Thrissur Zoo and Museum |
തൃശ്ശൂരിലേക്ക് ചെല്ലുന്ന മിക്ക സഞ്ചാരികളും മടങ്ങുന്നതിന് മുന്നേ ഉറപ്പായും സന്ദർശിക്കുന്ന ഒന്നാണ് തൃശ്ശൂർ മൃഗശാലയും മ്യൂസിയവും..
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിൽ ഒന്നാണിത്..
1885 ൽ പ്രവർത്തനമാരംഭിച്ച ഈ മൃഗശാലയും മ്യൂസിയവും 13.5 ഏക്കറിൽ പരന്നു കിടക്കുന്നു..
മൃഗശാലയുടെ ഇടയിൽ ഒരു പൊതുവഴി അതായത് ഒരു പബ്ലിക് റോഡ് പോകുന്നുണ്ട്..അത് മുറിച്ചു കടന്ന് ഒരു ഓവർ ബ്രിഡ്ജിൽ കൂടെ പോയാൽ മൃഗശാലയുടെ മറ്റൊരു വശത്തെത്താം..
Thrissur Zoo and Museum |
മൃഗശാല പലവിധത്തിലുള്ളതും അപൂർവ്വ ഇനത്തിൽ പെട്ടതുമായ സിംഹവാലൻ കുരങ്ങുകൾ..തേൻ കരടികൾ..ഫ്ലെമിംഗോസ് തുടങ്ങിയ മൃഗങ്ങളാലും പക്ഷികളാലും.. ഉരഗങ്ങളാലും സമ്പന്നമാണ്..
കൂടാതെ,, ഇതിന്റെ അങ്കണത്തിൽ ഒരു സസ്യ പൂന്തോട്ടവും,,കലാകാഴ്ചബംഗ്ലാവും,, പ്രകൃതി ചരിത്ര കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്നുണ്ട്..
Thrissur Zoo and Museum |
പാമ്പുകൾക്കായി പ്രത്യേകം നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമുണ്ട്.. സ്‌നേക് പാർക്ക് (snake park ) എന്നറിയപ്പെടുന്ന അവിടെ രാജവെമ്പാലകൾ, മലമ്പാമ്പുകൾ, മൂർഖൻ പാമ്പുകൾ, വെള്ളിക്കെട്ടൻ അഥവാ എട്ടടി വീരൻ, അണലികൾ, ചേരകൾ തുടങ്ങി വിവിധതരത്തിലുള്ള പാമ്പുകൾ ഉണ്ട്..
Thrissur Zoo and Museum |
കേരളത്തിന്റെ തനത് സംസ്കാരം വെളിവാക്കുന്ന തരത്തിലുള്ള അഴകുറ്റ വസ്തുക്കളാൽ അലംകൃതമാണ് മ്യൂസിയം.. മരത്തിൽ കൊത്തിമിനുക്കിയിരിക്കുന്ന ശില്പങ്ങൾ..മെറ്റലിൽ പണിതീർത്തിരിക്കുന്ന ശില്പങ്ങൾ,,കഥകളി രൂപങ്ങളുടെ പ്രതിച്ഛായകൾ..പുരാതന കാലത്തെ പ്രത്യേക രൂപഭംഗിയോട് കൂടിയ ആഭരണങ്ങളും വിളക്കുകളും..കൂടാതെ, വാളുകൾ, പലവിധത്തിലുള്ള കല്ലുകൾ തുടങ്ങി നിരവധി പുരാതന വസ്തുക്കളാൽ നിറഞ്ഞു നിൽക്കുകയാണ് മ്യൂസിയം..
Thrissur Zoo and Museum |
ശക്തൻ തമ്പുരാൻ ഉപയോഗിച്ചിരുന്ന ബോട്ടുകളും അങ്കണത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്..
2020 അതായത് ഈ വർഷം ഡിസംബറോട് കൂടി തൃശ്ശൂരിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന ഈ മൃഗശാലയെ ജില്ലയിലെ പുതൂരിൽ,, പ്രസിദ്ധമായ പീച്ചി അണക്കെട്ടിന് അടുത്തായി നിർമ്മിച്ചിരിക്കുന്ന പുതിയ മൃഗശാലയിലേക്ക് മാറ്റും..
Thrissur Zoo and Museum |
നിലവിലുള്ള മൃഗശാല 13.5 ഏക്കറിൽ ആണെങ്കിൽ പുതിയത് 306 ഏക്കറിലാണ് പണികഴിപ്പിച്ചിരിക്കുന്നത്..പലതരത്തിലുള്ള വൃക്ഷലതാതികളാലും കൂടി സമ്പന്നമാണ് പുതിയ മൃഗശാല..
Thrissur Zoo and Museum |
തൃശ്ശൂർ ജില്ലയുടെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യകാലം മുതൽക്കേ ഇടം നേടിയിട്ടുള്ള നമ്മുടെ മൃഗശാലയും മ്യൂസിയവും കാണേണ്ട ഒന്ന് തന്നെ എന്നതിൽ ഒരു തർക്കവും ഇല്ല..
Thrissur Zoo and Museum |
'ആന മയിൽ ഒട്ടകം കാലിയാടണ മൃഗശാല..
കൂടണങ്കി കൂടണം ഗഡി ത്രിശിവപേരൂര്..😉..'