മറ്റു പാസഞ്ചർ കാറുകളുടെ വില്പനയുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ രാജ്യത്ത് ഇലക്ട്രിക്ക് കാറുകളുടെ വിൽപന നേരിയ തോതിൽ മാത്രമാണ്. എന്നിരുന്നാലും മാറുന്ന നയങ്ങളുടെ ഭാഗമായി EV കാറുകൾ നമ്മുടെ റോഡുകളിലും വരവറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം 250 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്ന പ്രവർത്തിക്ക് കെ.എസ്.ഇ. ബി തുടക്കം കുറിച്ചിരുന്നു. 2016 ജൂണിൽ മഹീന്ദ്രയുടെ ഇ. വെരിറ്റോ അവതരിക്കുന്നതുവരെ അവരുടെതന്നെ e2o എന്ന കുഞ്ഞൻ വാഹനം മാത്രമായിരുന്നു ഇവിടെ ഇലക്ട്രിക് എന്നുപറയാൻ.
ഇപ്പോൾ ഇന്ത്യയിൽ അഞ്ച് പൂർണ ഇലക്ട്രിക് കാറുകൾ ലഭ്യമാണ്, അവയുടെ വിവരങ്ങൾ ചുവടെ. ഇതുകൂടാതെ പല നിർമാതാക്കളും നിലവിലുള്ള മോഡലുകളുടെ EV പതിപ്പോ, പുതിയ EV വാഹനങ്ങളോ രാജ്യത്ത് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്.
-ടാറ്റ ടിഗോർ EV
2019 ജൂണിനാണ് ഈ ടാറ്റ സെഡാന്റെ ഇലക്ട്രിക്ക് മോഡൽ അവതരിപ്പിച്ചത്. ആ സമയം പൊതുജനത്തിന് ലഭ്യമാവാതെ, പൊതുമേഖലയിലെ ഒരു സ്ഥാപനത്തിന് വേണ്ടി മാത്രമായിരുന്നു ടിഗോർ EV. 16.2 kWh ന്റെ ചെറിയ ബാറ്ററിയുമായി എത്തിയ വാഹനത്തിന്റെ ARAI സെർട്ടിഫൈഡ് റേഞ്ച് കേവലം 142കിലോമീറ്റർ മാത്രമായിരുന്നു. അതിനാൽ തന്നെ വലിയ ഓളം ടിഗോറിന് ഉണ്ടാക്കാനായില്ല. നഗരത്തിരക്കിന് ചേർന്നതാണെങ്കിലും ഹൈവേകളിൽ കുതിച്ചുപായാനും ടിഗോർ EV ഏറെ വിഷമിച്ചു. ഈ ന്യുനതകൾ മറികടക്കാൻ 21.5kWh ബാറ്ററിയുമായി പരിഷ്കരിച്ച പതിപ്പ് ടാറ്റ ആ വർഷം തന്നെ പുറത്തിറക്കി. മൂന്ന് വേരിയന്റുകളുള്ള ഇതിന് ഒരു ചാർജിൽ 213കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. വ്യക്തിഗത ഉപയോക്താക്കൾക്കും ഇപ്പോൾ വാഹനം ലഭ്യമാണ്.
Tata Tigor EV fact file
Battery capacity : 21.5kWh
Power : 41hp
Torque : 105Nm
Range (ARAI) : 213km
Charging time (AC 0-100%/DC fast charging 0-80%) : 11.5 hours/120min (claimed)
Price (ex-showroom) : Rs 12.77-13.09 lakh
-മഹീന്ദ്ര ഇ. വെരിറ്റോ
നിലവിൽ വില്പനയിലുള്ളതിൽ പഴക്കമേറിയ ഇലക്ട്രിക് വാഹനമായ ഇ.വെരിറ്റോ ഉത്പാദനം നിർത്തിയ വെരിറ്റോ സെഡാന്റെ ഓൾ ഇലക്ട്രിക് പതിപ്പാണ്. D2, D6 എന്നീ രണ്ടു വേറിയന്റുകളിൽ ഇറങ്ങുന്ന വാഹനത്തിന് 140km റേഞ്ച് നൽകുന്ന 18.5kWh ബാറ്ററിയാണുള്ളത്. ARAI നൽകുന്ന കണക്കുകളെക്കാൾ കുറഞ്ഞ ദൂരമേ വാഹനം ഓടുന്നുള്ളൂ എന്നാണ് പൊതുവെയുള്ള പരാതി. ശക്തി കുറഞ്ഞ മോട്ടോർ ആയതിനാൽ വാഹനം തീരെ വേഗത കുറഞ്ഞതാണ്, അതുകൊണ്ടുതന്നെ യാത്രകളിൽ അത് ബുദ്ധിമുട്ടായേക്കാം. ദൂരം കുറഞ്ഞ യാത്രകൾക്ക് മാത്രമാവും ഇ. വെരിറ്റോ അനുയോജ്യം.
Mahindra eVerito fact file
Battery capacity : 18.55kWh
Power : 42hp
Torque : 91Nm
Range (ARAI) : 140km
Charging time (AC 0-100%/DC fast charging 0-80%) : 11.5 hours/90min (claimed)
Price (ex-showroom) : Rs 12.94-13.20 lakh
-ടാറ്റ നെക്സൺ EV
പോരായ്മകളിൽ നിന്നും പാഠമുൾക്കൊണ്ട ടാറ്റയുടെ ഇലക്ട്രിക് വിപണിയിലെ രണ്ടാമത്തെ ചുവടാണ് നെക്സൺ EV. കമ്പനിയുടെ കരുത്തൻ കോംപാക്ട് എസ്.യു.വിയുടെ ഇലക്ട്രിക് രൂപം. സൺറൂഫും കണക്ടിവിറ്റി സ്യുറ്റും തുടങ്ങി എല്ലാ നവീന സൗകര്യവുമുള്ള, ഒരുപക്ഷേ ഏത് പെട്രോൾ കാറിനോടും കിടപിടിക്കുന്ന EV. 312km ആണ് ARAI പറയുന്ന റേഞ്ച്. ശക്തിയേറിയ 30.2kWh ബാറ്ററി. സാഹചര്യങ്ങൾക്കനുസരിച്ച് 280km ന് മുകളിലെങ്കിലും മൈലേജ് തീർച്ച. മികച്ച ഡ്രൈവിംഗ് അനുഭൂതി തരുന്ന നെക്സൺ രൂപകൽപ്പന കൊണ്ടും ഏറെ മുന്നിലാണ്. വിലയിലും കാണാം ടാറ്റയുടെ മാജിക്.
Tata Nexon EV fact file
Battery capacity : 30.2kWh
Power : 129hp
Torque : 245Nm
Range (ARAI) : 312km
Charging time (AC 10-90%/DC fast charging 0-80%) : 8.5 hours/60min (claimed)
Price (ex-showroom) : Rs 13.99-15.99 lakh
-MG ZS EV
ഹ്യുണ്ടായുടെ കോനയ്ക്ക് മറുപടിയായാണ് മോറിസ് ഗരാജ് ZS EV അവതരിപ്പിക്കുന്നത്. 44.5kWh പവറുള്ള ബാറ്ററി ZS ന് 340 കിലോമീറ്ററിന്റെ റേഞ്ച് നൽകുന്നു. മികച്ച കാബിൻ സ്‌പേസ് ആണ് വാഹനത്തിന്, കൂടാതെ ശ്രദ്ധേയമായ മറ്റനേകം ഫീച്ചറുകളും അഞ്ച് വർഷത്തെ വാറന്റിയും കമ്പനി നൽകുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമേ ZS നിലവിൽ ലഭ്യമാകുന്നുള്ളൂ.
MG ZS EV fact file
Battery capacity : 44.5kWh
Power : 143hp
Torque : 353Nm
Range (ARAI) : 340km
Charging time (AC 0-100%/DC fast charging 0-80%) : 16-18 hours/50min (claimed)
Price (ex-showroom) : Rs 20.88-23.58 lakh
-ഹ്യുണ്ടായ് കോന ഇലക്ട്രിക്ക്
EV അരീനയിലെ കൊറിയൻ ടെക്നോളജി പരിചയപ്പെടുത്താനായി 2019 ജൂലൈയിലാണ് ഹ്യുണ്ടായ് കോന എന്ന മോഡൽ അവതരിപ്പിക്കുന്നത്. ഡിസൈനിങും മറ്റു സൗകര്യങ്ങളുമായി ഒരുവിധം എല്ലാം തികഞ്ഞ മോഡേൺ ഹ്യുണ്ടായ് കാർ തന്നെയാണ് കോന. 452km എന്ന മികച്ച ARAI സെർടിഫൈഡ് റേഞ്ചും വാഹനം നൽകുന്നു. വില ഒരൽപ്പം കൂടുതലാണെങ്കിലും പവർ, യാത്രാസുഖം, മൈലേജ്, ന്യായമായ മെയിന്റെനൻസ് എന്നിവ തൃപ്തിപ്പെടുത്തുന്നതാണ്.
Hyundai Kona Electric fact file
Battery capacity : 39.2kWh
Power : 136hp
Torque : 395Nm
Range (ARAI) : 452km
Charging time (AC 0-100%/DC fast charging 0-80%) : 19 hours/Under 60min (claimed)
Price (ex-showroom) Rs 23.76-23.95 lakh
Copyright © Team Keesa. All Rights Reserved