ്റ് ജീവിതത്തെ പ്രതിനിധീകരിക്കുന്ന എന്ന് തുടങ്ങിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവിടെ ഇങ്ങനെ തടികൾ നിർമ്മിച്ചിരിക്കുന്നത്..
ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചകൾ കൊണ്ടും എല്ലാം നിർമ്മിച്ചിരിക്കുന്ന ഈ കപ്പൽ പള്ളിയിലെ ഓരോ കോണും വാക്കുകൾക്കതീതമായ അനുഭവവിസ്മയമാണ്..
ഇനി അടുത്ത പ്രധാനപ്പെട്ട ഒരു പ്രത്യേകത.. ഇവിടുത്തെ സെമിത്തേരിയാണ്..
കേരളത്തിലെ മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നതാണ് ഇവിടുത്തെ സെമിത്തേരി.. കപ്പൽ പള്ളിയിലെ സെമിത്തേരി സ്ഥിതി ചെയ്യുന്നത് പള്ളിക്കുള്ളിൽ തന്നെയാണ്.. അതും പ്രധാന ബലിപീഠത്തിനടിയിലായിട്ടാണ് നിലകൊള്ളുന്നത്..
മരിച്ച പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്നതിൽ സിറിയൻ ക്രിസ്ത്യാനികളുടെ ശരിയായ മനോഭാവത്തെയാണ് ഈ നിർമ്മിതി കാണിക്കുന്നത്..
കൂടാതെ സെമിത്തേരിയിലേക്കുള്ള വഴി ഇടുങ്ങിയതാണ്..സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ് എന്ന വിശ്വാസത്തിലാണ് അങ്ങനെ നിർമ്മിച്ചിരിക്കുന്നത്..
സംസ്കാരത്തെ കുറിക്കുന്ന നിരവധി ആരാധന ചിഹ്നങ്ങളെ സഭയിൽ പ്രതിപാതിച്ചിട്ടുണ്ട്.. കൂടാതെ.. താമര, നിറപറ, നിലവിളക്ക്, പ്ലാവ്, സ്റ്റാർ ലൈറ്റ് മേൽക്കൂര തുടങ്ങി കേരളത്തിന്റെ സംസ്കാരത്തെയും മറ്റും പ്രതിപാദിക്കുന്ന ചിഹ്നങ്ങളും ഉണ്ടിവിടെ..
എന്തായാലും.. വളരെയധികം അത്ഭുതങ്ങളും വിശ്വാസങ്ങളും ദൃശ്യവിരുന്നും എല്ലാം ഒരുക്കി ലോകത്തെങ്ങും കാണാൻ കഴിയാത്ത വിധത്തിലുള്ള ഒരു വിശുദ്ധ പള്ളി അതാണ് സെൻറ്.തെരേസാസ് കപ്പൽ പള്ളി..