സ്മാർട് ഫോൺ എന്നാൽ സാംസങ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. കീപാഡ് ഞെക്കിനടന്ന ഒരു തലമുറയെ വലിയ സ്ക്രീൻ കാണിച്ചുതന്നവർ. വർഷങ്ങളോളം നിന്ന ആ അപ്രമാദിത്വം മറ്റുപല കമ്പനികളുടെയും വരവിൽ വല്ലാതെ ഇടിഞ്ഞുപോയി.
ഫ്ലാഗ്ഷിപ് മോഡലുകളിൽ ഇന്നും സാംസങ് ഗാലക്സി എസ് സീരീസുകൾ വിറ്റഴിയുന്നുണ്ടെങ്കിലും, ബഡ്ജറ്റ്, മിഡ് റേഞ്ച് സെഗ്‌മെന്റിൽ നിന്ന് സാംസങ് പുറത്താക്കപ്പെടുകയായിരുന്നു.
Samsung Galaxy M31s |
എന്നാൽ നഷ്ടമായ ആ മാർക്കറ്റ് തിരിച്ചുപിടിക്കാനുള്ള സാംസങിന്റെ ശ്രമമെന്നോണം ഫീച്ചറുകൾ നിറഞ്ഞ ഒട്ടനവധി നല്ല ഫോണുകൾ ഗാലക്സി A, M സീരീസുകളിലായി ഈയടുത്ത് പുറത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഗാലക്സിയി M31 എന്ന ഫോണിന്റെ പരിഷ്കരിച്ച പതിപ്പ് M31S ഈ കഴിഞ്ഞ ജൂലൈ 30ന് ആണ് ലോഞ്ച് ചെയ്തത്.
Samsung Galaxy M31s |
6.50ഇഞ്ച് സ്ക്രീനിൽ 1080×2400 പിക്സൽ റെസൊല്യൂഷനിലുള്ള സൂപ്പർ AMOLED കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ ആണ് M31s ന്റെ ഡിസ്പ്ലേ. കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുള്ള ഇതിന്റെ ആസ്പെക്റ്റ് റേഷ്യോ 20:9 ആണ്.
ഒക്ടകോർ സാംസങ് എക്സിനോക്‌സ് 9611 പ്രോസസ്സർ ആണ് ഈ ഫോണിന്റെ ഹൃദയം. 6ജിബി, 8ജിബി റാം വേറിയന്റുകളിൽ M31s ലഭ്യമാണ്.
128ജിബി ഇന്റർണൽ സ്റ്റോറേജ് ശേഷി ഫോണിനുണ്ട്. കൂടാതെ മെമ്മറി കാർഡ് ഇടാനായി പ്രത്യേകം സ്ലോട്ടും.
പിറകുവശത്ത് ക്വാഡ് ക്യാമറ ആണുള്ളത്. പ്രൈമറി കാമറ 64 മെഗാപിക്സലിന്റേത് ആണ്. പിന്നെ 12mp യുടെ അൾട്രാ വൈഡ് ലെൻസ്, 5mpയുടെ മാക്രോ ലെൻസ്, ഡെപ്ത് ലെൻസുകളും അടങ്ങുന്നതാണ് M31s ലെ ക്വാഡ് കാമറ.
30 ഫ്രയിസ് പെർ സെക്കന്റിൽ 4K ദൃശ്യമികവോടെ വീഡിയോ എടുക്കാനാവും. മുൻവശത്തെ സെൽഫി കാമറ 32 മെഗാപിക്സിലിന്റേതാണ്.
|
ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ One UI എന്ന സ്കിന്നിൽ ആണ് M31s ന്റെ പ്രവർത്തനം.
ഡ്യുവൽ സിം സൗകര്യമുണ്ട്. രണ്ട് നാനോ 4ജി സിമ്മുകൾ സപ്പോർട്ട് ചെയ്യും. സ്വപ്നതുല്യമായ ബാറ്ററി സ്റ്റാൻഡ് ബെ ആണ് ഫോണിന്റേത്.
6000mAh ന്റെ നോൺ റിമൂവബിൾ ബാറ്ററി സുദീർഘമായ നേരം ഫോണിന് ജീവൻ നൽകും. ടൈപ്പ് C 25W ഫാസ്റ്റ് ചാർജിങ് ആണ് ഫോണിന്.
റിവേഴ്സ് ചാർജിങ് സൗകര്യവുമുണ്ട്. സൈഡ് ഫിംഗർ പ്രിന്റ് സ്കാനർ, ഫാസ്റ്റ് ഫേസ് അൺലോക്ക് മുതലായവയാണ് മറ്റ് ഫീച്ചറുകൾ.
വിപണിയിൽ ഈയിടെയിറങ്ങിയ റെഡ്മി നോട്ട് 9 പ്രോ, പ്രോ മാക്സ് മുതലായ മോഡലുകളോടാണ് പുത്തൻ പുതിയ സാംസങ് ഗാലക്സി M31s കൊമ്പുകോർക്കാൻ പോകുന്നത്.
സ്ലീക് ഡിസൈനിൽ മിറാഷ് ബ്ലൂ, മിറാഷ് ബ്ലാക്ക് എന്നീ നിറങ്ങളാണുള്ളത്. 6ജിബി റാം വേരിയന്റിന് 19,499 രൂപയും 8ജിബിക്ക് 21,499 രൂപയുമാണ് വില. തുടക്കത്തിൽ ആമസോണിലും, തിരഞ്ഞെടുക്കപ്പെട്ട റീട്ടയിൽ ഔട്ട്ലേറ്റുകളിലും ആവും ലഭ്യമാവുക.
|
Samsung Galaxy M31s Full Specifications
General
Brand : Samsung
Model :Galaxy M31s
Release date : 30th July 2020
Launched in India : Yes
Form factor : Touchscreen
Thickness : 9.3
Battery capacity (mAh) : 6000
Removable battery : No
Fast charging : Proprietary
Wireless charging : No
Colours : Mirage Black, Mirage Blue
Display
Screen size (inches) : 6.50
Touchscreen : Yes
Resolution : 1080x2400 pixels
Aspect ratio : 20:9
Hardware
Processor : octa-core
Processor make : Samsung Exynos 9611
RAM : 6GB
Internal storage : 128GB
Camera
Rear camera : 64-megapixel (f/1.8) + 12-megapixel (f/2.2) + 5-megapixel (f/2.4) + 5-megapixel (f/2.4)
Rear autofocus :Yes
Rear flash : Yes
Front camera : 32-megapixel (f/2.2)
Software
Operating system : Android 10
Skin : One UI
SyamMohan
@teamkeesa