ലോകം കോവിഡ് 19 എന്ന ഭീകരന്റെ പിടിയിലായിട്ട് 10 മാസം ആയിരിക്കുന്നു. 2019 നവംബർ 17 ന് ആണ് ചൈനയിൽ ആദ്യത്തെ കോവിഡ് സ്ഥിതീകരണം.
ലോക രാജ്യങ്ങളുടെ കണക്ക് 195 ആണെങ്കിൽ കോവിഡ് 19 എന്ന ഭീകരൻ ബാധിക്കാത്ത അല്ലെങ്കിൽ പൂർണ്ണ വിമുക്തി നേടിയിരിക്കുന്നു രാജ്യങ്ങൾ വെറും 12 മാത്രം. കാറ്റുപോലെ പറന്നു രസിച്ച് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സഞ്ചരിച്ച് പെറ്റു പെരുകി ഇന്ന് ലോകമെമ്പാടും നിറഞ്ഞ് നിന്ന് അടിമുടി വിറപ്പിക്കുന്ന ഒരു വൈറസ്.
കോവിഡ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തെല്ലാം..
ഏറ്റവും പ്രധാനപ്പെട്ട കാര്യം,,
കൊറോണ എന്ന വൈറസ് നെ മാത്രം കേന്ദ്രീകരിച്ചുള്ള നിവാരണോപായം തേടുകയല്ല വേണ്ടത് എന്നുള്ളതാണ്..
ഓരോ പകർച്ചവ്യാധിയും ഉണ്ടാവുന്നത് 3 കാരണങ്ങളെക്കൊണ്ടാണ്..
1. Agent.
2. Host.
3. Environment.
Agent എന്നാൽ, രോഗകാരണമായ വൈറസ്.
Host എന്നാൽ, നമ്മുടെ ശരീരം.
Environment എന്നാൽ, പരിസ്ഥിതി.
നമ്മൾ വൈറസ് (agent)നെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള രീതിയിലൂടെ പോവുന്നു എന്നാൽ, നമ്മുടെ ശരീരവും (host) പരിസ്ഥിതിയും (environment)കണക്കിലെടുത്തുകൊണ്ടുള്ള നിവാരണോപായമാണ് നാം എടുക്കേണ്ടത്..
അതെങ്ങനെ എന്നാണോ...?
പ്രതിരോധ ശക്തി വർധിപ്പിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ഉപായം.. നമ്മുടെ ശരീരത്തെ (host) ഏതൊരു വൈറസ് (agent) ആക്രമിച്ചാലും അതിനെ എതിർത്തു നിൽക്കാനുള്ള ശക്തി ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം..
അങ്ങനെ പ്രതിരോധ ശക്തിയോട് കൂടിയ ശരീരത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്ന വൈറസുകൾ ആക്രമിച്ചു കടന്നാലും ഒന്നും സംഭവിക്കില്ല എന്നുള്ളത് വാസ്തവം..
പിന്നെ മാസ്ക് (mask) ധരിക്കൽ, സാനിറ്റൈസർ (sanitizer) ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയിലൂടെ പരിസ്തിയിയിലൂടെയുള്ള വൈറസിന്റെ സഞ്ചാരം കുറയ്ക്കാനാകും..
• എങ്ങനെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാം..?
• പ്രതിരോധ ശക്തി തീരെ കുറവുള്ളവർക്ക് എത്രത്തോളം പ്രതിരോധ ശക്തിയെ ഉയർത്തികൊണ്ടുവരാനാകും..?
പോഷക ആഹാരത്തിലൂടെ പ്രതിരോധശക്തി കൂട്ടാനാകും എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്...
എങ്കിലും ഇതുകൂടാതെയുള്ള മറ്റു ചില ഉപായങ്ങകളെ നാം അറിയേണ്ടത് അനിവാര്യമാണ്..
അതിനാൽ തന്നെ, മേല്പറഞ്ഞവയിലേക്ക് പോവുന്നതിനു മുൻപ് നമ്മൾ ചർച്ച ചെയ്യേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്...
ലോകം ഇപ്പോൾ കോവിഡ് 19 എന്ന വൈറസ് നെ ഇല്ലാതാക്കാനുള്ള വാക്‌സിനേഷൻ കണ്ടുപിടിക്കുന്ന തിരക്കിലാണ്..
നീണ്ട 10 മാസങ്ങൾക്കു ശേഷം ഇന്നും
വാക്‌സിൻ കണ്ടുപ്പിടിച്ചോ എന്ന് ചോദിച്ചാൽ.. അത് പറയാൻ ആയിട്ടില്ല എന്നുള്ളതാണ് സത്യം..കണ്ടുപിടിച്ച വാക്‌സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്, വിജയിച്ചാൽ മാത്രമേ വാക്‌സിൻ കണ്ടുപിടിച്ചു എന്ന് ദൃഢമായി പറയാൻ കഴിയൂ..
നമ്മൾ നല്ലോണം ശ്രദ്ധിച്ച് നോക്കിയാൽ ഒരു കാര്യം മനസ്സിലാകും,,
അലോപ്പതിയെ മാത്രമാണ് ഈ ഒരു അവസ്ഥയിൽ നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എന്നുള്ളത്.. ഇപ്പോൾ എന്നല്ല എപ്പോഴും നമ്മൾ ഏറ്റവും കൂടുതൽ എല്ലാ രോഗങ്ങൾക്കും ആശ്രയിക്കുന്നത് അലോപ്പതിയാണ്..
വളരെ വേഗത്തിൽ രോഗം മാറുന്നു എന്നുള്ളതാണ് അലോപ്പതി പ്രധാന ആശ്രയ ഘടകമായി മാറാനുള്ള കാരണം..
എന്നാൽ ഈയൊരു അവസ്ഥയിൽ നമ്മുടെ ഭാരതത്തിന്റെ തനതായ ചികിത്സാ വിധിയായ ആയുർവേദം പറയുന്ന ചില കാര്യങ്ങളെ കാതോർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..
ആയുർവേദത്തിൽ *ബൃഹത്രയി എന്നറിയപ്പെടുന്ന 3 ഗ്രന്ഥങ്ങളിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥമാണ് ചരക സംഹിത..
"ജനപദ ദ്വംസ വ്യാധി" എന്ന് പേരുള്ള ഒരു പാഠഭാഗം ചരക സംഹിതയിലുണ്ട്..
ലോകത്തെങ്ങും പടർന്നു പിടിക്കുന്ന വ്യാധികളെ കുറിച്ച് പറയുന്ന പാഠഭാഗമാണത്..
ആ പാഠഭാഗത് ചരകൻ (ചരക സംഹിതയുടെ കർത്താവ് ) വീട്ടിലിരുന്ന് കൊണ്ട് വ്യാധിയെ തോൽപ്പിക്കാനുള്ള വിദ്യയെ കുറിച്ച് വിശദമായി പറയുന്നു..
അത് ഇങ്ങനെയാണ്...
രാവിലെ നേരത്തെ എണീക്കുക, പല്ല് തേക്കുക ഒപ്പം നാവും വൃത്തിയാക്കുക..എന്നിട്ട് ഇളം ചൂടുള്ള വെള്ളം കുടിക്കുക..
അതിന് ശേഷം പ്രാണായാമം ചെയ്യുക എന്നുള്ളതാണ്..
പ്രാണായാമം ചെയ്യുന്നതിലൂടെ നമ്മുടെ രോഗ പ്രതിരോധ വ്യൂഹം (immune system) ബലവത്തായി തീരും..
കൂടാതെ, ശ്വസനേന്ദ്രിയങ്ങൾ (respiratory system)വൈറസുകൾ തീണ്ടാതെ നന്നായി പ്രവർത്തിക്കുകയും ചെയ്യും..
അതിന് ശേഷം ചായ പ്രിയരായവർ ഇഞ്ചി, കറുവാപ്പട്ട, ഏലക്ക തുടങ്ങിയവയിട്ട ചായ ചായ കുടിച്ചാൽ വളരെ നല്ലത്...(കറുവപ്പട്ട, ഏലക്ക തുടങ്ങിയവ ഇല്ലെങ്കിലും ഇഞ്ചി ചായ കുടിച്ചാലും മതി )
അല്ലെങ്കിൽ തുളസി, പുതിന തുടങ്ങിയവ ചേർത്ത ചായ കുടിക്കുകയും ഉത്തമമാണ്..
യോഗാസനങ്ങളാലും ശരീരത്തിൽ നിന്നും രോഗങ്ങളെ ഇല്ലാതാക്കാനുള്ള കരുത്ത് നമുക്ക് കിട്ടുന്നു..
വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക അതും ശുദ്ധമായ, വൃത്തിയുള്ളവ കഴിക്കാൻ ശ്രമിക്കുക ..
തേൻ, നാരങ്ങ, ഇഞ്ചി തുടങ്ങിയവ കഴിക്കാൻ ശ്രമിക്കുക..
മേൽപ്പറഞ്ഞ ഒട്ടും ശ്രമമില്ലാത്ത എല്ലാവർക്കും ഒരുപോലെ ചെയ്യാനാകുന്ന കാര്യങ്ങളാൽ നമ്മുടെ പ്രധിരോധ ശക്തി കൂട്ടുവാൻ സാധിക്കുന്നു..
ചരകൻ പറയുന്നത് ഇത്രയേ ഉള്ളൂ.. നമ്മുടെ ദിനചര്യ (daily routine ) കൊണ്ട് തന്നെ ഏത് വലിയ മഹാമാരിയെയും തോൽപ്പിക്കാൻ നമുക്ക് കഴിയും എന്നുള്ളതാണ്..
നല്ലൊരു ദിനചര്യ എന്നുള്ളത് ഏതൊരാൾക്കും ചിട്ടയായി കൊണ്ട് പോവാൻ കഴിയുന്ന ഒന്നാണ്..
നല്ലൊരു ദിനചര്യ നമ്മുടെ ദേഹത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അറിയാമോ..
നമ്മുടെ ദേഹത്തിലുള്ള അഗ്നിയെ
(digestive fire ) ശക്തിപ്പെടുത്താൻ നല്ലൊരു ദിനചര്യക്ക് കഴിയും.. ഈ അഗ്നി എത്രത്തോളം ശക്തിയായി ഇരിക്കുന്നുവോ അത്രത്തോളം വൈറസ് (agent) നമ്മുടെ ശരീരത്തെ (host) ബാധിക്കില്ല എന്നുള്ളതാണ് വാസ്തവം...
ഇവിടെ പറയാനുള്ള മറ്റൊരു കാര്യം, ആയുർവേദം, യോഗ തുടങ്ങിയവ ലോകത്തിലുള്ള മനുഷ്യർക്കായിക്കൊണ്ടുള്ള ചികിത്സാ വിധിയാണ്, വർഗ്ഗീയതയുടെ പേരിലോ രാഷ്ട്രീയപക്ഷത്തിന്റെ പേരിലോ ഈ മഹത്തായ ചികിത്സാരീതിയെ തള്ളികളായാതിരിക്കുക..
കൊറോണ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ ഇതിന്റെ പോരാളികളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതിനായി കൈ കൊട്ടാനും, ദീപങ്ങൾ തെളിയിക്കാനും ആവശ്യപ്പെടുകയുണ്ടായി..
കൈകൊട്ടൽ, എന്നുള്ളതിന്റെ ശെരിയായ പൊരുൾ എന്തെന്നാൽ...
കൈ കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് ഒരു മർമമാണ്.. ഹൃദയത്തിന്റെ, ശ്വാസകോശത്തിന്റെ, വൃക്കകളുടെ...
ഈ ശബ്ദം നമ്മുടെ ഇന്ദ്രിയങ്ങളെയും നമ്മളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു..
ഇതും ചരക സംഹിതയിൽ പ്രതിപാദിച്ചിട്ടുണ്ട്..
ആയുർവേദത്തിൽ പല തരത്തിലുള്ള രോഗ പ്രധിരോധ ശക്തി ഉയർത്താനുള്ള ഉപായങ്ങൾ പറയുന്നുണ്ട്... അതും എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നവ..പാർശ്വ ഫലം ഇല്ലാത്തവ..
കൊറോണ വൈറസിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ച് മാത്രം വേവലാതി പെടാതെ സ്വന്തം ആരോഗ്യത്തെയും ശരീരത്തെയും സംരക്ഷിക്കുവാൻ നോക്കുക..
ആയുർവേദം നമ്മെ സംരക്ഷിക്കാനായിക്കൊണ്ട കവചമായി ഉപയോഗിക്കുക...
അലോപ്പതിയിൽ വാക്‌സിൻ കണ്ടുപിടിക്കുന്നവരെ എങ്കിലും കുറഞ്ഞത് നല്ലൊരു ദിനചര്യകൊണ്ട് രോഗ പ്രതിരോധ ശക്തിയെ വർധിപ്പിക്കാനായി ശ്രമിക്കുക..
*ബൃഹത്രയി : 1. ചരക സംഹിത.
2. സുശ്രുത സംഹിത.
3. അഷ്ടാംഗഹൃദയം.