മരണപ്പെടുന്ന ഒരു മുസ്ലിം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ,അവകാശികൾ,പിന്തുടർച്ചാവകാശികൾക്ക് മരിച്ചയാളുടെ കട ബാധ്യത വന്നു ചേരുന്നത് മുതലായ കാര്യങ്ങളിൽ ജെഫ്രി ബീഗം കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിയിൽ ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്.ഓരോരുത്തരുടെയും അവകാശങ്ങളെപ്പറ്റിയും അവരുടെ ഓഹരിയെപ്പറ്റിയും വിശദമാക്കുന്നതാണ് ഇസ്ലാമിലെ പിന്തുടർച്ചാവകാശ നിയമം.1996 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നത് ഒസ്യത്ത് എഴുതാതെ മരിക്കുന്ന മുസൽമാന്റെ സ്വത്ത് മരണത്തോടെ അവകാശികളിൽ ഓഹരി അനുസരിച്ചു വന്നു ചേരുന്നു.ഓരോരുത്തരുടെയും ഓഹരിയും അവകാശവും വ്യക്തവും വ്യത്യസ്തവുമാണ്.മരണപ്പെട്ട ആളുടെ കടബാധ്യതയിൽ അനന്തരാവകാശികളുടെ ബാധ്യത ,അവരുടെ ഓഹരിയുടെ ശതമാനത്തിന്റെ അത്രയുമേ വരുകയുള്ളു (The heirs' liability for the deceased person's debt is equal to the percentage of their share.)
ഇസ്ലാമിക പിന്തുടർച്ച നിയമം -പൊതു തത്വങ്ങൾ Islamic Succession Law - General Principles
മരിച്ചയാളുടെ സ്വത്തുക്കൾ പാരമ്പര്യമായി കൈമാറി വന്നതാണെങ്കിലും.അയാൾ നേടിയെടുത്തതാണെങ്കിലും അവയെ വേർതിരിച്ചു കാണാതെ ഒരേ രീതിയിൽ കാണുന്നു.
പിന്തുടർച്ചക്കാരന്റെ അവകാശം,ദാതാവിന്റെ മരണത്തോടെ പ്രാബല്യത്തിൽ വരുന്നു.ജീവിക്കുന്ന വ്യക്തിക്ക് പിന്തുടർച്ചാവകാശി ഇല്ല.
മരണപ്പെട്ട ഒരാളുടെ ഏതെങ്കിലും ഒരു അവകാശി മരണ സമയത് പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും,അയാൾ മടങ്ങി വരുന്നത് വരെ ആ അവകാശം സൂക്ഷിക്കേണ്ടതാണ്.
ഒരാൾക്ക് ഒന്നിലധികം വഴികളിലൂടെ ഒന്നിൽ കൂടുതൽ അവകാശം ലഭിക്കുന്നുണ്ട് എങ്കിൽ എല്ലാറ്റിനും അയാൾക്ക് അവകാശമുണ്ട്.
ഏതെങ്കിലും പൊതു അപകടത്തിൽ പെട്ട് വ്യക്തികൾ മരിക്കുകയും മരണത്തിന്റെ ക്രമം,ആര് ആദ്യം മരിച്ചു മുതലായ കാര്യങ്ങൾ കണ്ടെത്തുവാൻ കഴിയാതെ വരുകയും ചെയ്താൽ മരണപ്പെട്ടവരുടെ സ്വത്ത് അതാത് അവകാശികൾക്ക് ലഭിക്കും.
വിവാഹ ബന്ധത്തിലൂടെയല്ലാതെ ജനിച്ച സന്തതികളുടെ സ്വത്തിൽ പിതാവിന് അർഹതയില്ല മറിച്ചു പിന്തുടർച്ചകാർക്കും മാതാവ് വഴിയുള്ള ബന്ധുക്കൾക്കും മാത്രമേ അവകാശം ലഭിക്കൂ.
മുസ്ലിങ്ങളുടെ പിന്തുടർച്ചാവകാശത്തിൽ മൂന്നു വിഭാഗത്തിൽ ഉൾപ്പെടുന്ന അവകാശികൾ ആണ് ഉള്ളത്.Inheritance of Muslims consists of heirs belonging to three categories.
പങ്കുകാർ(shares):ഇവർ ഒരു നിശ്ചിത ശതമാനം ഭാഗം അവകാശപ്പെട്ടതാണ്.ഇവരെ ഖുർആനിക് അവകാശികൾ എന്ന് പറയുന്നു.
- ഭർത്താവ്,ഭാര്യ,മകൻ (മകന് ലഭിക്കുന്നതിന്റെ പകുതി)
- മകന്റെ മകൾ (മകൻ ജീവിച്ചിരിപ്പില്ലെങ്കിൽ)
- അച്ഛൻ,അമ്മ,മുത്തച്ഛൻ (അച്ഛൻ ജീവിച്ചിരിപ്പില്ലെങ്കിൽ)
- മുത്തശ്ശി ('അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ)സഹോദരിയുടെ (മകനോ,മകൻെറ മകനോ ഇല്ലെങ്കിൽ),ഒരേ അമ്മയിലുള്ള സഹോദരൻ\സഹോദരി,(മകനോ,മകന്റെ മകനോ ഇല്ലെങ്കിൽ),രക്തബന്ധമുള്ള സഹോദരി(മകനോ മകന്റെ മകനോ ,അച്ഛനോ ഇല്ലെങ്കിൽ),സഹോദരി എന്നിവരാണ് മുസ്ലിം പിന്തുടർച്ചാവകാശ നിയമം പ്രകാരം പങ്കുകാരാകുന്നത്.
ശിഷ്ടാവകാശികൾ (Residuaries):ഇവർ നിശ്ചിത ശതമാനം ഭാഗത്തിന് അർഹരല്ലെങ്കിലും,ഖുർആനിക് അവകാശികൾ കഴിഞ്ഞു ബാക്കി വരുന്നവയ്ക്ക് അർഹരാണ്.
പങ്കുകാർക്ക് അവകാശപ്പെട്ടത് കൊടുത്തു കഴിഞ്ഞാൽ,പങ്കുകാർ ഇല്ലെങ്കിൽ സ്വത്ത് മുഴുവനായും ഇവർക്ക് അവകാശപ്പെട്ടതാണ്.
- പിന്മുറക്കാർ-മകൻ,മകന്റെ മകൻ
- മുന്മുറക്കാർ-അച്ഛൻ,അച്ഛന്റെ അച്ഛൻ
- അച്ഛന്റെ പിന്മുറക്കാർ-സഹോദരൻ,സഹോദരി,അമ്മയൊന്നായ സഹോദരൻ,സഹോദരി,സഹോദരന്റെ മകൻ,സഹോദരന്റെ മകന്റെ മകൻ,രക്തബന്ധത്തിലുള്ള സഹോദരന്റെ മകന്റെ മകൻ.
- മുത്തച്ഛന്റെ പിന്മുറക്കാർ-ഇവരിൽ അച്ഛനും മുത്തച്ഛനും പങ്കുകാരായും അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികളും ഭാഗം ലഭിക്കും.
അകന്ന ബന്ധു ജനം (Distant Kindreds) :പങ്കുകാരോ അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികളോ അല്ലാത്ത എല്ലാ രക്ത ബന്ധമുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
പങ്കുകാരോ അവശേഷിക്കുന്ന സ്വത്തിന്റെ അവകാശികളോ അല്ലാത്ത എല്ലാ രക്തബന്ധമുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.പങ്കുകാരിൽ ഒന്നോ രണ്ടോ പേര് മാത്രമേ അവകാശികൾ ആയിട്ടുള്ളൂ എങ്കിൽ,അവശേഷിക്കുന്ന സ്വത്തിനു അവകാശികൾ ആയിട്ടാരുമില്ലെങ്കിൽ ബാക്കിയുള്ള സ്വത്ത് അകന്ന ബന്ധുജനത്തിനു ലഭിക്കും.
- പിന്മുറക്കാർ-മകളുടെ മക്കളും ,മകന്റെ മകളുടെ മക്കളും
- മുന്മുറക്കാർ-പിതാമഹൻ,മാതാമഹി
- പിതാവിന്റെയോ മാതാവിന്റെയോ പിന്മുറക്കാർ
- സഹോദരന്റെ പെൺമക്കളും അവരുടെ പിന്മുറക്കാരും
- രക്തബന്ധത്തിലുള്ള സഹോദരന്റെ പെൺമക്കളും അവരുടെ പിന്മുറക്കാരും
- ഒരേ അമ്മയിലുള്ള സഹോദരങ്ങളുടെ മക്കളും പിന്മുറക്കാരും
- സഹോദരന്റെ മകന്റെ പെൺമക്കളും അവരുടെ പിന്മുറക്കാരും
- രക്തബന്ധത്തിലുള്ള സഹോദരന്റെ മകന്റെ പെൺമക്കളും അവരുടെ പിന്മുറക്കാരും
- രക്ത ബന്ധത്തിലോ,ഒരേ അമ്മയിൽ ഉള്ളതോ അല്ലാതെയോ ഉള്ള സഹോദരികളുടെ മക്കളും അവരുടെ പിന്മുറക്കാരും
- നേർ പിതാമഹരുടെ പിന്മുറക്കാർ
- അമ്മാവന്റെ പെൺമക്കളും പിന്മുറക്കാരും
- രക്തബന്ധത്തിലുള്ള അമ്മാവന്റെ പെൺമക്കളും പിന്മുറക്കാരും
- ഒരേ അമ്മ വഴിക്കുള്ള അമ്മാവന്റെ മക്കളും അവരുടെ പിന്മുറക്കാരും
- അമ്മായിമാരുടെ മക്കളും അവരുടെ പിന്മുറക്കാരും
- അമ്മവഴി അമ്മാവന്മാരും,അമ്മായിമാറും അവരുടെ പിന്മുറക്കാരും
നിയമമനുസരിച്ചു ഒരു മുസൽമാനും പിന്തുടർച്ചാവകാശം നിഷേധിക്കുക,സാധ്യമല്ല.അതുപോലെ തന്നെ പിന്തുടർച്ചയ്ക്ക് സാധ്യത ഉണ്ടെന്നോ,ഒസ്യത് പ്രകാരം സ്വത്ത് വന്നു ചേരുമെന്നോ ഉള്ള സാദ്ധ്യതകൾ കൊണ്ട് സ്വത്തവകാശം കൈമാറ്റം ചെയ്യാൻ പാടില്ല.
ഒരു പിന്തുടർച്ചാവകാശി സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്നതിനു മുൻപ് മരണപ്പെട്ടാൽ അയാളുടെ അവകാശം നിയമപ്രകാരമുള്ള അയാളുടെ അവകാശികളിൽ നിക്ഷിപ്തമായിരിക്കും.
എന്താണ് ഒസ്യത്ത് What a will
മാനസിക വൈകല്യങ്ങൾ ഇല്ലാത്ത ഒരു മുസ്ലിമിന് പ്രായപൂർത്തിയായാൽ സ്വത്ത് ഒസ്യത്ത് എഴുതി വെക്കാം.ഒരാൾ,തൻ ജീവിച്ചിരിക്കെ തന്റെ മരണശേഷം,സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള സ്വത്തുക്കൾ എങ്ങനെ ഉപയോഗിക്കപ്പെടണമെന്ന് സ്വമനസ്സാലെയും പര പ്രേരണ കൂടാതെയും ,സ്വബുദ്ധിയോടെയും കൂടെ പ്രകടിപ്പിക്കുന്ന പ്രഖ്യാപനത്തെ ഒസ്യത്ത് എന്ന് പറയുന്നു.
ഇത് വാക്കാലോ,രേഖ പ്രകാരമോ ചെയ്യാവുന്നതാണ്.
എന്നാൽ മറ്റു മതസ്ഥരിൽ നിന്നും വ്യത്യസ്തമായി ഒരു മുസ്ലിമിന് തന്റെ മുഴുവൻ സ്വത്തും ഒസ്യത്തിലൂടെ കൈമാറുവാൻ ആവുകയില്ല.
മരണസമയത്ത് സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ നിയമപരമായി അവകാശിയായല്ലാത്ത ഒരാൾക്ക് ഒസ്യത്തിലൂടെ കൈമാറുവാൻ കഴിയൂ.
ഒസ്യത്ത് ചെയ്യുന്ന ആളുടെ മരണ സമയത് ഒസ്യത്തിലെ അവകാശകർ ഉണ്ടായിരിക്കണം.ദാതാവിന്റെ മരണ സമയത്തു ഗർഭത്തിൽ വഹിക്കപ്പെടുകയും,6 മാസത്തിനുള്ളിൽ ജനിക്കുകയും ചെയ്ത കുഞ്ഞിന് ഒസ്യത്തിനു മേൽ അവകാശം ഉണ്ടാകുന്നതാണ്.
- Husband, wife and son (half of what a son gets)
- Son's daughter (if son is not alive)
- Father, mother, grandfather (if father is not alive)
- According to the Muslim Inheritance Act, the grandmother ('if the mother is not alive) is the sister (if there is no son or son'), the brother / sister in the same mother (if there is no son or son's son), the blood sister (if the son is not the son's father or the father), the sister.
- Descendants-son, son-in-law
- Ancestors-father, father-in-law
- Descendants of father - brother, sister, maternal uncle, sister, nephew, nephew, nephew, nephew.
- Descendants of the grandfather - of whom the father, grandfather and shareholders inherit the remaining property.
- Descendants — grandchildren and great-great-grandchildren
- Ancestors- Grandfather, Grandmother
- Descendants of father or mother
- Descendants of Ner Pitamahar