ഇന്ത്യ ഇന്ന് ലോകത്തിന്റെ മരുന്ന് പുര കൂടെയാണ്.ലോകരാജ്യങ്ങൾ ആയുർവേദം എന്ന മഹത്തായ ഇന്ത്യൻ ആരോഗ്യ പാരമ്പര്യത്തെ അംഗീകരിക്കുന്നു,പിന്തുടരാൻ ശ്രമിക്കുന്നു.
हिताहितं सुखं दुःखमायुस्तस्य हिताहितम्|मानं च तच्च यत्रोक्तमायुर्वेदः स उच्यते||४१||(ചരക സൂത്രസ്ഥാനം,അദ്ധ്യായം - 1,ശ്ലോകം - 41.)
{ആയുർവേദം ജീവിത ശാസ്ത്രമാണ്. ആയുർവേദം പരിഹാരങ്ങൾ നൽകുന്നു… ജീവിതത്തിന് നല്ലതും ചീത്തയും എന്താണെന്നും ജീവിതത്തെ എങ്ങനെ അളക്കാമെന്നും ആയുർവേദം വിശദീകരിക്കുന്നു. }
Vaidyaratnam Ayurveda Museum |
ആയുർവേദത്തിന്റെ ജന്മഭൂമിയാണ് ഭാരതം..എങ്കിലും, പുരാതന കാലം മുതൽക്കേ മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ഉണര്‍വിന് ആയുർവേദം പ്രദാനം ചെയ്യുന്ന വിവിധ ചികിത്സകൾക്കും ഔഷധങ്ങൾക്കും പേരുകേട്ട സ്ഥലം കേരളമാണ്.
പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സമൃദ്ധിയും വൈവിധ്യവും പരിണാമവും എല്ലാം കേരളീയ ശൈലിയിൽ പ്രദർശിപ്പിക്കുന്ന മ്യൂസിയം ആണ് ത്രിശൂർ സ്ഥിതി ചെയ്യുന്ന വൈദ്യരത്നം ആയുർവേദ മ്യൂസിയം..
ത്രിശൂർ ഒല്ലൂരിനടുത്തുള്ള തൈക്കാട്ടുശ്ശേരിയിൽ ആണ് മ്യൂസിയം നിലകൊള്ളുന്നത്.
|
2013 ഡിസംബർ 28 ന് മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം ആണ് ഈ മ്യൂസിയം ഉദ്‌ഘാടനം ചെയ്തത്.
കേരളത്തിലെ പരമ്പരാഗത രീതിയിലുള്ള നലുകെട്ട്, സരസ്വതി മണ്ഡപം, സ്മൃതി മണ്ഡപം, ആധുനിക തിയേറ്റർ തുടങ്ങിയവയും.. കൂടാതെ, കേരള ആയുർവേദ ചികിത്സകളുടെയും, ഡിജിറ്റൽ താളിയോല കയ്യെഴുത്തുപ്രതികളുടെയും വലിയ വീഡിയോകളുള്ള ഒരു മൾട്ടിമീഡിയ ടച്ച്സ്ക്രീൻ ഡിജിറ്റൽ ലൈബ്രറി, പുരാണ കാലഘട്ടം മുതൽ ആധുനിക കാലം വരെയുള്ള ആയുർവേദ ചരിത്രത്തിന്റെ ഡയോറമ അവതരണങ്ങളോട് കൂടിയ പ്രത്യേക ഗാലറി,, ആയുർവേദത്തിന്റെ വിവിധ ശാഖകളുടെ വിവരണങ്ങൾ, സുശ്രുതസംഹിതയുടെ ചില ഭാഗങ്ങൾ , ഒരു ചിത്ര ഗാലറി, 3-ഡി ഗാലറി തുടങ്ങിയവയെ കൊണ്ട് സമ്പന്നമാണ് മ്യൂസിയം.
|
ലോകത്തിലെ ആദ്യ സർജറി ചെയ്ത മനുഷ്യൻ എന്ന ഖ്യാതിയുള്ള സുശ്രുതന്റെ ഒരു ശില്പം ഇവിടെ പണികഴപ്പിച്ചിട്ടുണ്ട് ബി സി 600 കളിൽ പ്ലാസ്റ്റിക് സർജറിയുടെ ആദ്യ രൂപം പോലും അദ്ദേഹം നടപ്പിൽ വരുത്തിയിരുന്നു.ആധുനിക കാലത്തു ശാശ്വതമായ രോഗശാന്തി നൽകുന്നത് ആയുർവേദത്തിനു മാത്രമാണെന്ന് ലോകം തിരിച്ചറിയുമ്പോഴാണ് നൂറ്റാണ്ടുകൾക്കും മുൻപേ ഉള്ള സുശ്രുത ചരിത്രം ഭാരതത്തിനു അഭിമാനമായി മാറുന്നത്.
|
ഏകദേശം 5000 വർഷങ്ങൾക്കുമപ്പുറം പഴക്കമുള്ള ആയുർവേദത്തിന്റെ മഹത്വം മനസ്സിലാക്കി അതിനായിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ മ്യൂസിയം നമ്മുടെ പരമ്പരാഗത അനുഷ്‌ഠാനങ്ങളെയും സംസ്‍കാരത്തെയും എല്ലാം അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരിടം തന്നെയാണ്.