Harihar Fort |
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഇഗത്പുരിയിൽ നിന്നും 50 കിലോമീറ്ററോളം അകലെയുള്ള കോട്ടയാണ് ഹരിഹർ കോട്ട.ഹർഷഗഡ് എന്നും ഈ കോട്ട അറിയപ്പെടുന്നുണ്ട്.ചെറുതും വലുതുമായ ധാരാളം കോട്ടകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര.
ഗോണ്ട ഖാട്ടിലൂടെയുള്ള വ്യാപാര പാതയുടെ നിരീക്ഷണത്തിനു വേണ്ടിയാണു ഈ കോട്ട മലമുകളിൽ സ്ഥാപിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു.പങ്കജ് പഞ്ചാരിയ എന്ന സമൂഹം ശക്തിയാര്ജിച്ചു വന്ന സമയത്താണ് ഈ കോട്ട പണി കഴിപ്പിക്കപ്പെട്ടത്.ലോകത്തിലെ നിർമാണത്തിൽ വിദഗ്ധരായ സമൂഹം എന്നാണ് പങ്കജ് പഞ്ചാരിയ സമൂഹത്തെ വിശേഷിപ്പിക്കുന്നത്.
പൂനയിലെ പ്രശസ്തമായ കോട്ടകൾക്കൊപ്പം 1636 ൽ ഈ കോട്ടയും നിതിൻ ഖാൻ സമാം കീഴടക്കുകയാണുണ്ടായത്.
|
സാഹസിക യാത്രികരുടെ പ്രിയപ്പെട്ട ഇടമായി ഹരിഹർ കോട്ട മാറിക്കഴിഞ്ഞു.പാറയിൽ പടി പടിയായി വെട്ടിയൊരുക്കി ഉണ്ടാക്കിയിരിക്കുന്നതാണ് ഈ കോട്ട.
മലകയറ്റം ഇഷ്ടപ്പെടുന്നവർക്ക് ഹർഷേവാഡിയിൽ നിന്നും നിർഗുഡ്പാട യിൽ നിന്നും ഉള്ള പാതകൾ മികച്ച അനുഭവമായിരിക്കും നൽകുക.നല്ല കായികബലം ഉള്ളവർ കോട്ട സന്ദർശിക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമം.പല ഇടങ്ങളിലും 90 ഡിഗ്രിക്ക് സമാനമായ ഇടങ്ങൾ ഉണ്ട്.
harshewadi |
പ്രധാനമായും രണ്ടു ഗ്രാമങ്ങളാണ് ഹരിഹർ കോട്ടയുടെ താഴെ ഉള്ളത്.ഹർഷേവാഡി,നിർഗുഡ്പട എന്നിവയാണ് അവ.
ത്രിയബകേശ്വർ എന്ന പ്രമുഖ ക്ഷേത്ര പരിസരത്തു നിന്നും 13 കിലോമീറ്ററോളം അകലെയാണ് ഹർഷേവാഡി.മുംബൈ നഗരത്തിൽ നിന്നും 121 കിലോമീറ്റർ ദൂരത്താണ് ഹരിഹർ കോട്ട.
Trvyambkeshwar temple Nashik |
നാസിക്കിൽ നിന്നും ത്രയംബകേശ്വറിലേക്ക് ആദ്യം എത്തിച്ചേരണം.(36 കിലോമീറ്റർ)പരമശിവന്റെ ജ്യോതിർലിംഗപ്രതിഷ്ഠ ഉള്ള ഈ ക്ഷേത്ര ഭൂമി ലോകപ്രസിദ്ധമായ ശിവക്ഷേത്രമാണ്.
ത്രയംബകേശ്വറിൽ നിന്നും 13 കിലോമീറ്റർ കൂടെയുണ്ട് ഹർഷേവാഡിയിലേക്ക്.ഓട്ടോ വിളിച്ചാൽ മതി.നിർഗുഡ്പടയിൽ നിന്നും വഴികൾ ഉണ്ടെങ്കിലും ഹർഷേവാഡിയിൽ നിന്നുള്ള പാതയാണ് കൂടുതൽ എളുപ്പം.
Trvyambkeshwar temple Nashik |
ഈ കോട്ടയിലേക്കുള്ള വഴി പൊതുവെ വിജനമാണ്.ദുർഘട പാതയുമാണ്.ഭൂരിഭഗം സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയുമാണ്.
ഗോത്ര വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളാണ് ഇവിടെ ഉള്ളത്.വഴിയിലൊന്നും വഴി ചോദിക്കാൻ പോലും ആരെയും കാണാൻ ഇല്ല.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചില കുടിലുകൾ അപൂർവമായി കാണാം.
|
മുംബൈ എന്ന വൻ നഗരമാണ് മഹാരാഷ്ട്രയുടെ മുഖം.അതേമുമ്ബിൽ നിന്നും നൂറു കിലോമീറ്റർ മാറിയാൽ ഇങ്ങനൊരു ഗ്രാമം സങ്കൽപ്പിക്കാൻ തന്നെ അല്പം ബുദ്ധിമുട്ടുണ്ടാകും.വിജനമായ ഗ്രാമ വഴികളിലൂടെ നടന്നു വേണം നാം കോട്ടയിലേക്ക് എത്തി ചേരുവാൻ.
ധാരാളം പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ,കയറ്റങ്ങൾ ,ഇറക്കങ്ങൾ ,വളവുകൾ ഒടുവിൽ കോട്ടയുടെ പാതവക്കിൽ നമ്മളെ ഇറക്കി വിടും.പിന്നെ മലകയറ്റം തന്നെ .നടന്നു കയറുക തന്നെ വേണം.
ഭാഗ്യമുണ്ടെങ്കിൽ വഴിയിൽ നിന്ന് വെള്ളം ,മറ്റു പാനീയങ്ങൾ,ലഘു പലഹാരങ്ങൾ തുടങ്ങിയവ വിൽക്കുന്ന ആൾക്കാരെ കാണും.മിക്ക ഭക്ഷണ വില്പനകളും വീടിന്റെ മുന്നിൽ ആയിരിക്കും .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രാദേശിക ഗോത്രവർഗക്കാർക്ക് വിദേശികളടക്കമുള്ള സഞ്ചാരികൾ വലിയൊരു സാമ്പത്തിക സ്രോതസ്സാണ്.
|
മഴയിലും മഞ്ഞിലും പൊതിഞ്ഞു ഉയർന്നു നിൽക്കുന്ന ഹരിഹർ കോട്ടയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവാഹം വർധിച്ചത്.സുന്ദരമാണ് കാഴ്ചകളും അനുഭവങ്ങളും.എന്നാൽ മല കയറ്റം അത്ര സുഖകരമല്ല എന്ന് ഓർമിപ്പിക്കുന്നു.
കയറുന്നതു പോലെ തന്നെ ഇറങ്ങണം എന്നത് കൂടെ ഓർക്കുമ്പോഴാണ് സാഹസികരായ,അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഈ കോട്ട മാറ്റി വെക്കുന്നത്.യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങൾ കാണുക.
നിങ്ങൾക്ക് ഈ നടകൾ നടന്നു കയറാൻ കഴിയുമെങ്കിൽ ഹരിഹർ കോട്ട കലവറയാണ് ..കാഴ്ചകളുടെ അനന്തമായ കലവറ...