കോട്ടയത്ത് നിന്നും 60 കിലോമീറ്ററിലധികം ദൂരമുള്ള ഈ വെള്ളച്ചാട്ടം മഴക്കാലം സജീവമാകുന്ന സെപ്റ്റംബർ ജനുവരി മാസങ്ങളിൽ കാഴ്ചയുടെ അനുഭൂതി നിറച്ചു പാത വക്കിൽ തന്നെ ഉണ്ട്.എവിടേക്കും നടന്നു കയറേണ്ടതില്ല എന്നത് തന്നെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒരു പക്ഷെ ആദ്യമായി ഈ വഴിക്കു വരുന്ന ഒരു യാത്രക്കാരാണ് ഇത്തരമൊരു വെള്ളച്ചാട്ടം ഈ വഴിയരുകിൽ പ്രതീക്ഷിക്കില്ല എന്ന് ഉറപ്പാണ്.ആ ഒരു കാഴ്ച നമ്മളെ ആവേശ ഭരിതരാക്കും..നമ്മളിൽ ഉന്മേഷം ജനിപ്പിക്കും.
ശേഷം നേരെ വെള്ളച്ചാട്ടത്തിനെ നോക്കി അങ്ങട് നിൽക്കുക..മുകളിൽ നിന്നും ചിന്നി ചിതറി വെള്ളം താഴേക്ക് വരുമ്പോൾ ഒരു പക്ഷെ ജലത്തുള്ളികൾ നമ്മളെയും ഒന്ന് ചുംബിച്ചേക്കാം..
പിന്നെ വേറൊരു കാര്യമുള്ളത് ഇതൊരു വളവാണ്..ഒരു പക്ഷെ മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ സാധ്യത ഉണ്ട്.അതെ പോലെ തന്നെ കുട്ടികളോ മറ്റു സഞ്ചാരികളോ പെട്ടെന്ന് റോഡ് മുറിച്ചു കടക്കാനോ സാധ്യത ഉണ്ട്.
കോട്ടയത്തിനും തേക്കടിക്കും ഇടയിൽ ധാരാളം ലൈൻ ബസ്സുകൾ ഉണ്ട്.സ്വന്തമായി വണ്ടി ഇല്ല എങ്കിൽ ബസ്സിനെയും ആശ്രയിക്കാം എന്ന് ചുരുക്കം.കൊല്ലം-തേനി ദേശീയപാതയാണ് NH 220 കുമളിയിലേക്കും തേനിയിലേക്കും ഒക്കെ സ്ഥിരമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു പതിവുള്ള കാഴ്ച തന്നെയാണ്.
വേനൽക്കാലത്തു നീരൊഴുക്ക് കുറഞ്ഞു പതിയെ അപ്രത്യക്ഷമാവുന്ന ഈ വെള്ളച്ചാട്ടം ഏകദേശം 10 മാസത്തോളം സജീവമായി തന്നെ നിലനിൽക്കും.തേക്കടിയിലേക്ക് പോകുന്ന എല്ലാ ടൂറിസ്റ്റു വാഹനങ്ങളും ഒരല്പനേരം ഇവിടെ നിർത്തും.തട്ടിത്തെറിച്ചു തട്ടിത്തെറിച്ചു ബാഷ്പകണങ്ങൾ നിറഞ്ഞ തണുത്ത ഒരു അന്തരീക്ഷമാണ് ഇവിടെ മുഴുവൻ.
മുണ്ടക്കയം - തേക്കടി റോഡിലൂടെ പോകുന്ന ഒരു യാത്രികന്റെ മുന്നിലെ ആദ്യത്തെ വെള്ളച്ചാട്ടം ആണ് ഇത്.വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും മെനക്കെടാതെ കാണാൻ കഴിയുന്ന സൂപ്പർ സ്ഥലം.
മഴ നന്നയിട്ടു ഉള്ള ദിവസങ്ങളിൽ ആണെങ്കിൽ വയനാട് ചുരം പോലെ തലങ്ങും വിലങ്ങും ധാരാളം വെള്ളച്ചാട്ടങ്ങൾ ഉണ്ടായിരിക്കും.