ലക്കിടി -വയനാടിന്റെ പ്രവേശന കവാടമാണ് ലക്കിടി.പലരും വയനാട് ചുരം വയനാടിന്റെ ഭാഗമാണ് എന്ന് കരുത്തുമെങ്കിലും യഥാർത്ഥത്തിൽ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്.ചുരം വളവുകൾ കയറി ചെല്ലുന്ന സഞ്ചാരികൾക്ക് ദൂരെക്കാഴ്ചകൾക്ക് യാതൊരു കുറവുമില്ല.ലക്കിടി വ്യൂ പോയിന്റാണ് അതിൽ ഏറ്റവും മനോഹരം.അടിവാരത്തുനിന്നും വളഞ്ഞു പുളഞ്ഞു കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ ,വാനരന്മാർ,പതിയെ ഉയർന്നു വരുന്ന കോടമഞ് ,തണുപ്പ് ,ദൂരെക്കാഴ്ചകൾ ഒൻപതാം വളവു എന്ന് കൂടെ വിളിപ്പേരുള്ള ലക്കിടി കൂടുതൽ മനോഹാരിയായി മാറും.
കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. താമരശ്ശേരി ചുരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ലക്കിടി വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നു കൂടിയാണ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ നിന്നും വയനാടിന്റെ കവാടമായ ലക്കിടിയിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. അടിവാരത്തു നിന്നും ചുരം കയറി വേണം ഇവിടെ എത്താൻ. 12 ഹെയർപിൻ വളവകളാണ് ഈ റോഡിലുള്ളത്. വയനാട്ടിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണവും ഈ ഹെയർപിൻ വളവുകള്‍ തന്നെയാണ്. ഈ ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ നിന്നുള്ള കാഴ്ചകളും മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയുടെ ശബ്ദവും പച്ചപുതച്ച മലനിരകളും ഒക്കെ ഇവിടേക്കുള്ള യാത്രയുടെ മാറ്റു കൂട്ടുന്നു.
കോഴിക്കോടുനിന്നും 58 km ദൂരെയാണ് ലക്കിടി. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 km അകലെയുള്ള വൈത്തിരി ആണ്. ചെയിൻ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
പൂക്കോട് തടാകത്തിലേക്ക് വളരെ പെട്ടെന്ന് ലക്കിടിയിൽ നിന്നും എത്തിച്ചേരാനാകും.ചുരം രണ്ടാം വളവിൽ നിന്നും തുഷാരഗിരി-കാപ്പാട് റോഡ് വഴി കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായും വളരെ പെട്ടെന്ന് ബന്ധപ്പെടാൻ കഴിയും.