1973 ലെ ക്രിമിനൽ നടപടി സംഹിതയിൽ സ്ത്രീകളെ പ്രത്യേകം പരാമർ ശിക്കുന്നതോ സീകൾക്ക് പ്രത്യേകമായി ബാധകമായതോ ആയ വ്യവസ്ഥകളാ ണ് പ്രതിപാദിക്കുന്നത് .
സ്ത്രീകളും സ്ഥലപരിശോധനയും ശരീരപരിശോധനയും Women and site inspection and physical examination
നിയമപ്രകാരമുള്ള അറസ്റ്റിനുവേണ്ടി തിരച്ചിൽ നടത്തുവാൻ ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ പൗരന്മാർക്ക് ബാധ്യതയുണ്ടെന്ന് 47 -ാം വകുപ്പിന്റെ 1 -ാം ഉപവകുപ്പിൽ പറയുന്നു . മേൽപറഞ്ഞ പ്രകാരം പ്രവേശനം ലഭിക്കാൻ കഴിയാത്തപക്ഷം അറസ്റ്റു ചെയ്യപ്പെടാനുള്ള ആൾ ഉള്ളതായി കരുതപ്പെടുന്ന വീടിന്റെയോ സ്ഥലത്തി ന്റെയോ വാതിലോ ജനലോ ബലംപ്രയോഗിച്ച് തുറക്കുന്നത് നിയമാനുസൃതമായിരിക്കുമെന്ന് പ്രസ്തുത വകുപ്പിന്റെ 2 -ാം ഉപവകുപ്പിൽ വ്യവസ്ഥചെയ് തിരിക്കുന്നു .
എന്നാൽ , അപ്രകാരമുള്ള സ്ഥലം , അറസ്റ്റുചെയ്യപ്പെടാനുള്ള ആളല്ലാത്തതും ആചാരം അനുസരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്തതു മായ ഒരു സ്ത്രീയുടെ യഥാർത്ഥ കൈവശത്തിലുള്ളതും താമസത്തിനുള്ളതു മായ ഒരു മുറിയാണെങ്കിൽ , അവിടെ പ്രവേശിക്കുന്നതിനുമുമ്പായി ആ സ്ത്രീ ക്ക് അവിടെനിന്ന് പിന്മാറുവാൻ സ്വാതന്ത്ര്യമുണ്ടെന്ന് അറിയിപ്പുനൽകുകയും പിന്മാറുവാൻ അവൾക്ക് ന്യായമായ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ് തശേഷം മാത്രമേ മുറി ബലംപ്രയോഗിച്ച് തുറക്കുവാൻ പാടുള്ളൂവെന്നും ഉപവകു പ്പിൽ വ്യവസ്ഥയുണ്ട് .
ഒരു സ്ത്രീയെ ശരീരപരിശോധന ചെയ്യേണ്ടത് ആവശ്യമായിവരുമ്പോൾ സഭ്യതയെ മാനിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ടായിരിക്കണം ആ പരി ശോധന നടത്തേണ്ടതെന്ന് 51 -ാം ഉപവകുപ്പിൽ നിബന്ധനയുണ്ട് .
ശരീരപരിശോധനയിലൂടെ കുറ്റം ചെയ്തതിനെ സംബന്ധിച്ച തെളിവ് ലഭി ക്കുമെന്ന് വിശ്വസിക്കുവാൻ ന്യായമുള്ളപ്പോൾ ഒരു സ്ത്രീയുടെ ശരീരം പരി ശോധിക്കണ്ടത് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ചികിത്സകയെക്കൊണ്ടോ അവരുടെ മേൽനോട്ടത്തിൻകീഴിലോ ആയിരിക്കണം എന്ന് 53 -ാം വകുപ്പിന്റെ 2 -ാം ഉപവകു പ്പ് അനുശാസിക്കുന്നു .
കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും താമസക്കാരും ചുമതലയു ഉള്ളവരും ഉദ്യോഗസ്ഥരുടെ തിരച്ചിലിനുള്ള ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതാണെന്ന് 100 -ാം വകുപ്പിന്റെ 17ാം ഉപവകുപ്പിൽ പറയു ന്നു . അങ്ങനെയുള്ള സ്ഥലത്തോ അതിന്റെ ചുറ്റുവട്ടത്തൊ ഉള്ള ഏതെങ്കിലും ആൾ തിരച്ചിലിനുവിധേയമായ സാധനം തന്റെ ശരീരത്തിൽ ഒളിച്ചുവച്ചിട്ടുള്ളതാ യി ന്യായമായി സംശയിക്കാവുന്നതാണെങ്കിൽ അയാളുടെ ശരീരത്തിലും തി രച്ചിൽ നടത്താവുന്നതാണെന്നും എന്നാൽ , അങ്ങനെയുള്ള ആൾ ഒരു സ്ത്രീ യാണെങ്കിൽ സഭ്യത തികച്ചും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീമാത്രമേ അത്തരം തിരച്ചിൽ നടത്താൻ പാടുള്ളൂവെന്നും വകുപ്പിന്റെ 2-0ം ഉപവകുപ്പിൽ വ്യ വസ്ഥയുണ്ട് .