Robert Drummond -ന്റെ Grammar of the Malabar language എന്ന പുസ്തകത്തെക്കുറിച്ച്
ശ്രീധരമേനോന്റെ Kerala History and its Makers എന്ന പുസ്തകത്തിൽ 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ച Grammar of the Malayalam language എന്ന പുസ്ത്കത്തെ കുറിച്ച് ഒരു പരാമർശം ഉണ്ട്. അത് Robert Drummond എന്ന ഒരാളാണ് എഴുതിയത് എന്ന വിവരവും ഉണ്ട്.ഈ വിവരങ്ങൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ഇതിനെകുറിച്ച് വേറെ ഇടങ്ങളിൽ കുറച്ച് കൂടി തപ്പിയപ്പോൾ Robert Drummond ഒരു സർജൻ ആയിരുന്നു എന്നും 1799-ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരച്ചത് എന്ന പരാമർശവും കണ്ടു. അങ്ങനെ തപ്പി തപ്പി പോയപ്പോൾ 1799-ൽ ബോംബെ കുറിയർ പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന പുസ്തകത്തിന്റെ PDF കണ്ടെത്തി. ഗൂഗിൾ ബുക്സിൽ ഉണ്ടായിരുന്നു അത്.
പുസ്തകം വിക്കിമീഡിയ കോമൺസിലേക്ക് ചേർത്തു. അത് ഇവിടെ കാണാം: http://commons.wikimedia.org/wiki/File:Grammar_of_the_Malabar_Language_Robert_Dummond.pdf
ഈ പുസ്തകത്തിനെ കുറിച്ച് എനിക്ക് മനസ്സിലായ കുറച്ച് വിവരങ്ങൾ പങ്ക് വെക്കുന്നു.
ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ കൂടുതൽ നിരീക്ഷണങ്ങൾക്ക് മുതിരുന്നില്ല. ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ളവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും എന്നാണ് എന്റെ അനുമാനം.
ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയ്ക്ക് പുറമേ ഇത് മലയാളം ഗ്രന്ഥശാലയിലും വരണം എന്നാണ് എന്റെ അഭിപ്രായം.
1799-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകമാണ് മലയാളവ്യാകരണം ആദ്യമായി കൈകാര്യം ചെയ്ത ഇംഗ്ലീഷ് പുസ്തകം എന്ന് തോന്നുന്നു. ഇതിനു മുൻപ് 1772-ൽ ലാറ്റിനിൽ മലയാളവ്യാകരണഗ്രന്ഥം ഇറങ്ങിയതായി അറിയാം. അതിനു മുൻപുള്ളവയെ കുറിച്ച് അറിയില്ല.
Robert Drummond നെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിലോ മലയാളം വിക്കിയിലോ ലേഖനം ഇല്ല. അല്പം കൂടെ ഗവേഷണം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ലേഖനം ആരെങ്കിലും തുടങ്ങിയാൽ നന്നായിരുന്നു.
ഈ പുസ്തകം ആരെങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നുന്നു.

- ഈ പുസ്തകത്തിനു ഏതാണ്ട് 150ഓളം താളുകൾ ആണ് ഉള്ളത്.
- ചതുരവടിവിലുള്ള മലയാള അക്ഷരങ്ങൾ ആണ് ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്. 1799-ൽ അച്ചടിച്ചതിനാൽ അത് സ്വാഭാവികം. ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷം ബെഞ്ചമിൻ ബെയിലി ആണല്ലോ അച്ചടിയിൽ ഉരുണ്ട മലയാളലിപികളെ അവതരിപ്പിക്കുന്നത്. കുറിയർ പ്രസ്സിൽ അച്ചടിച്ച മലയാളലിപികൾ ഉൾപ്പെടുന്ന പുസ്തകങ്ങളിൽ ഒക്കെയും ചതുരവടിവിലുള്ള മലയാളലിപികൾ തന്നെയാണല്ലോ. വേറൊരു ഉദാഹരണം: റമ്പാൻ ബൈബിൾ.
- ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ ചില ഇംഗ്ലീഷ് വാക്കുകളിൽ ഇംഗ്ലീഷിലെ s എന്ന അക്ഷരത്തിനു പകരം f നോട് സാദൃശ്യം ഉള്ള വേറെ ഒരു അക്ഷരം ആണ് ഈ പുസ്തകത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഉച്ചാരണം മാറുന്നതിനനുസരിച്ച് വേറൊരു അക്ഷരം ഉപയോഗിച്ചതാണോ? പ്രത്യേകിച്ച് ഷ്,ക് എന്ന ഉച്ചാരണം വരുന്ന ഇടങ്ങളിൽ. ഇത് എന്താണെന്ന് മനസ്സിലാകന്നില്ല
- Bhermajee Jeejebhoy എന്ന ഒരു പാർസി ആണ് മലയാളത്തിനായി അച്ചുകൾ ഉണ്ടാക്കിയത്.
- ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഒരുമിച്ച് അങ്ങനെ ആദ്യമായി കാണാൻ ഇടയായി :)
- ംരം എന്ന രൂപത്തിൽ ആണ് ഈ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വരേയും അതായിരുന്നല്ലോ മലയാളത്തിന്റെ ഈ
- ന്റ യുടെ വേറൊരു രൂപം കൂടി ഇതിൽ കണ്ടു. (റൻറ) എന്ന രൂപം ആണ് ഇതിൽ.
- യ ഒരു പ്രത്യേക രൂപം അവലംബിച്ചിരിക്കുന്നത് ടൈപ്പോഗ്രാഫർ അത് അത്തരത്തിൽ വരച്ചത് കൊണ്ടാണെന്ന് കരുതാം.
- ഴ യുടെ ചില്ല് എന്ന് ഇന്ന് പറയുന്ന രൂപം , അനുസാരം ഇതിനെ രണ്ടിനേയും ഇന്ന് നമ്മൾ ചില്ല് (താൾ 141 കാണുക) എന്ന് പറയുന്ന ർ,ൻ,ൾ,ൻ,ൺ തിന്റെ ഒപ്പം തന്നെ ആണ് കൂട്ടിയിരിക്കുന്നത്. പക്ഷെ യയുടെ ചില്ലിനെ കുറിച്ച് പരാമർശം കണ്ടില്ല.
- മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടൂണ്ട്. (താൾ 15 മുതൽ)സാധാരണ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ പുസ്കത്തിലെ മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം.
- ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇതു രണ്ടും എപ്പോഴാണ് മലയാളഭാഷയിൽ എത്തപ്പെട്ടത്?