മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs 1
മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs malayalam proverbs
malayalam proverbs with meaning
proverbs in malayalam bible
malayalam prover
- ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം orumayundenkil ulakkanmelum kidakkam
- ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് chakkinu vechath kokkinu kondu
- ആന വായിൽ അമ്പഴങ്ങ aaana vaayil ambazhanga
- കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ kurukkan chathaalum kann kozhikootil thanne
- അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും alpanu artham kittiyaal ardharraathrikkum kuda pidikkum
- ഉപ്പോളം വരുമോ ഉപ്പിലിട്ടത് uppolam varumo uppilittatth
- ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം unniye kandaalariyaam oorile panjam
- പുത്തനച്ചി പുരപ്പുറം തൂക്കും puthanachi purppuram thookkum
- പണം ഇല്ലാത്തവൻ പിണം panamillathavan pinam
- മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് mookkilla raajyath murimookkan rajaav
- അച്ചിവീട്ടിൽ പരമസുഖം achiveetil Panama sukam
- സൈക്കിളിൽ നിന്നും വീണ ചിരി പോലെ cyckilil ninn veena chiripoole
- സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക swaram nannavumbol pattu nirthuka
- സൂക്ഷിച്ചാൽ ദുഖിക്കണ്ട sookshichaal dhukkikenda
- സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരും soooji kond edukkendath thoomba kond edukkendi varum
- സമ്പത് കാലത്തു തൈ പത്ത് വെച്ചാൽ ആപത് കാലത്തു കാ പത്തു തിന്നാം sambath kaalath thai pathu vechaal aaapath kaalath kaa pathu thinnnam
- വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കുക veelyil kidanna paambine thoolath vekkuka
- ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടിയിൽ chemmeen thulliyaal muttoolam pinnem thulliyaal chatteelu
- വേലി തന്നെ വിളവ് തിന്നുക veeeli thanne vilav thinnuka
- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും veeenamenkil chakka veerinmelum kaaykkum
- വെള്ളത്തിൽ വരച്ച വര പോലെ vellathil varacha vara pole
- വെളുക്കാൻ തേച്ചത് പാണ്ടായി velukkan thechath paandaayi
- അക്കര പച്ച akkkara pacha
- ആകാശത്തേയ്ക്ക് തുപ്പിയാൽ മുഖത്തേക്ക് aaakaashathekk thuppiyaal athu mukhathekk
- വിനാശ കാലേ വിപരീത ബുദ്ധി vinaasha kaale vipareedha budhi
- വിദ്യ ധനം സർവ്വധനാൽ പ്രധാനം vidhya dhanaam sarvadhanal pradhaanam
- ചാറു നന്ന് പക്ഷെ അത് മുള്ളേക്ക് ഒഴിക്കണ്ട chaaru nannu pakshe athu mullerkk ozhikkenda
- വിത്ത് ഗുണം പത്തു ഗുണം vithu gunam pathu gunam
- വിത്തിനു കുത്തുണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം vithinu kuthundenkil elakk thula nishchayam
- വാളെടുത്തവൻ വാളാൽ vaaaleduthavan vaaalal
- നിന്റെ വാക്കും പഴഞ്ചാക്കും Ninte vaakkum pazham chaaakum oru polle
- വല്ലഭനു പുല്ലും ആയുധം vallabhanu pullum aayudham
- വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് vaayil thoonniyath koothakk paatt
- അക്കരെയൊട്ട് പോയതും ഇല്ല ഇക്കരെയൊട്ട് നിന്നതുമില്ല Akareyottu poyathum illa, ikkareyottu ninnathum illa!
- അക്കരെ നിന്നാൽ ഇക്കരെ പച്ച Akkare ninnal ikkare pacha!
- അരിയെത്ര ?പയർ അഞ്ചാഴി Ariyethra? Payar anjaazhi!
- അങ്ങാടിയിൽ തോറ്റതിന് അമ്മയോട് Angaadiyil thottathinu ammayod !
- അങ്കവും കാണാം താലിയും ഒടിക്കാം Ankavum kanaam thaaliyum odikkam!
- അഞ്ചനം എന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും Anchanam ennaal enikku ariyaam, manjal pole veluthirikkum!
- അടി കൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും Adi kollan chendayum panam pattan mararum!
- അനുഭവമാണ് മഹാ ഗുരു Anubhavam aanu mahaa guru!
- അടി തെറ്റിയാൽ ആനയും വീഴും Adi thettiyaal aaneyum veezhum!
- അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ Attaye pidichu methayil kidathiyaal kidakkumo? Attaye pidichu
methayil kidathiyaalum athu pokum kuppa kuzhiyil!
- അമ്മക്ക് പ്രാണവേദന മകൾക്ക് വീണ വായന Ammayku prana vedana, makalku veena vayana!
- അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ Andiyodaduthaale mangayude puliyariyooo!
- അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ട Annaan kunjine maram kettam padippikenda!
- അണ്ണാറ കണ്ണനും തന്നാലായത് Annaara kannanum thannaal aayathu!
- അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് Ariyum thinnu ashaarichiyem kadichu pinnem nayakku murumuruppu!
- അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും Alpanu aishwaryam vannal, artha raathriyilum kuda pidikkum!
- ആട് കിടന്നിടത് പൂട പോലുമില്ല Aadu kidannidathe pooda polumilla!
- ആന കൊടുത്താലും ആശ കൊടുക്കരുത് Aana koduthalum aasha kodukaruthu!
- ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട Aanappurathirunnal pattiye pedikkanda!
- ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ ഒക്കില്ല Aana melinjalum thozhuthil kettan okkilla!
- ആനയുണ്ടോ ആനയുടെ വലുപ്പം അറിയുന്നു Aanakkundo anayude valippam ariyunnu!
- ആന വായിൽ അമ്പഴങ്ങ Aana vayil ampazhanga!
- ആറ്റിൽ ഇറങ്ങിയവനെ ആഴം അറിയൂ Aattil irangiyavane aazham ariyoo!
- ആറ്റിൽ കളഞ്ഞാലും അളന്നു കളയണം Aattil kalanjalum alannu kalayanam!
- ആരംഭ ശൂരത്വം Aarambha Shoorathwam!
- ആവിശ്യക്കാരന് ഔചിത്യം പാടില്ല Aavashyakkaranu ouchithyam padilla!
- ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും കേടു ഇലക്കാണ് Ila chennu mullil veenalum, mullu chennu ilayil veenaalum, kedu ilakku aanu!
- ഇല നക്കി നായയുടെ ചിറി നക്കി നായ Ila nakki nayude chiri nakki naya!
- ഇരുന്നിട്ട് വേണം കാൽ നീട്ടാൻ Irunnittu venam kal neettaan!
- ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് Eeenaampechi-kku kootu marapatti!
- ഉപ്പോളം വരുമോ ഉപ്പിലിട്ടത് Uppinolam varumo uppilittathu?
- ഉപ്പില്ലാ പണ്ടം കുപ്പയിൽ Uppilla pandam kuppayil !
- ഉപ്പ് തിന്നവൻ വെള്ളം കുടിക്കും Uppu thinnavan vellam kudikkum!
- ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം Unniye kandaal ariyaam oorile panjam!
- ഉരൽ ചെന്ന് മദ്ദളത്തോടു പരാതി പറയുന്നു Ural chennu maddlathodu parathi parayunnu!
- എത്തിനോക്കുന്നവന്റെ പുറത്തു ഏണിവെച്ചു നോക്കുന്നവൻ Ethinokkunnavante purathu eni vechu nokkunnavan!
- എരി തീയിൽ എന്ന ഒഴിക്കുക Eri theeyil enna ozhikkuka!
- എലിയെ കൊല്ലാൻ ഇല്ലം ചുടണോ Eliye kollaan illam chudano?
- എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം Ellu muriye pani cheythal pallu muriye thinnam!
- ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെ Ottakathinu sthalam kodutha poley!
- ഒത്തു പിടിച്ചാൽ മലയും പോരും Oththu pidichaal malayum porum!
- ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്ക് പുറത്ത് Onnukil aasante nenchathu allenkil kalarikku purathu!
- ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനാണെന്നു തോന്നും Oruthane thanne ninachirunnal, varunnathellam avanennu thonnum!
- ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം Orumayundel ulakkelum kidakkam!
- ഓടുന്ന പട്ടിക്ക് ഒരു മുഴം പിന്നെ Odunna pattiykku oru muzham munne!
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ Onam vannaalum Unni pirannaalum, Koranu Kanji Kumbilil thanne!
- ഓണത്തിനടയ്ക്ക് പുട്ട് കച്ചവടമോ Onathinidakku puttu kachavadamo!
- കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക Kattavane kandillenkil kittiyavane pidikkuka !
- കട്ടവന് കഴയ്‌ക്കും Kattavanu kazhaykkum !
- കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക Kathunna purayil ninnu kazhukkol ooruka !
- കയ്യൂക്കുള്ളവൻ കാര്യക്കാരൻ Kayyookkullavan karyasthan !
- കണ്ണുണ്ടായാൽ പോരാ കാണണം Kannundaayal pora kaananam!
- കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു Kannil kollendathu purikathu kondu!
- കണ്ണ് പൊട്ടൻ മാങ്ങയ്ക്ക് കല്ലെറിയുന്നത് പോലെ Kannu pottan mangaykku kalleriyum pole!
- കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല Kandathu paranjal kanji kittilla!
- കണ്ടറിയാത്തവൻ കൊണ്ടറിയും Kandariyathavan kondariyum!
- കാക്ക കുളിച്ചാൽ കൊക്കാകുമോ Kakka kulichal kokku aakilla!
- കാക്കയ്ക്കും തൻകുഞ് പൊൻകുഞ് Kakkaykkum thankunju ponkunju!
- കാണം വിറ്റും ഓണം ഉണ്ണണം Kanam vittum Onam unnanam!
- കാലത്തിനൊത്തു കോലം കെട്ടണം Kalathinothu kolam kettanam!
- കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയർ എടുക്കരുത് Kala pettu ennu kelkkumpol kayar edukkaruthu!
- കുന്തം പോയാൽ കുടത്തിലും തപ്പണം Kuntham poyal kudathilum thappanam!
- കുരങ്ങന്റെ കയ്യിലെ പൂമാല പോലെ Kurangante kayyile poomala pole!
- കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടിൽ തന്നെ Kurukkante kannu eppozhum kozhi koottil thanne!
- കൊക്കെത്ര കുളം കണ്ടതാ കുളം എത്ര കൊക്കിനെ Kokkethra kolam kandathaa, kolam ethra kokkine kandathaa!