'തേക്കിൻകാട് തേക്കിൻകാടെന്ന്' പറഞ്ഞു പോരണ പേര്
കൂടണങ്കി കൂടണം ഗഡി ത്രിശിവപേരൂര്... "
ഭാവഗായകൻ ജയചന്ദ്രൻ പാടിയ.. കാന്താ ഞാനും വരാം.. എന്ന ഗാനം കേൾക്കുമ്പോൾ തന്നെ തൃശ്ശിവപേരൂരിന്റെ ചിതങ്ങൾ മനസ്സിൽ മിന്നിമറയും..പോവാത്തവർക്കും പോയവർക്കും എല്ലാം ഇനിയും ഇനിയും പോവാനുള്ള ഉത്സാഹം കൂടുകയും ചെയ്യും..
തൃശൂർ എന്നാൽ ആദ്യം മനസ്സിൽ ഓടി എത്തുക തൃശ്ശൂർ പൂരമാണ്.. എന്നാൽ തേക്കിൻകാടില്ലാതെ പൂരമുണ്ടോ..
തൃശൂർ എന്നാൽ ആദ്യം മനസ്സിൽ ഓടി എത്തുക തൃശ്ശൂർ പൂരമാണ്.. എന്നാൽ തേക്കിൻകാടില്ലാതെ പൂരമുണ്ടോ..
|
തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങൾ ആയ കുടമാറ്റവും വെടിക്കെട്ടും ഇത് രണ്ടും തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന തേക്കിൻകാടിലാണ് നടക്കുക..കൂടാതെ, ത്രിശൂർ പൂരം പ്രദർശ്ശനവും മറ്റു വലിയ സമ്മേളനങ്ങളുമെല്ലാം ഇവിടെ തന്നെയാണ് നടക്കുക..
വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ ചുറ്റും 65 ഏക്കറിന് പരന്നു കിടക്കുന്ന മൈതാനമാണ് തേക്കിൻകാട്..
|
ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് ആയ സ്വരാജ് റൗണ്ട് തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഉള്ളത്..
സ്വരാജ് റൗണ്ടിനോട് ചേർന്ന് വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്ഥാപിച്ചിട്ടുണ്ട്.
|
വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആൽ (പടിഞ്ഞാറ്)..നടുവിലാലിൽ ഒരു ഗണപതി പ്രതിഷ്ഠയുണ്ട്..
വലത് ഭാഗത്തായി (തെക്ക് ) മണികണ്ഠനാൽ..ഇവിടെ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു..
പഴയ മണികണ്ഠനാൽ കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ് നിലവിലുള്ളത്..
ഇടത് ഭാഗത്തായി(വടക്ക്)നായ്ക്കനാലും ഉണ്ട്..അങ്ങനെ മൂന്ന് ആലുകൾ..
ജല അതോറിറ്റി കാര്യാലയവും, കുഞ്ഞുങ്ങൾക്കായുള്ള നെഹ്റു പാർക്കും ഉണ്ടിവിടെ..
ശക്തൻ തമ്പുരാന്റെ കാലഘട്ടത്തു വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള ഈ പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഢ വനങ്ങളായിരുന്നത്രെ. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആവാസകേന്ദ്രമായിരുന്നു..ഇവരുടെ ശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻകാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു എന്നും പിന്നീടാണ് ഇതൊരു മൈതാനമായതെന്നും ഒരു കഥ... ഇതൊന്നും കൂടാതെ തദ്ദേശ്ശ പുരാണങ്ങളും മറ്റും അനുസരിച്ചു ഒട്ടനവധി കഥകളും ഐതിഹ്യങ്ങളും തേക്കിൻകാടിനെ കുറിച്ചുണ്ട്....
|
നഗരങ്ങളിലെ തിരക്ക്പിടിച്ച ജീവിതവും താളംതെറ്റിയ മനസുമായി നടക്കുന്ന ഒരാൾ ഈ മൈതാനത്തേക്ക് ഒന്ന് കാലെടുത്ത് വച്ചാൽ മതി ശാന്തവും സമാധാനവും നിറഞ്ഞു സന്തോഷവാനായി മടങ്ങാം..
തൃശൂരിന്റെ അഹങ്കാരമാണ് ഈ തേക്കിൻകാട് എന്ന് തന്നെ പറയാം...
ചുറ്റിലുമുള്ളമരങ്ങളിലെ കൂടുകളിൽ സദാ പാട്ടുപാടിക്കൊണ്ടിരിക്കുന്ന കിളികൾ.. വടക്കുംനാഥൻ ക്ഷേത്രത്തിൽ തൊഴാൻ വരുന്നവർ...മൈതാനത്തിൽ നടക്കാൻ ഇറങ്ങിയവർ.. അങ്ങിങ്ങായി ഇരുന്ന് കുശലം പറയുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും.. ഇവരെ എല്ലാം ഇടക്കിടക്ക് ഇക്കിളിയാക്കി അവിടെയെല്ലാം തഴുകി നടക്കുന്ന ഇളം കാറ്റ്... അങ്ങനെ സദാ തേക്കിൻകാട് ഉണർന്നിരിക്കും...അതിപ്പോ തലക്ക് മീതെ സൂര്യനാണെങ്കിലും ശെരി ചന്ദ്രൻ ആണെങ്കിലും ശെരി..
എന്തൂട്ടാ ഗഡിയേ പോരുന്നോ ത്രിവപേരൂരിലേക്ക്..
തൃശൂർ ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....