പൊളിറ്റിക്കൽ കറക്ട്നെസ്സിനിടയിലെ സദാചാര ചിന്തകൾ !

political correctness Virtue signaling,moral superiority

 മിത് വി മസൂക്കർ സംവിധാനം ചെയ്ത,ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയ ന്യൂട്ടൺ എന്ന സിനിമ പുറത്തു വരുന്നത് 2017 ൽ ആണ്.അതിൽ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു സീൻ ഉണ്ട്.രാജ്‌കുമാർ റാവൂ അവതരിപ്പിച്ച ന്യൂട്ടൺ എന്ന കഥാപാത്രം,അദ്ദേഹത്തിന്റെ ട്രെയിനിങ് ഇൻസ്‌ട്രക്ടറുടെ കൂടെ ഇരുന്നു ചായ കുടിക്കുകയാണ്.

political correctness Virtue signaling,moral superiority

അവരുടെ സംഭാഷണത്തിനിടയിൽ അദ്ദേഹം ന്യൂട്ടനോട് "നിന്റെ പ്രശ്നം എന്താണെന്നു അറിയാമോ ന്യൂട്ടൺ..? 

ന്യൂട്ടൺ (അല്പം ധാർഷ്ട്യത്തോടെ) :സത്യസന്ധത അല്ലേ...?

ഇൻസ്ട്രക്ടർ :അല്ല...സത്യസന്ധൻ ആണെന്നതിന്റെ അഹങ്കാരം..!"

  ഇന്ന് സോഷ്യൽ മീഡിയ,അവബോധത്തിന്റെ,മാറ്റി നിർത്തലുകൾക്കെതിരായ ശബ്ദങ്ങളുടെ,അനീതിക്കെതിരായ ചൂണ്ടികാണിക്കലുകളുടെ,അതിലേറെ ആദര്ശങ്ങളുടേതായ പോസ്റ്റുകളാൽ നിറയുന്ന സാഹചര്യമാണ്.പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന വാക്ക് തന്നെ നമ്മിൽ പലരും അറിയാൻ ശ്രമിക്കുന്നത് പോലും ഈ അടുത്തകാലങ്ങളിൽ ആണെന്ന് ഓർമ വേണം.സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ടുവരുന്നതിലേക്കും,സാമൂഹിക മാധ്യമ ഇടങ്ങളിൽ മറ്റുള്ളവരെ പരിഗണിക്കുന്നതിലേക്കും ഈ പോസ്റ്റുകൾ വഴി തെളിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യം തന്നെയാണ്.എന്നാൽ പൊളിറ്റിക്കൽ കറക്ട്നെസ്   വഴി "എന്റെ മതത്തിനെ അവഹേളിക്കുന്നു" , "ഞാൻ പിന്തുടരുന്ന സംസ്കാരത്തിന് എതിരാണ്" എന്ന് പറഞ്ഞുകൊണ്ട് ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങു ഇടുന്നവരെ കുറിച്ചല്ല ഇവിടെ പറഞ്ഞുവെക്കുന്നത്...പകരം ഇതേ പൊളിറ്റിക്കൽ കറക്ടൻസിനെ ആയുധമായി ഉപയോഗിക്കുന്ന,"ശുദ്ധീകരണ ഉപകരണമായി"ഉപയോഗിക്കുന്ന,ലിബറൽ (എന്ന് നടിക്കുന്ന) രാഷ്ട്രീയവാദികളിലെ ഒരു വിഭാഗത്തെ കുറിച്ചാണ്.

ആർക്കൊപ്പവും ഇല്ല എന്ന് ആവർത്തിച്ചു പറയുകയും,എന്നാൽ തന്റെ ആശയങ്ങളിലും  അഭിപ്രായങ്ങളിലും  വിമർശനം ഉന്നയിക്കുകയോ ,അനുകൂലമല്ലാത്ത  പ്രതികരണം നടത്തുകയോ ചെയ്യുന്നവരെ,ഒറ്റയ്ക്കോ കൂട്ടമായിട്ടോ ആക്രമിക്കുവാൻ കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്ന ചിലരുണ്ട്..പൊളിറ്റിക്കൽ കറക്ട്നെസ്സ് യഥാർത്ഥത്തിൽ വഴിമാറി ഫാസിസത്തിലേക്ക് ചലിക്കുന്നത് ഇവിടെ നിന്നുമാണ്.മറ്റു ആശയങ്ങൾക്ക് മേൽ,ആ ആശയം വിശ്വസിക്കുന്നവരുടെ മേൽ 'തങ്ങൾ വലിയവരാണെന്നും,ഉയർന്ന ചിന്താഗതികൾ ഉള്ളവരാണെന്നും,നിങ്ങൾ  ഞങ്ങൾ പറയുന്ന ,ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ പുറത്താണെന്ന് ആവർത്തിച്ചു പറയുവാൻ ശ്രമിക്കുന്നതും വഴി സദാചാര മേൽക്കോയ്മ (moral superiority) നേടുവാനാണ് ഇവർ ശ്രമിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾ അവയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായ കാലഘട്ടം ആണ് കോവിഡ് ദിനങ്ങൾ.ധാരാളം കോണ്ടെന്റ് നിർമാതാക്കൾ തലപൊക്കിയ കാലം.ഇപ്പോൾ ഒരു വാർത്ത ഉണ്ടാകുക,എന്നതിനേക്കാൾ വാർത്ത ഉണ്ടാക്കുക എന്നതാണ് ആവേശകരം.മറ്റൊരാൾ പ്രതികരിക്കുന്നതിനും മുൻപ്,(ഒരു പക്ഷെ സംഭവത്തിനും മുൻപ്) ഇവർ 'ഞാൻ എങ്ങനെ ഇതിനെ കാണുന്നു' എന്ന് പ്രതികരിച്ചു കളയും.എന്നാൽ ആ സംഭവം എന്താണെന്നു പഠിക്കുവാൻ ശ്രമിക്കുന്നില്ല.സംഭവിക്കുന്നതോ,വികാര പ്രകടനങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചു,മിന്നിമറയും,അടുത്ത സംഭവത്തിലേക്ക് പിന്നെയും ഓടി വരും...

വിർച്വു സിഗ്നലിങ് (Virtue signaling) എന്ന പ്രതിഭാസമായേക്കാം ഒരു പക്ഷെ ഇവിടെ സംഭവിക്കുന്നത്.അതായത്  "ഞാൻ ഒരു നല്ല വ്യക്തിയാണ്,ഈ അനീതികൾ എന്നെ വിഷമിപ്പിക്കുണ്ട് കേട്ടോ"എന്നുള്ള ഒരു പ്രസ്താവന.

     മൂന്നു കാര്യങ്ങൾ ആണിവിടെ പലരും പ്രതികരണത്തിനിടയിൽ മറന്നു പോകുന്നത്.

  • സ്റ്റാറ്റസും സ്റ്റോറിയും ഇട്ടാൽ ഒരാൾ ആക്ടിവിസ്റ് ആകില്ല എന്നുള്ള യാഥാർഥ്യം.
  • എതിർവശത്തുള്ള ആളുകളുടെ കാഴ്ചപ്പാടുകളെ ഒന്നടങ്കം നിഷേധിച്ചത് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല.
  • ലിബറൽ ആണ് നമ്മുടെ ചിന്തകൾ എന്ന് കരുതിയാലും,ഒരു പക്ഷെ അത് തന്നെ ശെരിയാകണം എന്ന് യാതൊരു നിർബന്ധവുമില്ല.

എത്രത്തോളം മാനുഷികത തുളുമ്പുന്ന കാഴ്ചപ്പാടുകൾ ആയാലും,പൊതുസമൂഹത്തിനു മുന്നിലേക്ക് അത് അവതരിപ്പിക്കുമ്പോൾ,ഉപയോഗിക്കുന്ന വാക്കുകളും ,ആ വാക്കുകളുടെ ആവർത്തനവും ശ്രദ്ധിക്കേണ്ടതുണ്ട്.മറ്റൊരു വിഭാഗത്തെ വിമർശിക്കുവാൻ അനുവാദം അഭിപ്രായ സ്വാതന്ത്ര്യം വഴി ഉണ്ടെങ്കിൽ പോലും,മാന്യമായ രാഷ്ട്രീയ വിമര്ശനങ്ങൾക്കാണ് ,വാക്കുകളുടെ പ്രയോഗത്തിനാണ്,ആശയ രൂപീകരണത്തിനാണ് നാം പ്രാധാന്യം നൽകേണ്ടത് എന്ന് തോന്നുന്നു.നമ്മുടെ വാക്കുകളിൽ മോറൽ സുപ്പീരിയോറിട്ടി പ്രതിഫലിച്ചാൽ  നമ്മുടെ തന്നെ ആശയം എത്തേണ്ടവരിലേക്ക് എത്തില്ല എന്നതല്ലേ  സത്യം...?

മോറൽ സുപ്പീരിയോറിട്ടി കൊണ്ട് ഒരു പക്ഷെ കുറച്ചു പ്രശസ്തിയും മനസ്സിന് ഒരു സുഖവും  നേടിയെടുക്കാം എന്നല്ലാതെ മറ്റു നേട്ടങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് കരുതുന്നില്ല.സമൂഹത്തിൽ നിലനിൽക്കുന്ന അധർമങ്ങളെ,അനീതികളെ,തെറ്റുകളെ ചൂണ്ടി കാണിക്കുന്നതും തിരുത്തുവാൻ ശ്രമിക്കുന്നതും വലിയ നല്ല കാര്യങ്ങൾ തന്നെയാണ്.എന്നാൽ നമ്മൾ ചിന്തിക്കുന്നത് പോലെ മാത്രമേ,അവരും ചിന്തിക്കാൻ പാടുള്ളൂ,സമൂഹം നമ്മളായി  മാറണമെന്ന് ആഗ്രഹിക്കുമ്പോൾ അവർക്ക് നിങ്ങളുടെ ചിന്തകളെ സ്വീകരിക്കുവാനും,മാറ്റങ്ങൾ അവർക്ക് വേണമെന്ന് തോന്നുന്നുണ്ട് എങ്കിൽ അവർക്ക് മാറുവാനും അനുകൂല അന്തരീക്ഷവും,സമയവും നൽകേണ്ടതില്ലേ ..?

അതിന്റെ പ്രധാന കാരണം എല്ലാ മനുഷ്യരും പൊതുവെ ഉള്ളിന്റെയുള്ളിൽ വിശ്വസിക്കുന്നത് അവർ നല്ല മനുഷ്യരാണ്,അവരുടെ ആശയങ്ങളും ,ജീവിത കാഴ്ചപ്പാടുകളുമാണ് ശരിഎന്നുള്ള തരത്തിലാണ്.ഇതിനു വിരുദ്ധമായ സൂചകങ്ങൾ കടന്നു വരുമ്പോൾ അവരിൽ അസ്വസ്ഥതകൾ രൂപപ്പെടും ആ അവസ്ഥയാണ് dissonance.ഈ മാനസിക അവസ്ഥ പൊതുവെ കഠിനമാണ്.

വ്യക്തി രണ്ടു വഴിക്കാണ് dissonance അവസ്ഥയിൽ നിന്നും മാറാൻ ശ്രമിക്കുക.ഒന്ന് .തന്റെ തന്നെ ചിന്തകളും,കാഴ്ചപ്പാടുകളും മാറ്റാൻ  ശ്രമിക്കുക എന്നതാണ്.

രണ്ടാമത്തേത്,കൂടുതൽ ന്യായീകരണങ്ങൾ കൂട്ടിച്ചേർത്തു തന്റെ നിലപാടുകളെ ഊട്ടിയുറപ്പിക്കുക.ഏതു ആണെങ്കിലും ഈ ആശയക്കുഴപ്പത്തിന്റെ നടുവിലേക്കാണ്‌ മോറൽ സുപ്പീരിയോറിട്ടി കടന്നു ചെല്ലുന്നത്.

 അമേരിക്കയുടെ  പൗരാവകാശ പ്രവർത്തകയായ മാൽകം എക്സ് (Malcolm X)  പറയുന്നു  “Don’t be in a hurry to condemn because he doesn’t do what you do or think as you think or as fast. There was a time when you didn’t know what you know today.”


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.