ക്രിമിനൽ നടപടി നിയമസംഹിതയും സ്ത്രീകളും Criminal Procedure Code and Women

ക്രിമിനൽ നടപടി നിയമസംഹിതയും സ്ത്രീകളും Criminal Procedure Code and Women സ്ത്രീകളും സ്ഥലപരിശോധനയും ശരീരപരിശോധനയും Women and site inspection and physi

1973 ലെ ക്രിമിനൽ നടപടി സംഹിതയിൽ സ്ത്രീകളെ പ്രത്യേകം പരാമർ ശിക്കുന്നതോ സീകൾക്ക് പ്രത്യേകമായി ബാധകമായതോ ആയ വ്യവസ്ഥകളാ ണ് പ്രതിപാദിക്കുന്നത് .

Criminal Procedure Code and Women

സ്ത്രീകളും സ്ഥലപരിശോധനയും ശരീരപരിശോധനയും Women and site inspection and physical examination

നിയമപ്രകാരമുള്ള അറസ്റ്റിനുവേണ്ടി തിരച്ചിൽ നടത്തുവാൻ ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ പൗരന്മാർക്ക് ബാധ്യതയുണ്ടെന്ന് 47 -ാം വകുപ്പിന്റെ 1 -ാം ഉപവകുപ്പിൽ പറയുന്നു . മേൽപറഞ്ഞ പ്രകാരം പ്രവേശനം ലഭിക്കാൻ കഴിയാത്തപക്ഷം അറസ്റ്റു ചെയ്യപ്പെടാനുള്ള ആൾ ഉള്ളതായി കരുതപ്പെടുന്ന വീടിന്റെയോ സ്ഥലത്തി ന്റെയോ വാതിലോ ജനലോ ബലംപ്രയോഗിച്ച് തുറക്കുന്നത് നിയമാനുസൃതമായിരിക്കുമെന്ന് പ്രസ്തുത വകുപ്പിന്റെ 2 -ാം ഉപവകുപ്പിൽ വ്യവസ്ഥചെയ് തിരിക്കുന്നു .

 എന്നാൽ , അപ്രകാരമുള്ള സ്ഥലം , അറസ്റ്റുചെയ്യപ്പെടാനുള്ള ആളല്ലാത്തതും ആചാരം അനുസരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്തതു മായ ഒരു സ്ത്രീയുടെ യഥാർത്ഥ കൈവശത്തിലുള്ളതും താമസത്തിനുള്ളതു മായ ഒരു മുറിയാണെങ്കിൽ , അവിടെ പ്രവേശിക്കുന്നതിനുമുമ്പായി ആ സ്ത്രീ ക്ക് അവിടെനിന്ന് പിന്മാറുവാൻ സ്വാതന്ത്ര്യമുണ്ടെന്ന് അറിയിപ്പുനൽകുകയും പിന്മാറുവാൻ അവൾക്ക് ന്യായമായ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ് തശേഷം മാത്രമേ മുറി ബലംപ്രയോഗിച്ച് തുറക്കുവാൻ പാടുള്ളൂവെന്നും ഉപവകു പ്പിൽ വ്യവസ്ഥയുണ്ട് . 

ഒരു സ്ത്രീയെ ശരീരപരിശോധന ചെയ്യേണ്ടത് ആവശ്യമായിവരുമ്പോൾ സഭ്യതയെ മാനിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ടായിരിക്കണം ആ പരി ശോധന നടത്തേണ്ടതെന്ന് 51 -ാം ഉപവകുപ്പിൽ നിബന്ധനയുണ്ട് . 

ശരീരപരിശോധനയിലൂടെ കുറ്റം ചെയ്തതിനെ സംബന്ധിച്ച തെളിവ് ലഭി ക്കുമെന്ന് വിശ്വസിക്കുവാൻ ന്യായമുള്ളപ്പോൾ ഒരു സ്ത്രീയുടെ ശരീരം പരി ശോധിക്കണ്ടത് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ചികിത്സകയെക്കൊണ്ടോ അവരുടെ മേൽനോട്ടത്തിൻകീഴിലോ ആയിരിക്കണം എന്ന് 53 -ാം വകുപ്പിന്റെ 2 -ാം ഉപവകു പ്പ് അനുശാസിക്കുന്നു . 

കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും താമസക്കാരും ചുമതലയു ഉള്ളവരും ഉദ്യോഗസ്ഥരുടെ തിരച്ചിലിനുള്ള ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതാണെന്ന് 100 -ാം വകുപ്പിന്റെ 17ാം ഉപവകുപ്പിൽ പറയു ന്നു . അങ്ങനെയുള്ള സ്ഥലത്തോ അതിന്റെ ചുറ്റുവട്ടത്തൊ ഉള്ള ഏതെങ്കിലും ആൾ തിരച്ചിലിനുവിധേയമായ സാധനം തന്റെ ശരീരത്തിൽ ഒളിച്ചുവച്ചിട്ടുള്ളതാ യി ന്യായമായി സംശയിക്കാവുന്നതാണെങ്കിൽ അയാളുടെ ശരീരത്തിലും തി രച്ചിൽ നടത്താവുന്നതാണെന്നും എന്നാൽ , അങ്ങനെയുള്ള ആൾ ഒരു സ്ത്രീ യാണെങ്കിൽ സഭ്യത തികച്ചും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീമാത്രമേ അത്തരം തിരച്ചിൽ നടത്താൻ പാടുള്ളൂവെന്നും വകുപ്പിന്റെ 2-0ം ഉപവകുപ്പിൽ വ്യ വസ്ഥയുണ്ട് .

തെളിവുനൽകുന്നതിന് പോലീസ്റ്റേഷനിൽ ഹാജരാകൽ Attendance at the police station to give evidence
കേസന്വേഷണം നടത്തുന്ന ഏതെങ്കിലും പോലീസുദ്യോഗസ്ഥന് , ആവശ്യ മെങ്കിൽ ഒരാളോട് തന്റെ മുമ്പാകെ ഹാജരാകാൻ എഴുതപ്പെട്ട ഉത്തരവുമൂലം ആവശ്യപ്പെടാവുന്നതാണെന്നും അങ്ങനെയുള്ള ആൾ അതനുസരിച്ച് ഹാജരാകേണ്ടതാണെന്നും 160 -ാം വകുപ്പിന്റെ 1 -ാം ഉപ വകുപ്പിൽ വ്യവസ്ഥചെയ്തിട്ടു ണ്ട് . എന്നാൽ , ഏതെങ്കിലും സ്ത്രീയേയോ 15 വയസ്സിൽ താഴെയുള്ള ആൺകു ട്ടിയെയോ അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ചോദ്യം ചെയ്യപ്പെടാൻ വേണ്ടി ഹാജരാകുവാൻ ആവശ്യപ്പെട്ടുകൂടായെന്ന് പ്രസ്തുത വകുപ്പിൽ നിബന്ധനയുണ്ട് .


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.